ബാബ വംഗയെ വെല്ലുന്ന പ്രവചനം.... ഭൂമിയില്‍ അന്യഗ്രഹ ജീവികളെത്തും, പിന്നീട് സംഭവിക്കുക ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ വെല്ലുന്നൊരാള്‍ ഉണ്ടാവുമോ? ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ നല്ലൊരു ഭാഗവും അതേ പടി ഫലിക്കുന്നതാണ് ബാബ വംഗയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. ഇപ്പോഴിതാ അതിനെ വെല്ലുന്നൊരു പ്രവചനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ടിക് ടോക്കര്‍. ഇയാള്‍ക്ക് ഭാവിയിലെ കാര്യങ്ങള്‍ എല്ലാം പ്രവചിക്കാന്‍ പറ്റുമെന്നാണ് പറയുന്നത്.
ശാസ്ത്രജ്ഞര്‍ കുറേ കാലമായി അന്വേഷിക്കുന്നതാണ് അന്യഗ്രഹജീവികളെ കുറിച്ച്, പക്ഷേ ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ ഭൂമിയില്‍ അന്യഗ്രഹ ജീവികള്‍ എപ്പോഴെത്തുമെന്ന് ഈ യുവാവ് വെളിപ്പെടുത്തുകയാണ്. ഇയാളുടെ അത്ഭുത സിദ്ധികളുടെ വിശദമായ വിവരങ്ങളിലേക്ക്....

ഈ ടിക് ടോക്കര്‍ താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് അവകാശപ്പെടുന്നു. വര്‍ഷം 3000ത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഇയാള്‍ അവകാശപ്പെടുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് കാര്യങ്ങള്‍ നടക്കും. അടിയന്തര സ്വഭാവമുള്ള കാര്യങ്ങളാണിത്. ഈ വര്‍ഷം നവംബര്‍ മാസത്തില്‍ തന്നെ യുഎസ് നാവിക സേന അന്യഗ്രഹ ജീവികളെ കണ്ടെത്തുമെന്നാണ് ഇയാള്‍ പറയുന്നത്. സമുദ്രത്തിന് മുകളില്‍ പറക്കുംതളികകളെ കണ്ടെത്തുമെന്നും ഇയാള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറേ പൈലറ്റുമാര്‍ തങ്ങളുടെ വിമാനത്തിന് മുകളിലായി പറക്കുംതളികകളെ കണ്ടതായി പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ തെളിവായും നല്‍കിയിരുന്നു.

ഈ ടിക് ടോക്കര്‍ക്ക് പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്‌സുണ്ട്. അന്റാര്‍ട്ടിക്കയില്‍ വെച്ച് മാരകശേഷിയുള്ള ഒരു വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുമെന്നുമെന്നും ഇയാള്‍ പറയുന്നു. യുഎസ്സിലെ കന്‍സ നഗരത്തില്‍ ടൊര്‍ണാഡോ ചുഴലിക്കാറ്റ് ആഞ്ഞ് വീശി വലിയ നാശനഷ്ടങ്ങളുണ്ടാക്കുമെന്നും ഇയാള്‍ പ്രവചിക്കുന്നു. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുമെന്നാണ് യുവാവ് പറയുന്നത്. അതേസമയം ഡൊണാള്‍ഡ് ഒരിക്കല്‍ കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് ടൈം ട്രാവലര്‍ പറയുന്നു. ജനുവരിയില്‍ അക്കാര്യം പ്രഖ്യാപിക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടു.

അതേസമയം മറ്റൊരു ടിക് ടോക്കറും വലിയൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം വലിയൊരു ഉല്‍ക്കാവര്‍ഷം ഭൂമിയിലുണ്ടാവുമെന്നും, ഒരു യൂറോപ്പ്യന്‍ വിനോദ സഞ്ചാര കേന്ദ്രം തകര്‍ന്ന് തരിപ്പണമാകുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. നെതര്‍ലന്‍ഡ്‌സാണ് അപകടം നേരിടുന്ന രാജ്യമെന്ന് ഇയാള്‍ പറയുന്നു. 2023ല്‍ സുപ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ നടക്കുമെന്ന് ഇയാള്‍ പറയുന്നു. ആംസ്റ്റര്‍ഡാമിന്റെ തകര്‍ച്ച വരെ ഇതിലുണ്ടെന്നും ടൈം ട്രാവലര്‍ അവകാശപ്പെട്ടു. 2023 ജനുവരി നാലിന് ഒരു തുരങ്കം കണ്ടെത്തുമെന്നും, അതില്‍ പ്രാചീന നാഗരികതയെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടാവുമെന്നും ഇയാള്‍ പ്രവചിക്കുന്നു.

അടുത്ത വര്‍ഷം ഏപ്രില്‍ 28ന് ആംസ്റ്റര്‍ഡാമില്‍ ഉല്‍ക്കാശില പതിക്കും. നഗരത്തെ അത് ഏകദേശം പൂര്‍ണമായി തകര്‍ക്കും. ലോകത്തെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നാണ് ആംസ്റ്റര്‍ഡാം. ഇതാണ് തകര്‍ന്നടിയുമെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം ബങ്കറുകള്‍ പ്രാചീന മനുഷ്യര്‍ നിര്‍മിച്ചിരുന്നുവെന്ന് പറയുന്നത് വല്ലാത്തൊരു പ്രവചനമാണെന്ന് ഇയാളെ പരിഹസിക്കുന്നവരുമുണ്ട്. നേരത്തെ 2034ല്‍ ഭൂമിയില്‍ ഉല്‍ക്കാശില പതിച്ച് സര്‍വവും തകര്‍ക്കുമെന്ന് മറ്റൊരു ടിക് ടോക്കറും വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications