220 കോടി ചെലവിട്ട് നിത അംബാനിയുടെ പിറന്നാള്‍ ആഘോഷം; അതിഥികള്‍ ഇവര്‍, ആഡംബരങ്ങള്‍ ഇങ്ങനെ
അംബാനി കുടുംബം ആഡംബരത്തില്‍ ഒട്ടും പിശുക്ക് കാണിക്കാത്തവരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് അംബാനി. 101 ബില്യണ്‍ അഥവാ 8,39640 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ട്. മുകേഷിന്റെ ഭാര്യ നിത അംബാനിയും അദ്ദേഹത്തെ പോലെ ആഡംബര പ്രിയനാണ്. മുകേഷ് അംബാനി നേരത്തെ ഭാര്യയുടെ 50ാം പിറന്നാള്‍ അതിഗംഭീരമായി ആഘോഷിച്ചിരുന്നു.
2013 നവംബര്‍ ഒന്നിനായിരുന്നു നിതയുടെ അന്‍പതാം പിറന്നാള്‍. ഇതിനായി മുകേഷ് അംബാനി 220 കോടി രൂപയാണ് ചെലവിട്ടത്. ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ പിറന്നാള്‍ ആഘോഷമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ പിറന്നാളിന് ഇത്രയധികം ചെലവ് വന്നതെന്ന് നോക്കാം.

ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിലാണ് നിത അംബാനിയുടെ ഈ ആഡംബര പിറന്നാള്‍ ആഘോഷം നടന്നത്. രാജസ്ഥാനിലെ ആഡംബര കൊട്ടാരമാണിത്. വളരെ സമ്പന്നരായവരോ, സെലിബ്രിറ്റികളോ ആണ് ഇവിടെ വെച്ച് പരിപാടികള്‍ നടത്താറുള്ളത്. ലോകത്തെ വമ്പന്‍ സ്വകാര്യ റെസിഡെന്‍സുകളിലൊന്നാണിത്.
ഇന്ത്യയിലെ ആഡംബര വിവാഹങ്ങള്‍ പലതും ഇവിടെ വെച്ചാണ് നടക്കാറുള്ളത്. നിതയുടെ രണ്ട് ദിനങ്ങളിലായി നടന്ന പിറന്നാള്‍ ആഘോഷം ഇവിടെ വെച്ച് നടത്തിയത് കളര്‍ഫുള്ളാക്കാന്‍ വേണ്ടിയായിരുന്നു. ഇവിടെ രാത്രിയിലെ താമസത്തിന് മാത്രം 63200 രൂപ മുതല്‍ 2,79450 രൂപ വരെ ചെലവാകും. രണ്ട് പേര്‍ക്ക് മാത്രമുള്ള ചെലവാണിത്.
ക്ഷണിക്കപ്പെട്ട 250ല്‍ അധികം അതിഥികളാണ് ചടങ്ങിനെത്തിയത്. സിനിമ, കായിക, ബിസിനസ് മേഖലകളില്‍ നിന്നെല്ലാം വിഐപി അതിഥികള്‍ എത്തിയിരുന്നു. ഇവരെ രാജസ്ഥാനിലെത്തിക്കാന്‍ 32 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുക്കിയത്. നേരെ ജോധ്പൂരിലാണ് ഇവരെ എത്തിച്ചത്.
ഇവരുടെ യാത്രാ ചെലവുകള്‍ മാത്രം കോടികള്‍ വരും. ആമിര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, മുംബൈ ഇന്ത്യന്‍സ് ടീം, എന്നിവരെല്ലാം ആഘോഷ പരിപാടിക്കെത്തിയിരുന്നു. പ്രിയങ്ക ചോപ്രയുടെയും, എആര്‍ റഹ്‌മാന്റെയും സ്റ്റേജ് പെര്‍ഫോമന്‍സുകളും ഇതിനൊപ്പം തന്നെയായിരുന്നു. ഇഷാ അംബാനിയുടെ പെര്‍ഫോമന്‍സ് വേറെയും ഉണ്ടായിരുന്നു. നിതയ്ക്കായി പ്രത്യേകം ഡെഡിക്കേറ്റ ചെയ്തതായിരുന്നു ഇത്.
ഉമൈദ് ഭവന്‍ പാലസ് ദീപത്താല്‍ അലങ്കരിച്ചിരുന്നു പിറന്നാള്‍ ദിവസം. മുഴുവന്‍ ഇലക്ട്രിക് ലൈറ്റുകളായിരുന്നു. സിംഗപ്പൂരില്‍ നിന്നെത്തിയ ഒരു ടീം കിടിലനൊരു ലൈറ്റ് ഷോയും നടത്തിയിരുന്നു. ധീരുഭായ് അംബാനിയുടെ ഛായാചിത്രം ആകാശത്ത് തെളിയിച്ചിരുന്നു ആ ദിവസം. തായ്‌ലാന്‍ഡില്‍ നിന്ന് പൂക്കള്‍ ഇറക്കുമതി ചെയ്തിരുന്നു. കിഡ്‌സ് ഫ്രണ്ട്‌ലി കളിപ്പാട്ടങ്ങള്‍ ഇവിടെയുണ്ടായിരുന്നു.












Click it and Unblock the Notifications