Get Updates
Get notified of breaking news, exclusive insights, and must-see stories!

2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ

ലണ്ടന്‍: ലോക പ്രശസ്ത ജ്യോതിഷി ബാബ വംഗയെ അറിയാത്തവരായി ആരുമുണ്ടാവില്ല. 25 വര്‍ഷം മുമ്പ് മരിച്ചെങ്കിലും ഓരോ കാലത്തും എന്ത് നടക്കുമെന്ന പ്രവചനം അവര്‍ അന്നേ നടത്തിയതാണ്. ഈ വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം കൂടി ബാക്കി നില്‍ക്കേ, അവരുടെ രണ്ട് വമ്പന്‍ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ലോകം ഭയപ്പാടിലാണ്.

റഷ്യയില്‍ നിന്നടക്കം സൈനികന്റെ ഭാര്യ ഇവരുടെ പ്രവചനങ്ങളെ എത്ര ഗൗരവത്തോടെ എടുക്കുന്നുവെന്ന് പറഞ്ഞിരുന്നു. ബാബ വംഗ അടുത്ത വര്‍ഷത്തേക്കായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ ഭയപ്പെടുത്തുന്നത്. ഏഷ്യന്‍ മേഖലയെ അടക്കം തകര്‍ച്ചയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് ഇവരുടെ പ്രവചനത്തിലുള്ളത്. വിശദമായ വിവരങ്ങളിലേക്ക്....

1

ബാബ വംഗയില്‍ വിശ്വാസമില്ലാത്തവര്‍ പോലും അവരുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ വിശ്വസിച്ച് തുടങ്ങിയിരുന്നു. ചെര്‍ണോബിള്‍ ദുരന്തം, ഡയാന രാജകുമാരി ദാരുണമായി കൊല്ലപ്പെടും എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ബള്‍ഗേറിയയില്‍ നിന്നുള്ള ബാബ വംഗ പ്രവചിച്ചിരുന്നു. അഞ്ച് പ്രവചനങ്ങളാണ് ഇവര്‍ 2023ല്‍ നടക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ ബാബ വംഗ നേരത്തെ പ്രവചിച്ചതാണ്. ആ സമയം മനുഷ്യരൊന്നും ഭൂമിയില്‍ ഉണ്ടാകില്ലെന്നും ഇവരുടെ പ്രവചനത്തിലുണ്ട്.

2

ഭൂമി ഇപ്പോള്‍ ഏറ്റവും പേടിക്കുന്ന ഒരു കാര്യം ബഹിരാകാശ മേഖലയെയാണ്. സൂര്യനില്‍ നിന്ന് തുടര്‍ച്ചയായി അപകടങ്ങള്‍ ഭൂമിയിലേക്ക് വരുന്നുണ്ട്. സൂര്യനിലെ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാവുന്ന സൗര കൊടുങ്കാറ്റുകള്‍ നമ്മുടെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ തന്നെ താളം തെറ്റിക്കും. ഇന്റര്‍നെറ്റും, ജിപിഎസ്സുമൊക്കെ കിട്ടാത്ത അവസ്ഥയുണ്ടാകാറുമുണ്ട്. അതുപോലെ ഒന്നാണ് ബാബ വംഗയുടെ പ്രവചനത്തിലുള്ളത്. സൂര്യനില്‍ നിന്ന് ഒരു തീജ്വാലകളുടെ സുനാമി തന്നെ ഭൂമിയില്‍ അടിക്കുമെന്നാണ് വംഗയുടെ പ്രവചനം. ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ സര്‍വനാശം വരുത്തി വെക്കുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

3

ശാസ്ത്രലോകം ഭയത്തോടെ കാണുന്ന കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള ബാബയുടെ പ്രവചനത്തിലുണ്ട്. അന്യഗ്രഹ ജീവികളുടെ വരവാണ് പറയുന്നത്. നിലവില്‍ പലയിടത്തും ഇവയുടെ സാന്നിധ്യം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ അന്യഗ്രഹ ജീവികള്‍ക്ക് തെളിവൊന്നും കിട്ടിയിട്ടില്ല. പക്ഷേ ലോകം മുഴുവന്‍ അടുത്ത വര്‍ഷം ഇരുട്ടിലാവുമെന്നാണ് ബാബ വംഗ പ്രവചിക്കുന്നത്. അന്യഗ്രഹജീവികള്‍ ഭൂമിയെ ആക്രമിക്കുമെന്നാണ് ഇവരുടെ പ്രവചനം. ലക്ഷകണക്കിന് ആള്‍ക്കാര്‍ ആ ആക്രമണത്തില്‍ മരിക്കുമെന്നും ബാബ പ്രവചിക്കുന്നു.

4

വമ്പന്‍ പ്രവചനങ്ങളിലൊന്ന് ജൈവായുധങ്ങള്‍ മനുഷ്യര്‍ പരസ്പരം ഉപയോഗിക്കുമെന്നാണ്. ഒരു വന്‍ രാജ്യം ജനങ്ങളെ ജൈവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്നാണ് അടുത്ത വര്‍ഷത്തെ ബാബ വംഗയുടെ പ്രധാന പ്രവചനങ്ങളിലൊന്ന്. റഷ്യ-യുക്രൈന്‍ യുദ്ധം അതിനുള്ള സൂചനയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ യുക്രൈനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം അദ്ദേഹം അത് ഉപയോഗിക്കാനുള്ള സാധ്യത ശക്തമാണ്. ഇതോടെ ആ പ്രവചനവും യാഥാര്‍ത്ഥ്യമാകും.

5

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍

ഏഷ്യ ഭയപ്പെടുന്ന മറ്റൊരു കാര്യം അടത്ത വര്‍ഷം നടക്കും. അത് ഭീകരമായിരിക്കും. ഏഷ്യയിലെ ആണവ പ്ലാന്റില്‍ വന്‍ പൊട്ടിത്തെറിയുണ്ടാവുമൊണ് ബാബ വംഗയുടെ പ്രവചനം. ഏഷ്യയെ മുഴുവന്‍ മൂടുന്ന വിഷപുക അതിന്റെ ഭാഗമായി ഉണ്ടാവുമെന്നും, നിരവധി ജനങ്ങളെ അത് ബാധിക്കുമെന്നും ബാബ വംഗ പറയുന്നു. ഒരുപാട് രാജ്യങ്ങളിലുള്ളവര്‍ ഈ വിഷപുക ശ്വസിച്ച് ഇല്ലാതാവും. ഗുരുതരമായ പല രോഗങ്ങളും ഇവര്‍ക്കുണ്ടാവുമെന്നും ബാബ വംഗ പറയുന്നു. അതേസമയം 2023ല്‍ തന്നെ മനുഷ്യര്‍ ലബോറട്ടറിയില്‍ ജനിച്ച് തുടങ്ങുമെന്നാണ് മറ്റൊരു പ്രവചനം. അവരുടെ നിറവും, സ്വഭാവവും വരെ ഇതില്‍ തീരുമാനിക്കാന്‍ സാധിക്കും. ഗര്‍ഭം ധരിച്ച് കുട്ടികളുണ്ടാവുന്ന കാര്യം നിയന്ത്രിക്കപ്പെടുമെന്നാണ് ബാബ വംഗ പ്രവചിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+