യുക്രൈനില്‍ നിന്ന് നല്ല വാര്‍ത്തയെത്തും, യുഎസ്സില്‍ ആ പ്രശ്‌നം വരും; പ്രവചിച്ച് റഷ്യന്‍ റാസ്പുടിന്‍
മോസ്‌കോ: 2023ല്‍ ലോകം വലിയൊരു പ്രതിസന്ധിയിലേക്ക് പോകുമെന്ന മുന്നറിയിപ്പുമായി ആധുനിക റാസ്പുടിന്‍ എന്ന് വിളിപ്പേരുള്ള റഷ്യന്‍ ജ്യോതിഷി. അമേരിക്കയായിരിക്കും ഏറ്റവും പ്രതിസന്ധിയിലേക്ക് വീഴുകയെന്നാണ് റിപ്പോര്‍ട്ട്. പല വിഷയങ്ങളില്‍ റഷ്യയെ സമ്മര്‍ദത്തിലാക്കാന്‍ അവര്‍ ശ്രമിക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

അത് മാത്രമല്ല 2022ല്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ യുക്രൈന്, ഈ വര്‍ഷം വലിയ ആശ്വാസമുണ്ടാകുമെന്നും, അവിടെ നിന്ന് ശുഭവാര്‍ത്തയെത്തുമെന്നാണ് റാസ്പുടിന്‍ പ്രവചിക്കുന്നു. അതേസസമയം അമേരിക്ക അടങ്ങുന്ന ലോകരാജ്യങ്ങള്‍ക്ക് വലിയൊരു പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും പ്രവചനമുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

image credit: Reqsane Ismayilova Vlog/YouTube
യുക്രൈനിലെ യുദ്ധം എന്ന് അവസാനിക്കും എന്ന് വരെ റഷ്യന്‍ ജ്യോതിഷിയാ സിറാദ്ദിന്‍ സയേവ് പ്രവചിച്ചിട്ടുണ്ട്. ഒപ്പം അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഭാവിയും അദ്ദേഹം പ്രവചിച്ചു. റഷ്യയിലെ പ്രമുഖ റിയാലിറ്റി ഷോയായ ബാറ്റില്‍ ഓഫ് ഫിസിക്‌സിന്റെ ഭാഗമാണ് അദ്ദേഹം. റഷ്യന്‍ ജ്യോതിഷിയായിരുന്ന റാസ്പുടിന്റെ അതേ കഴിവുകള്‍ സയേവിനും കിട്ടിയുണ്ടെന്നാണ് റഷ്യന്‍ ജനത കരുതുന്നത്. അലക്‌സാണ്ടര്‍ ലിത്വിന്‍ കഴിഞ്ഞാല്‍ റഷ്യയിലെ ഏറ്റവും അറിയപ്പെടുന്ന ജ്യോതിഷി കൂടിയാണ് അദ്ദേഹം.

അതേസമയം യുക്രൈനിലെ യുദ്ധം 2023ല്‍ അവസാനിക്കുമെന്നാണ് സിറാദിന്‍ സയേവ് പ്രവചിക്കുന്നത്. വ്‌ളാദിമിര്‍ പുടിന്‍ ഇതിന് അവസാനം കാണുമെന്നാണ് സയേവ് പറയുന്നത്. നന്മയും തിന്മയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് നമമള്‍ എല്ലാം മനസ്സിലാക്കണം. റഷ്യക്ക് കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകാന്‍ ആഗ്രഹമുണ്ടാവില്ല. പലപ്പോഴും അത്തരം നടപടികളെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും സയേവ് പറഞ്ഞു. റഷ്യ ദുഷ്ടശക്തികളെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും ജ്യോതിഷി പറയുന്നു.

ഈ വര്‍ഷം യുക്രൈനില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധം അവസാനിക്കും. പുടിന്‍ യുദ്ധം പൂര്‍ണമായും നിര്‍ത്തും. അതുമല്ലെങ്കില്‍ യുദ്ധം നിലച്ച അവസ്ഥയുണ്ടാവും. തീര്‍ച്ചയായും മധ്യസ്ഥ ചര്‍ച്ചകള്‍ ഗുണം ചെയ്യും. ഏത് യുദ്ധത്തിനും അത്തരം ചര്‍ച്ചകള്‍ അനിവാര്യമാണെന്നും സയേവ് പറയുന്നു. അതേസമയം റഷ്യ നേരിടാന്‍ പോകുന്ന ഏക യുദ്ധം യുക്രൈനിലേത് മാത്രമായിരിക്കില്ല. ഇനിയും യുദ്ധങ്ങള്‍ റഷ്യ നേരിടേണ്ടി വരും. യുക്രൈനിലെ യുദ്ധം അവസാനിച്ച് കഴിഞ്ഞാല്‍ യൂറോപ്പ്യന്‍ യൂണിയനെയും, നാറ്റോയെയും അവര്‍ ലക്ഷ്യമിടുമെന്നും സയേവ് പറഞ്ഞു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം ഒട്ടും നല്ലതായിരിക്കില്ല. അവര്‍ക്ക് വരാനിരിക്കുന്നത് മോശം കാര്യങ്ങളാണ്. പ്രധാന പ്രശ്‌നം ഭക്ഷ്യക്ഷാമവും, വരള്‍ച്ചയുമാണ്. ഈ വര്‍ഷം വരാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഇത് രണ്ടുമായിരിക്കുമെന്നും ജ്യോതിഷി പറയുന്നു. നേരത്തെ ബ്രിട്ടീഷ് ജ്യോതിഷി ക്രെയിഗ് ഹാമില്‍ട്ടനും ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകം വലിയ വരള്‍ച്ചയ്ക്കും, ഭക്ഷ്യക്ഷാമത്തിനും, വിലക്കയറ്റത്തിനുമെല്ലാം സാക്ഷ്യം വഹിക്കുമെന്നാണ് ഹാമില്‍ട്ടന്റെ മുന്നറിയിപ്പ്.

യൂറോപ്പ്യന്‍ യൂണിയനും, നാറ്റോയും റഷ്യക്ക് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കാന്‍ നോക്കും. റഷ്യയുടെ അയല്‍രാജ്യങ്ങളെ കൂട്ടുപിടിച്ച് യുദ്ധസമാനമായ സാഹചര്യങ്ങളും, സംഘര്‍ഷങ്ങളും ഉണ്ടാക്കും. അതിലേക്ക് റഷ്യയെ വലിച്ചിടാന്‍ ശ്രമിക്കുമെന്നും സയേവ് പറയുന്നു. എന്താണ് യുഎസ്സിലും മറ്റുമുള്ള രാഷ്ട്രീയ നേതാക്കള്‍ ചിന്തിക്കുന്നതെന്ന് എനിക്കറിയാം. അവര്‍ പ്ലാന്‍ ചെയ്യുന്നത് എന്താണെന്ന് തനിക്ക് നന്നായി അറിയാമെന്നും സയേവ് വെളിപ്പെടുത്തി. എന്നാല്‍ മനുഷ്യ സമൂഹത്തിന് ഒന്നാകെ 2023 നല്ല സമയമായിരിക്കില്ല. ഭക്ഷ്യക്ഷാമവും, പട്ടിണിയും വര്‍ധിക്കും. യുഎസ്സ് അടക്കമുള്ളവരാണ് ഇതിലൂടെ ബുദ്ധിമുട്ടുക. റഷ്യക്ക് യാതൊന്നും സംഭവിക്കില്ലെന്നും സയേവ് പറഞ്ഞു.












Click it and Unblock the Notifications