Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തും, 2023ല്‍ അതിന്റെ ആരംഭം, ഭൂമി ഇരുട്ടിലാവുമെന്ന് ബാബ വംഗയുടെ പ്രവചനം

അന്യഗ്രഹജീവികള്‍ വരുന്നത് ഭൂമിയെ പിടിച്ചടക്കാനാണ്. അതുകൊണ്ട് അവ ശത്രുക്കളാണ്. ഈ വര്‍ഷം തന്നെ അന്യഗ്രഹജീവികളുടെ ആക്രമണം തുടങ്ങുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

baba vanga

ലണ്ടന്‍: ഭൂമിയുടെ ഓരോ സ്പന്ദനത്തെയും പ്രവചിച്ച ജ്യോതിഷിയാണ് ബള്‍ഗേറിയക്കാരിയായ ബാബ വംഗ. ഭൂമിയുടെ അവസാനം വരെയുള്ള കാര്യങ്ങള്‍ 25 വര്‍ഷം മുമ്പേ അവര്‍ പ്രവചിച്ചതാണ്. 2022ല്‍ ബാബ വംഗയുടെ മൂന്ന് വമ്പന്‍ പ്രവചനങ്ങളാണ് ശരിയായി വന്നത്. വിശ്വാസമില്ലാതിരുന്ന പലരും അവരുടെ പ്രവചനത്തെ കാത്തിരിപ്പാണ്. ബാബ വംഗ 25 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇഹലോക വാസം വെടിഞ്ഞതാണ്.

അവരുടെ ഓരോ വര്‍ഷത്തേക്കുള്ള പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അത്തരമൊരു പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്നതാണ് അത് എന്നാണ് ഇവര്‍ നേരത്തെ പ്രവചിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

അന്യഗ്രഹജീവികള്‍ ഒട്ടും ഫ്രണ്ട്‌ലിയായിരിക്കില്ല

അന്യഗ്രഹജീവികള്‍ ഒട്ടും ഫ്രണ്ട്‌ലിയായിരിക്കില്ല

ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയുടെ യഥാര്‍ത്ഥ പേര് വാംഗലിയ പന്തേവ ഗുസ്തറോവ എന്നാണ്. ഇവരുടെ ഈ വര്‍ഷത്തെ പ്രധാന പ്രവചനം അന്യഗ്രഹ ജീവികളുടെ വരവാണ്. 2023ല്‍ മനുഷ്യന്‍ അതിന് സാക്ഷ്യം വഹിക്കുമെന്നാണ് അവര്‍ പ്രവചിക്കുന്നത്. മറ്റൊരു വിദൂര കോണില്‍ നിന്ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ എത്തുമെന്ന് ബാബ വംഗ പ്രവചിക്കുന്നു. അത് മാത്രമല്ല, ഈ അന്യഗ്രഹജീവികള്‍ മനുഷ്യന്‍ പ്രതീക്ഷിക്കുന്നത് പോലെ നല്ലവരായിരിക്കില്ല. ഒട്ടും സുഹൃദ് സ്വഭാവമുള്ളവരായിരിക്കില്ല ഈ അന്യഗ്രഹജീവികളെന്നും ബാബ പ്രവചിക്കുന്നു.

ഭൂമിയെ നശിപ്പിക്കാന്‍ ശേഷിയുള്ളവ

ഭൂമിയെ നശിപ്പിക്കാന്‍ ശേഷിയുള്ളവ

അന്യഗ്രഹജീവികള്‍ വരുന്നത് ഭൂമിയെ പിടിച്ചടക്കാനാണ്. അതുകൊണ്ട് അവ ശത്രുക്കളാണ്. ഈ വര്‍ഷം തന്നെ അന്യഗ്രഹജീവികളുടെ ആക്രമണം തുടങ്ങുമെന്നും ബാബ വംഗ പ്രവചിക്കുന്നു. അതേസമയം കാനഡയ്ക്കും അമേരിക്കയ്ക്കും മുകളില്‍ പറക്കുംതളികകല്‍ വട്ടമിട്ട് പറക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാബ വംഗയുടെ പ്രവചനത്തിന് പ്രസക്തിയേറുകയാണ്. തുടര്‍ച്ചയായി ഇത്തരം വാഹനങ്ങളെ അമേരിക്ക വെടിവെച്ചിടുന്നതും ഇത്തരം ഭയങ്ങള്‍ കാരണമാണ്. യുഎസ് സൈന്യം പറയുന്നതും ഇതില്‍ പറക്കുംതളികയുണ്ടെന്ന് വിശ്വസിക്കാമെന്നാണ്.

