ബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം
പ്രവചനങ്ങളില്‍ ബാബ വംഗയ്ക്കും മുകളിലെത്തി ഒരു യുവാവ്. ഇയാള്‍ നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ലണ്ടന്‍: പ്രവചനങ്ങളില്‍ ബാബ വംഗ എപ്പോഴും മുന്നില്‍ നില്‍ക്കുന്നവരാണ്. അവര്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ലൊരു ശതമാനവും ശരിയായി വന്നിട്ടുണ്ട്. അതവരുടെ മിടുക്കും, ജ്ഞാന ദൃഷ്ടിയുമാണെന്ന് ലോകത്തുള്ള പലരും വിശ്വസിക്കുന്നുണ്ട്. ബാബ വംഗ പ്രവചിച്ച കാര്യങ്ങള്‍ ഓരോ വര്‍ഷവും ശരിയായി വരുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കോടികള്‍ വരും.
ആരെങ്കിലും അവര്‍ക്കൊപ്പം എത്തുമോ? സംശയമാണ് കാര്യങ്ങള്‍. എന്നാല്‍ അത്തരമൊരു യുവാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ഈ യുവാവിന്റെ പ്രവചനങ്ങള്‍ അതുപോലെ അമ്പരപ്പിക്കുന്നതാണ്. എന്തൊക്കെയാണ് ഇയാള്‍ പ്രവചിച്ചതെന്ന് വിശദമായി പരിശോധിക്കാം....

ഭൂമിക്ക് വന്‍ അപകടം
ഭൂമിക്ക് വലിയ അപകടം സംഭവിക്കാന്‍ പോകുന്നുവെന്നാണ് ഈ യുവാവിന്റെ പ്രവചനം. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. 2236ല്‍ നിന്നുള്ളയാളാണ് താനെന്നും ഇയാള്‍ പറയുന്നു. അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. അത് ഇതുവരെ കാണാത്തതോ കേള്‍ക്കാത്തതോ ആയ കാര്യങ്ങളായിരിക്കുമെന്നും യുവാവ് പ്രവചിക്കുന്നു. ആകാശത്ത് നിന്നായിരിക്കും ആ ദുരന്തമെത്തുകയെന്നും ഇയാള്‍ പറയുന്നു.

യുഎസിനെ കാത്തിരിക്കുന്ന പ്രശ്‌നം
അമേരിക്കയെ ഈ ദുരന്തം ശക്തമായി ബാധിക്കും. ഒരു വലിയ ഉല്‍ക്ക ഭൂമിയില്‍ പതിക്കും. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇത് സംഭവിക്കുക. അമേരിക്കയുടെ പകുതിയോളം മേഖലയെ ഈ ഉല്‍ക്കാശില തകര്‍ത്ത് കളയും. ഭൂമിയില്‍ നിന്ന് തന്നെ അവര്‍ തുടച്ചുമാറ്റപ്പെടും. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നതാണ് നല്ലതെന്നും യുവാവ് പറയുന്നു. യുഎസ്സിനെ നാമാവശേഷമാക്കുന്ന കാര്യങ്ങളാണ് ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഭൂമിയില്‍ സംഭവിക്കുക. അതൊരു സൂചനയും, മുന്നറിയിപ്പുമായി എടുക്കണമെന്നും യുവാവ് പറയുന്നു.

അന്യഗ്രഹജീവികളെ കണ്ടെത്തും
മനുഷ്യര്‍ അന്യഗ്രഹജീവികളെ കണ്ടെത്തുമെന്ന് ഇയാള്‍ പ്രവചിക്കുന്നു. രണ്ട് വ്യത്യസ്ത ഗ്രഹങ്ങളിലായി മനുഷ്യന്‍ കാണാത്ത തരത്തിലുള്ള അന്യഗ്രഹജീവികളെ കാണും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യം സംഭവിക്കും. അത് മാത്രമല്ല, മനുഷ്യര്‍ വിചാരിച്ചത് പോലെയായിരിക്കില്ല കാര്യങ്ങള്‍. ഈ അന്യഗ്രഹ ജീവികള്‍ നമ്മളേക്കാള്‍ ഒരുപാട് മുന്നില്‍ നില്‍ക്കുന്ന ജീവി വര്‍ഗമായിരിക്കുമെന്നും യുവാവ് പ്രവചിക്കുന്നു. ഇതെല്ലാം താനൊരു മുന്നറിയിപ്പ് പോലെയാണ് പറയുന്നത്. അതുകൊണ്ടാണ് എന്നാണ് സംഭവങ്ങള്‍ നടക്കാന്‍ പോകുന്നതെന്ന് താന്‍ പറയുന്നതെന്ന് യുവാവ് പറഞ്ഞു.

ഇല്ലാതായ ജീവികള്‍ തിരിച്ചെത്തും
വംശനാശം സംഭവിച്ച മെഗാലോഡണ്‍ സ്രാവിന്റെ ഡിഎന്‍എ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ ഈ വര്‍ഷം പുതിയൊരു സ്രാവിനെ തന്നെയുണ്ടാവും. ഇതേ സ്രാവ് തന്നെയായിരിക്കും ഇത്. ആ പുതിയ പരീക്ഷണത്തില്‍ യാതൊരു പിഴവുകളും സംഭവിക്കില്ലെന്നും യുവാവ് പ്രവചിക്കുന്നു. 2025ലാണ് ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹങ്ങളും അന്യഗ്രഹജീവികളെയും കണ്ടെത്തുക. ഇവിടെയാണ് മനുഷ്യനേക്കാള്‍ ഒരുപാട് മുന്നിലുള്ള അന്യഗ്രഹജീവികളെ നമ്മള്‍ കണ്ടെത്തുക. രണ്ട് വ്യത്യസ്ത ഗ്രഹങ്ങളിലായിട്ടായിരിക്കും ഇവയുണ്ടാവുക. 2024ലാണ് ഉല്‍ക്കാശില ഭൂമിയില്‍ പതിക്കുകയെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വരാനിരിക്കുന്നത് ദുരന്തങ്ങള്‍
അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎസ്സിന്റെ 50 ശതമാനം ഭാഗമാണ് ഇല്ലാതാവുകയെന്നും യുവാവ് പ്രവചിക്കുന്നു. അത് മാത്രമല്ല, ഭീമാകാരനായ ടൊര്‍ണാഡോ ചുഴലിക്കാറ്റ് അമേരിക്കന്‍ വന്‍ കരയില്‍ ആഞ്ഞടിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. നിരവധി പേര്‍ മരിച്ചുവീഴുമെന്നാണ് പ്രവചനം. അത് മാത്രമല്ല പ്രമുഖ സ്റ്റുഡിയോയ ഡിസ്‌നി മറ്റൊരു വമ്പന്‍ സ്റ്റുഡിയോയെ വാങ്ങുമെന്നും യുവാവ് പ്രവചിക്കുന്നു. അതേസമയം നിരവധി പേരാണ് ഇയാളുടെ പ്രവചനത്തില്‍ വിശ്വസിക്കുന്നത്. ടൈം ട്രാവലറുടെ പ്രവചനം ഭയപ്പെടുത്തുന്നതാണെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications