Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രസീല്‍ ഫൈനലില്‍ എത്തില്ല, സെമിയില്‍ അര്‍ജന്റീനയോട് തോല്‍ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!

വാഷിംഗ്ടണ്‍: ഫുട്‌ബോള്‍ ലോകകപ്പ് ഇപ്പോള്‍ ഖത്തറില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആര് ജേതാവാകും എന്ന കാര്യത്തില്‍ വമ്പന്‍ പ്രവചനങ്ങള്‍ ഇതുവരെ നടന്ന് കഴിഞ്ഞു. ചിലതൊക്കെ ശരിയായി വന്നിരുന്നു. അതസമയം ഇപ്പോഴിതാ വിഖ്യാത ജ്യോതിഷി നോസ്ട്രഡാമസുമായി ഉപമിക്കാറുള്ള യുവാവിനാണ് പ്രവചിച്ചിരിക്കുന്നത്. ഇയാള്‍ പറയുന്നത് ബ്രസീല്‍ ലോകകപ്പ് നേടുമെന്നാണ്.

ബ്രസീലിന്റെ സെമിയിലെ പോരാട്ടം എങ്ങനെയാവുമെന്നും സലോമിയുടെ പ്രവചനത്തിലുണ്ട്. ബ്രസീലില്‍ നിന്നുള്ള ജ്യോതിഷിയാണ് സലോമി. നേരത്തെ ഇയാള്‍ നടത്തിയ പ്രവചനങ്ങളൊം വൈറലായതാണ്. അതേസമയം ലോകകപ്പ് പ്രവചനം ബ്രസീല്‍ ഫാന്‍സിന്റെ ഹൃദയം തകര്‍ത്തിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: athos salome instagram

ബ്രസീലിന് ഇത്തവണയും കിരീടമുണ്ടാകില്ലെന്നാണ് സലോമി പറയുന്നത്. ഏറ്റവും രസകരവും ഇത് തന്നെയാണെന്ന് ഇയാള്‍ പറയുന്നു. ബ്രസീലിന് നിന്നുള്ള ജ്യോതിഷിയാണ് സലോമി. സിംപ്‌സിന്റെ പ്രവചനവും അതുപോലെ വലിയ വൈറലായിരുന്നു. സലോമിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രവചനമാണ് സിംപ്‌സണ്‍ നടത്തിയത്. എന്നാല്‍ ഇതൊന്നും നടക്കില്ലെന്നും സലോമി പറയുന്നു. ഇയാളുടെ പ്രവചന സ്വഭാവത്തില്‍ പിശകുണ്ടെന്നും സലോമി പറയുന്നു.

2

അഥോസ് സലോമി ലോകപ്രശസ്തനായത് ഗംഭീരമായ പ്രചാരണം രുങ്ങി വെച്ചു. കൊവിഡ്, എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവ നേരത്തെ തന്നെ സലോമി പ്രവചിച്ചിരുന്നു. അതേസമയം അടുത്തിടെ ഇയാള്‍ നടത്തിയ പ്രവചനങ്ങളാണ് തരംഗമായിരിക്കുന്നത്. പ്രമുഖ ടിവി ചാനല്‍ ഷോയാണ് സിംപ്‌സണ്‍സ്. ഇവര്‍ ഈ ഷോയില്‍ സാധാരണ നടത്തുന്ന പ്രവചനങ്ങളില്‍ അധികവും സത്യമായി വരാറുണ്ട്. എന്നാല്‍ ഇവരുടെ ലോകകപ്പ് പ്രവചനം പിഴയ്ക്കുമെന്ന് ആധുനിക നോസ്ട്രഡാമസ് പറയുന്നു.

3

image credit: athos salome instagram

സിംപ്‌സണ്‍സിന്റെ പ്രവചനം സാധാരണ സത്യമാകാറുണ്ട്. എന്നാല്‍ ഇവിടെ ആ പ്രവചനം പൊളിയുമെന്നാണ് ആരാധകര്‍ പറയുന്നു. ഷോയുടെ ക്രിയേറ്ററായ മാട്ട് ഗ്രോയിനിങ് പല കാര്യങ്ങളും തെറ്റായിട്ടാണ് പ്രവചിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ കോണ്‍സ്പിറസി തിയറി വിഭാഗക്കാര്‍ ഗ്രോയിനിംഗ് ഒരു ടൈം ട്രാവലറാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ഗ്രോയിനിംഗിന്റെ വിഖ്യാത പ്രവചനം ഇപ്പോഴും ആരാധകര്‍ മറന്നിട്ടില്ല. 2014 ലോകകപ്പ് സെമിയില്‍ ബ്രസീലിനെ ഏഴ് ഗോളുകള്‍ക്ക് ജര്‍മനി പരാജയപ്പെടുത്തുമെന്നായിരുന്നു പ്രവചനം. ഇത് യാഥാര്‍ഥ്യവുമായി. മൂന്ന് മാസം മുമ്പായിരുന്നു പ്രവചനം.

