ദിനോസറുകളെ പോലെ മനുഷ്യര്‍ ഭൂമിയില്‍ നിന്ന് ഇല്ലാതാവും? ബാബ വംഗ പ്രവചിച്ചത് നടക്കും; സാധ്യത ഇങ്ങനെ
ഭൂമിയില്‍ മനുഷ്യര്‍ എല്ലാ കാലവും ഉണ്ടാവുമോ? ഇക്കാര്യത്തില്‍ പല തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂമി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വാസ യോഗ്യമല്ലാതായി മാറുമെന്നും, ഇതേ തുടര്‍ന്ന് ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാതാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുള്ളത്. അന്തരീക്ഷ താപ വളരെ ഉയരുന്നത് കൊണ്ട് ഭൂമിയില്‍ എല്ലാ ജീവജാലങ്ങളും മരിച്ച് വീഴുമെന്നായിരുന്നു പ്രവചനം.
അതേസമയം ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗ ഭൂമിയിലെ മനുഷ്യരുടെ വാസത്തെ കുറിച്ചും, അവരുടെ ആയുസ്സിനെ കുറിച്ചുമെല്ലാം പ്രവചിച്ചിരുന്നു. അത് എല്ലാവരെയും ഞെട്ടിക്കുന്നതാണ്. എന്താണ് ബാബ വംഗ പ്രവചിച്ചതെന്ന് നോക്കാം.

ബാബ വംഗ ഇരുപതാം നൂറ്റാണ്ടിലാണ് ബള്‍ഗേറിയയില്‍ ജീവിച്ചിരുന്നത്. അവര്‍ നടത്തിയ പ്രവചനങ്ങളില്‍ ഏറ്റവും ഭയപ്പെടുത്തുന്ന പ്രവചനങ്ങളില്‍ ഒന്നാണിത്. മനുഷ്യന്‍ ഭൂമിയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെടുമെന്നാണ് ബാബ വംഗയുടെ ഏറ്റവും ഞെട്ടിക്കുന്ന ഈ പ്രവചനം.
ഈ ഭൂമിയില്‍ നിന്ന് ദിനോസറുകള്‍ക്ക് എങ്ങനെ വംശനാശം സംഭവിച്ചോ അതുപോലെ മനുഷ്യ വംശം ഇല്ലാതാവുമെന്നാണ് ബാബ വംഗ പ്രവചിച്ചിരിക്കുന്നത്. ഇത് ലോകാവസാനത്തിന് സമാനമായ കാര്യം കൂടിയാണിത്. നേരത്തെ തന്നെ ഭൂമിയില്‍ വലിയ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമെന്ന് നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. അതുപോലെ സംഭവിക്കുകയും ചെയ്തിരുന്നു.
ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കുമെന്നാണ് മുന്നറിയിപ്പ്. 40 ഡിഗ്രി മുതല്‍ 70 ഡിഗ്രി വരെ താപനില ഉയരും. അങ്ങനെയുള്ളപ്പോള്‍ വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലുമുണ്ടാവില്ല. വരള്‍ച്ച അടക്കമുള്ളവ ഭൂമിയെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
ബ്രിട്ടനിലും ജിസിസി രാജ്യങ്ങളിലുമെല്ലാം കടുത്ത മഴയാണ് അതുപോലെ ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. അതെല്ലാം ബാബ വംഗ പ്രവചിച്ചത് പോലെയാണ് നടന്നത്. ബാബ വംഗ പറഞ്ഞതുപോലെ നടക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
കാരണം ആറര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിനോസറുകള്‍ ഭൂമിയില്‍ നിന്ന് ഇല്ലാതായത്. അന്ന് വലിയൊരു ദുരന്തത്തെ തുടര്‍ന്നായിരുന്നു ഇത് സംഭവിച്ചത്. ഭൂമിയില്‍ വലിയ ഉല്‍ക്ക വന്ന് പതിച്ച് എല്ലാ ജീവജാലങ്ങളെയും ഇല്ലാതാക്കുകയായിരുന്നു.
അതുപോലെ ഭൂമിയില്‍ വലിയ ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും പതിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയിലെ ജീവജാലങ്ങളെല്ലാം അ തിന്റെ ആഘാതത്താല്‍ ഇല്ലാതാവും. അതുപോലെ പ്രകൃതി ദുരന്തങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം കൂടുതലായി സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്.
അതേസമയം ബാബ വംഗ ഇത്തരം ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് തന്നതാണെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. ലോകാവസാനവും അതുപോലെ ബാബ വംഗ നേരത്തെ പ്രവചിച്ചതാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ അതിശക്തമായ ഇടിയും മിന്നലുമെല്ലാം ഉണ്ടായിരുന്നു. ഇതും മുമ്പ് ബാബ വംഗ പ്രവചിച്ചതായിരുന്നു.












Click it and Unblock the Notifications