ബാബ വംഗ പ്രവചിച്ചത്

ബാബ വംഗ പ്രവചിച്ചത്

ബാബ വംഗ 25 വര്‍ഷങ്ങള്‍ക്ക് മുമ്പേയാണ് 2023ല്‍ അന്യഗ്രഹജീവികള്‍ പോരിന് വരുമെന്ന് പ്രവചിച്ചത്. ബാബ വംഗ മരിക്കുന്നത് 1996ലാണ്. അവരുടെ പ്രവചനങ്ങളുടെ രേഖകളൊന്നും ഇപ്പോഴില്ല. പക്ഷേ അവരെ കൃത്യമായി പിന്തുടര്‍ന്നിരുന്നവര്‍ എന്തൊക്കെ പ്രവചനങ്ങളാണ് അവര്‍ നടത്തിയതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ഇവരാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സോംബി വൈറസിന്റെ കണ്ടെത്തലുണ്ടാവുമെന്ന് എത്രയോ കാലം മുന്നേ ബാബ വംഗ പ്രവചിച്ചതായിരുന്നു. അതും സൈബീരിയന്‍ മഞ്ഞുപാളികള്‍ക്കടിയില്‍ നിന്ന് ഇവയെ കണ്ടെത്തുമെന്നും കൃത്യമായി അവര്‍ പ്രവചിച്ചിരുന്നു.

ഭൂമി ഇരുട്ടിലാവും

ഭൂമി ഇരുട്ടിലാവും

യൂറോപ്പിലേക്ക് ഒന്ന് പോയാലോ; ഇറ്റലി തന്നെ ആയിക്കോട്ടെ, ഇവിടൊക്കെ ട്രിപ്പടിച്ചാല്‍ പിന്നെ ഇന്ത്യയിലേക്ക് മടങ്ങില്ല

അന്യഗ്രഹജീവികളുടെ വരവിനെ തുടര്‍ന്ന് ഭൂമിയില്‍ വലിയ യുദ്ധം ആരംഭിച്ചിരിക്കും. അതിലൂടെ ഭൂമി അന്ധകാരത്തില്‍ മുങ്ങുമെന്നും ഇവര്‍ പ്രവചനത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം ലക്ഷകണക്കിന് ആളുകള്‍ അന്യഗ്രഹജീവികള്‍ വരുന്നതിലൂടെ മരിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ വരവ് വെറും തുടക്കം മാത്രമാണെന്നും, വരുന്ന വര്‍ഷങ്ങളിലേത് ഇതിനും മുകളില്‍ പോവുമെന്നുമാണ് സൂചന. നിരവധി ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ വേറെയും ഈ വര്‍ഷം സംഭവിക്കുമെന്നാണ് ബാബ വംഗ പ്രവചിക്കുന്നത്. അതെല്ലാം കുറച്ച് ഭയപ്പെടുത്തുന്നതാണെന്നും അവര്‍ പറയുന്നു.

ഇനി എന്തൊക്കെ സംഭവിക്കാം

ഇനി എന്തൊക്കെ സംഭവിക്കാം

ഒരു ലോകശക്തിയായ രാജ്യം ജൈവായുധങ്ങളുടെ പരീക്ഷണം ഈ വര്‍ഷം നടത്തുമെന്നാണ് ബാബ വംഗ പ്രവചിക്കുന്നത്. അത് മനുഷ്യനിലായിരിക്കും പരീക്ഷിക്കുക. അതിലൂടെ ആയിരങ്ങള്‍ കൊല്ലപ്പെടുമെന്നും ബാബ വംഗ പറയുന്നു. അത് മാത്രമല്ല ഭൂമിയുടെ ഭ്രമണപഥത്തില്‍ ഈ വര്‍ഷം മാറ്റം വരും. ഇതിന് കാരണം ഭൂമിയില്‍ സംഭവിക്കുന്ന ആണവ ദുരന്തമായിരിക്കുമെന്നും ബാബ വംഗ പ്രവചനത്തില്‍ പറുയന്നു. ഭൂമിയില്‍ വലിയ അപകടകരമായ ശേഷിയുള്ള സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നാണ് മറ്റൊരു പ്രവചനം. ഇത് ലക്ഷകണക്കിന് അണുബോംബുകളുടെ വീര്യമുള്ളതായിരിക്കുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+