4

image credit: athos salome instagram

അഥോസിന്റെ ജന്മ രാജ്യമായ ബ്രസീലിന് ഇക്കാര്യങ്ങും കപ്പടിക്കില്ലെന്നാണ് സലോമി ഉറപ്പിച്ച് പറയുന്നത്. ആറാം തവണ കിരീടം നേടാനാണ് ബ്രസീലിന്റെ ശ്രമം,. സിംപ്‌സണും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. ക്രോസ് വേഡ് പസിലില്‍ നിന്നാണ് സിംപ്‌സണ്‍ പ്രവചനം നടത്തുന്നതെന്ന് സലോമി പറയന്നു. ബ്രസീല്‍ ലോചാമ്പ്യന്‍മാരാണ് എന്നാണ് ഇതില്‍ നിന്ന് ഇവര്‍ കണ്ടെത്തിയതെന്ന് സലോമി വെളിപ്പെടുത്തി. എന്നാല്‍ ആ പ്രവചനം ഒരിക്കലും യാഥാര്‍ഥ്യമാകില്ല. ലോകകപ്പില്‍ അവര്‍ പരാജയപ്പെടുമെന്നും സലോമി വ്യക്തമാക്കി.

5

image credit: athos salome

നിലവില്‍ ബ്രസീല്‍ പ്രീക്വാര്‍ട്ടറും കടന്ന് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് വിട്ടിരുന്നു ബ്രസീല്‍. ശരിക്കും ആക്രമണം നിറഞ്ഞ ഗെയിം പ്ലേയായിരുന്നു ബ്രസീല്‍ പുറത്തെടുത്തത്. ഇതോടെ ഇവര്‍ തന്നെ ലോക ചാമ്പ്യന്മാരാകുമെന്ന വാദം ശക്തമായിരിക്കുകയാണ്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഇവര്‍ പരാജയപ്പെടുമെന്ന് സലോമി പറയുന്നു. അവസാന നാലില്‍ ബ്രസീല്‍ ഉണ്ടാവുമെന്നും സലോമി പ്രവചിക്കുന്നു.

6

image credit: athos salome

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

ബ്രസീല്‍ ഫൈനലില്‍ പോലുമുണ്ടാവില്ലെന്നാണ് സലോമി പറയുന്നു. ചാമ്പ്യന്‍മാരാകാന്‍ ഫൈനലില്‍ കടക്കണമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാശിഫലങ്ങള്‍ നോക്കുമ്പോള്‍ അഞ്ച് ടീമുകളാണ് ഭാഗ്യവാന്‍മാര്‍മാരായ കാണുന്നത്. അര്‍ജന്റീന, ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ക്കാണ് ഭാഗ്യം ഉദിച്ചുയര്‍ന്ന് നില്‍ക്കുന്നത്. ബ്രസീല്‍ ഇതില്‍ വരുന്നുണ്ടെന്നും, എന്നാല്‍ അവരുടെ ഭാഗ്യം സെമിയില്‍ അവസാനിക്കുമെന്നും സലോമി വ്യക്തമാക്കി.

7

image credit: athos salome

അതേസമയം നിലവിലെ രാശിഫലങ്ങളെല്ലാം അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും കൂടുതല്‍ അനുകൂലമാണ്. അര്‍ജന്റീനയ്‌ക്കൊപ്പം ഫ്രാന്‍സാണ് ഫൈനലില്‍ കളിക്കുകയെന്നും, ഇതില്‍ അര്‍ജന്റീന ജേതാവാകുമെന്നും സലോമി പറയുന്നു. സെമിയില്‍ ബ്രസീല്‍ നേരിടേണ്ടി വരുന്നത് അര്‍ജന്റീനയെയായിരിക്കുമെന്നും സലോമി വ്യക്തമാക്കി. അതില്‍ ബ്രസീല്‍ തോല്‍ക്കും. അര്‍ജന്റീന ഫൈനലിലേക്ക് മുന്നേറുമെന്നും സലോമി വ്യക്തമാക്കി. ആദ്യ അഞ്ചിലുള്ള ബെല്‍ജിയം നേരത്തെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതാണ്. സലോമിയുടെ ബാക്കി പ്രവചനമെല്ലാം കൃത്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+