ഇനി ഗ്യാസ് സിലിണ്ടർ കിട്ടണമെങ്കിൽ മസ്‌റ്ററിംഗ് നിർബന്ധം; ചെയ്യേണ്ടത് ഇങ്ങനെ, ഇല്ലെങ്കിൽ പണി ഉറപ്പ്
കൊച്ചി: രാജ്യത്തെ എൽപിജി ഉപഭോക്താക്കളുടെ മസ്‌റ്ററിംഗ് നിർബന്ധമാക്കി കൊണ്ട് കേന്ദ്ര സർക്കാർ നടപടി കടുപ്പിക്കുകയാണ്. കോടിക്കണക്കിന് ഉപഭോക്താക്കളാണ് രാജ്യത്തെ പൊതുമേഖലാ കമ്പനികളുടെ കീഴിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എന്നാൽ യഥാർത്ഥ ഉപഭോക്താവിന് തന്നെയാണോ ഈ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് ഇപ്പോൾ മസ്‌റ്ററിംഗ് നടപടികൾ സർക്കാർ ശക്തമാക്കുന്നത്.
രണ്ട് മാസം മുൻപ് ആരംഭിച്ച മസ്‌റ്ററിംഗ് നടപടികൾ ഇഴഞ്ഞതോടെയാണ് കമ്പനികൾ കടുത്ത നിലപാടുമായി രംഗത്ത് വരുന്നത്. മസ്‌റ്ററിംഗ് ചെയ്യാത്തവർക്ക് ഗ്യാസ് ബുക്ക് ചെയ്യാൻ കഴിയില്ലെന്ന രീതിയിൽ നിബന്ധന കൊണ്ടുവരാനാണ് എണ്ണക്കമ്പനികളുടെ ആലോചന. ഇതുവരെയും ഇക്കാര്യത്തിൽ സമയപരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകില്ലെന്ന് തന്നെയാണ് സൂചന.

എന്താണ് എൽപിജി മസ്‌റ്ററിംഗ്?
ഉപഭോക്താവിന്റെ ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് മസ്‌റ്ററിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉപഭോക്താവിലേക്ക് തന്നെ കൃത്യമായി എത്താനും ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പുകള്‍ തടയാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി വിശദവിവരങ്ങള്‍ രജിസ്‌റ്റർ ചെയ്യേണ്ടതുണ്ട്.
ബന്ധപ്പെട്ട കമ്പനിയിൽ നിന്ന് ലഭിച്ച ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയാണ് ഇതിനായി കൈവശം വേണ്ട രേഖകൾ. ഗ്യാസ് ഏജന്‍സികള്‍ തന്നെ നിലവിൽ മസ്‌റ്ററിംഗ് നടത്തുന്നുണ്ട്. എന്നാൽ വളരെ കുറച്ച് ഉപഭോക്താക്കൾ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നുള്ളൂ എന്നതിനാലാണ് ഇതിന് സമയപരിധി ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്.
ഒരുപക്ഷേ നിങ്ങളുടെ ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സിയില്‍ നിന്ന് മാസ്‌റ്ററിംഗ് നടത്താൻ കഴിഞ്ഞില്ലെങ്കില്‍ എല്‍പിജി കമ്പനികളുടെ ആപ്പിലൂടെയും ഇത് പൂർത്തിയാക്കാൻ കഴിയും. വിജയകരമായി നടപടികൾ പൂർത്തിയാക്കിയാൽ നിങ്ങൾ ഗ്യാസ് കണക്ഷനുമായി ബന്ധപ്പിച്ച മൊബൈലിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം വരും.
എൽപിജി മസ്‌റ്ററിംഗ് എങ്ങനെയാണ് ചെയ്യേണ്ടത്?
ആധാർ കാർഡും ഗ്യാസ് കണക്ഷൻ ബുക്കുമായി നിങ്ങളുടെ ഗ്യാസ് ഏജൻസി സന്ദർശിക്കുക. ഏജൻസികളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. നടപടി പൂർത്തിയായാൽ ഇത് ചെയ്‌താൽ ഇകെവൈസി അപ്‌ഡേറ്റ് ചെയ്‌തതായി രജിസ്‌റ്റർ ചെയ്‌ത മൊബൈലിലേക്ക് സന്ദേശം ലഭിക്കും. വിതരണ കമ്പനികളുടെ ആപ്പ് വഴിയും മസ്‌റ്ററിങ് നടത്താം. ഇതിനായി കമ്പനികളുടെ ആപ്പും ആധാർ മുഖം തിരിച്ചറിയൽ ആപ്പും ഡൗൺലോഡ് ചെയ്യണം.












Click it and Unblock the Notifications