ചൈനയില്‍ വിപ്ലവം വരും, ഇസ്രയേലും ഇറാനും തമ്മില്‍ യുദ്ധം; ഏഷ്യയിലെ മാറ്റം പ്രവചിച്ച് ജ്യോതിഷി
ലണ്ടന്‍: പശ്ചിമേഷ്യയിലെ നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങള്‍ പ്രവചിച്ച് ബ്രിട്ടീഷ് ജ്യോതിഷി ക്രെയിഗ് ഹാമില്ട്ടന് പാര്‍ക്കര്‍. വലിയ സംഘര്‍ഷങ്ങള്‍ ചൈനയിലും, ഇസ്രയേലിലും, ഇറാനിലുമൊക്കെ ഉണ്ടാവാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യത വളരെ കുറവാണെന്നും പാര്‍ക്കര്‍ പറയുന്നു. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായിരിക്കുകയാണ് ഇയാളുടെ പ്രവചനങ്ങള്‍.
നേരത്തെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സംഘര്‍ഷങ്ങള്‍ അടക്കം പ്രവചിച്ചിരുന്നു ഈ ജ്യോതിഷി. ചാള്‍സ് രാജാവിന് മുട്ടയേറ് ഏല്‍ക്കേണ്ടി വരുമെന്ന ഇയാളുടെ പ്രവചനവും അതുപോലെ വൈറലായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

തായ്വാന് തീരത്ത് രണ്ട് അന്തര്‍വാഹിനികള്‍ കൂട്ടിയിടിക്കുന്നതായി തനിക്കൊരു ഉള്ക്കാഴ്ച്ചയുണ്ടായതായി ക്രെയിംഗ് പാര്‍ക്കര്‍ പറയുന്നു. എന്നാല്‍ ഇതിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്. തായ്വാനും ചൈനയും തമ്മില്‍ സമ്പൂര്‍ണമായ ഒരു യുദ്ധത്തിനുള്ള സാധ്യതയാണ് ഉള്ളത്. തന്റെ ഭാര്യ ജെയിനിനും അടുത്തിടെ ചൈനയുടെ രാഷ്ട്രപിതാവ് സണ്‍യാത് സെന്നിനെ മനസ്സില്‍ കണ്ടിരുന്നു. ഇത് ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുമെന്നതിന്റെ സൂചനയാണെന്നും പാര്‍ക്കര്‍ പറഞ്ഞു.

ചൈനയില്‍ വേറെയും സംഭവവികാസങ്ങള്‍ നടക്കും. സണ്‍യാത് സെന്‍ ഷിന്‍ഹായ് വിപ്ലവത്തിന്റെ സൂചകമാണ്. അത് ക്വിങ് രാജവംശത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കിയവരാണ്. അതുപോലൊന്ന് ചൈനയിലും ഇനി സംഭവിക്കും. ചൈനയില്‍ പൂര്‍ണ തോതിലുള്ള ഒരു വിപ്ലവം ഉറപ്പായും നടക്കും. ഇപ്പോഴത്തെ വിപ്ലവത്തിന് കാരണക്കാര്‍ ചൈനീസ് സര്‍ക്കാരായിരിക്കുമെന്നാണ് പ്രവചനം. ലോക്ഡൗണ്‍ നിയമങ്ങള്‍ വര്‍ധിച്ച് വരുന്നത് കൊണ്ടായിരിക്കും ജനകീയ വിപ്ലവം നടക്കുക. ഒപ്പം വായ്പാ നിരക്ക് വര്‍ധിക്കുന്നതും കാരണമാകും.

മംഗോളിയയില്‍ ആയിരിക്കും ഈ ജനകീയ വിപ്ലവം തുടക്കമിടുക. പിന്നീട് അതിന്റെ പ്രതിധ്വനികള്‍ മേഖലയാകെ കത്തിപ്പടരുമെന്നും പാര്‍ക്കര്‍ പ്രവചിക്കുന്നു. അതേസമയം യുക്രൈനിലും യുദ്ധം ഇനിയും തുടരും. പക്ഷേ അത് എവിടേക്കും പടരില്ല. മൂന്നാം ലോക മഹായുദ്ധം യുക്രൈനിനെ ചൊല്ലി ഉണ്ടാവില്ലെന്നും പാര്‍ക്കറുടെ പ്രവചനത്തിലുണ്ട്. അതേസമയം അതിലും വലിയ കാര്യങ്ങള്‍ പശ്ചിമേഷ്യന്‍ മേഖലയില്‍ നടക്കുമെന്നാണ് ഭയപ്പെടുത്തുന്ന പ്രവചനം. പശ്ചിമേഷ്യന്‍ മേഖലയില്‍ പുതിയൊരു യുദ്ധം തന്നെ കാണാനാവുമെന്നാണ് ഈ പ്രവചനം.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
ഇറാനിലെ പവര്സ്റ്റേഷന് അഗ്നിയില്‍ മുങ്ങിയിരിക്കുന്ന ദൃശ്യങ്ങളാണ് തനിക്ക് അടുത്തിടെ കാണാന്‍ കഴിഞ്ഞതെന്ന് പാര്‍ക്കര്‍ പറയുന്നു. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഒരിക്കല്‍ കൂടി തലപ്പൊക്കും. ഇത് വെറും വാക്പോരിലേക്ക് മാത്രമല്ല, അതിലും കവിഞ്ഞുള്ള കാര്യത്തിലേക്ക് കടക്കും. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷമായിരിക്കും ഈ വര്‍ഷം തുടങ്ങുക. അത് വലിയൊരു യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെയ നയിക്കുമെന്നാണ് പാര്‍ക്കറിന്റെ പ്രവചനം.

2023 മാത്രമല്ല, 2024ലും ദുഷ്കരമായിട്ടുള്ള കാര്യങ്ങള്‍ നടക്കുമെന്നാണ് പാര്‍ക്കര്‍ പറയുന്നത്. രണ്ട് ദുഷ്കരമായിട്ടുള്ള വര്‍ഷങ്ങളാണ് ഇനിയുള്ളതെന്നും അദ്ദേഹം പറയുന്നു. 2024ന് അപ്പുറം ലോകരാജ്യങ്ങള്‍ തമ്മില്‍ ഒരു ഒത്തുതീര്‍പ്പിലെത്തും. അവര്‍ക്ക് പുതിയൊരു ബോധോദയമുണ്ടാകും. ആഗോളീകരണം എന്ന നയം മാറും. പുതിയൊരു തരം സൗഹാദര്ദം രൂപപ്പെടും. ദീര്‍ഘകാലത്തെ ലക്ഷ്യമിട്ടുള്ള രീതിയായിരിക്കും ഇത്. പരിസ്ഥിതിക്ക് മുന്‍തൂക്കം ഇതിലൂടെയുണ്ടാവും. യാതൊന്നില്‍ നിന്നുമല്ലാതെ ഊര്‍ജമുണ്ടാക്കാന്‍ നമ്മള് പഠിക്കും. ഇത് മനുഷ്യസമൂഹത്തില്‍ ഒന്നാകെ വലിയ മാറ്റമുണ്ടാക്കുമെന്നും പാര്‍ക്കര്‍ പറഞ്ഞു.
-
സ്ഥലമോ വീടോ വാങ്ങാന്‍ പറ്റിയ സമയം, സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വരികയോ ചെയ്യും, നാൾഫലം -
മീനം രാശിഫലം: നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത, പ്രണയിക്കുന്നവർക്ക് നല്ല ദിവസം, കഴിവുകൾക്ക് അംഗീകാരം -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications