Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമി

ദില്ലി: ലോകപ്രശസ്ത ജ്യോതിഷി ബാബ വംഗയെ എല്ലാവര്‍ക്കും അറിയാം. ഇവരുടെ പ്രവചനങ്ങള്‍ പലതും ലോകത്തെ ഞെട്ടിച്ചുള്ളതാണ്. ഇവര്‍ക്കൊരു പകരക്കാരിയെയും നേരത്തെ ലോകം കണ്ടിരുന്നു. ഇപ്പോഴിതാ ഒരു പകരക്കാരനും ഉണ്ടായിരിക്കുകയാണ്. ബാബ വംഗ പ്രവചിച്ചതിനെ തിരുത്തി അതിന് മുകളിലുള്ള കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ഇയാള്‍ പറയുന്നത് വിശ്വസിക്കാന്‍ വലിയൊരു വിഭാഗം ജനങ്ങളും ഉണ്ട്.

കംബോഡിയയില്‍ നിന്നുള്ള ഖേം വീസ്‌ന എന്നയാളാണ് ബാബ വംഗയുടെ പിന്തുടര്‍ച്ചക്കാരനായി ലോകം കാണുന്നത്. ഇയാളുടെ പ്രവചനങ്ങളില്‍ ലോകാവസാനവുമുണ്ട്. ഇയാള്‍ക്ക് ചുറ്റും പ്രവചനങ്ങള്‍ കാണാന്‍ ആളുകള്‍ തടിച്ച് കൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

ഖേം വീസ്‌ന ഒരു രാഷ്ട്രീയ നേതാവായിരുന്നു. പിന്നീട് മത നേതാവായി മാറുകയായിരുന്നു. അതിന് ശേഷമാണ് പ്രവചനങ്ങള്‍ ആരംഭിച്ചത്. ഓരോ ദിവസവും ഇയാളുടെ ആരാധകരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കമ്പോഡിയയിലെ ആധുനിക ബാബ വംഗയെന്നാണ് ആളുകള്‍ വീസ്‌നയെ വിശേഷിപ്പിക്കുന്നത്. ഇയാളുടെ സോഷ്യല്‍ മീഡിയ പേജില്‍ വരുന്ന ചിത്രങ്ങളില്‍ തന്നെ വന്‍ ജനത്തിരക്ക് ആശ്രമത്തില്‍ കാണാന്‍ സാധിക്കും. ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇയാളെ തേടി വിശ്വാസികള്‍ എത്തുന്നുണ്ട്.

2

image credit: khem veasna facebook page

ലോകത്തെ കിടിലം കൊള്ളിക്കുന്ന പ്രവചനങ്ങളാണ് വീസ്‌ന നടത്തിയിരിക്കുന്നത്. ലോകാവസാനം അടുത്തെത്തിയെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. വൈകാതെ തന്നെ ലോകം തകര്‍ന്ന് തരിപ്പണമാകുമെന്നും വീസ്‌ന പ്രവചിക്കുന്നു. ലോകാവസാനത്തിന് കാരണം മഹാപ്രളയമായിരിക്കും. വന്‍ ദുരന്തമായിരിക്കും ഇത് ലോകത്തിന് സമ്മാനിക്കുക. എല്ലാത്തിനെയും ഈ പ്രളയം മുക്കികളയും. ജനസംഖ്യയെ നല്ലൊരു ശതമാനത്തോളം ഇത് ഇല്ലാതാക്കി കളയും. ഏകദേശം കാര്യങ്ങള്‍ മനുഷ്യരൊന്നുമില്ലാത്ത അവസ്ഥയിലേക്ക് എത്തുമെന്നാണ് വീസ്‌നയുടെ പ്രവചനം.

3

image credit: khem veasna facebook page

അതേസമയം ഈ പ്രവചനം ആശ്രമത്തില്‍ ഇരുന്നല്ല ഇയാള്‍ നടത്തുന്നത്. പരമാവധി ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുകയാണ് വീസ്‌ന. പ്രവചനം കേട്ട് ഇയാളുടെ ആശ്രമത്തിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. തുടര്‍ന്ന് ഇവരോട് വീസ്‌ന കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തു. ലോകം ഇത്തരത്തില്‍ അവസാനിക്കുമെന്നും, എന്നാല്‍ കുറച്ച് മനുഷ്യര്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയും ഇയാള്‍ പങ്കുവെച്ചു. താന്‍ കുറച്ചുപേരെ രക്ഷിക്കും. അതും വളരെ കുറച്ച് പേര്‍ മാത്രമായിരിക്കും അവശേഷിക്കുകയെന്നും ഖേം വീസ്‌ന പറഞ്ഞു.

4

image credit: khem veasna facebook page

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

നാല് ലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സാണ് ബാബ വംഗയുടെ പിന്തുടര്‍ച്ചക്കാരനുള്ളത്. ഹിന്ദൂയിസം പ്രകാരം, പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് താനാണെന്ന് വീസ്‌ന അവകാശപ്പെടുന്നത്. താന്‍ ബ്രഹ്മാവിന്റെ പുനര്‍ജന്മമാണെന്നും വീസ്‌ന പറഞ്ഞു. അതേസമയം ജനങ്ങള്‍ മറ്റാര്‍ക്കുമില്ലാത്ത അളവിലാണ് ഇയാളെ പിന്തുണയ്ക്കുന്നത്. വീസ്‌ന മുമ്പ് പ്രവചിച്ച പല കാര്യങ്ങളും ഇതിനോടകം സത്യമായി എന്നാണ് ഇവര്‍ പറയുന്നു. ജീവന്‍ രക്ഷിക്കാനാണ് തങ്ങള്‍ വീസ്‌നയുടെ അടുത്ത് വന്നതെന്നാണ് ഇവര്‍ പറയുന്നത്. പ്രളയം വന്നാല്‍ വീസ്‌ന തങ്ങളെ ഉറപ്പായും സംരക്ഷിക്കുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്.

5

image credit: khem veasna facebook page

തനിക്ക് രാത്രി ഉറങ്ങാന്‍ പറ്റാറില്ലെന്നും, തന്റെ നാഡീ ഞരമ്പുകളില്‍ തമോഗര്‍ത്തം രൂപപ്പെടുന്നുവെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഓരോ ദിവസവും തന്നെ ഇതിലേക്ക് വലിച്ചിടുകയാണ്. ഇതിനര്‍ത്ഥം സകലതും നശിപ്പിക്കുന്ന ഒരു പ്രളയം ഉടനെ വരുമെന്നാണ്. ലോകം മുഴുവന്‍ ഇതില്‍ വരും. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് അവര്‍ ഇയാളുടെ അടുത്തേക്ക് എത്തിയിരിക്കുന്നത്. വീസ്‌നയുടെ അടുത്താകുമ്പോള്‍ ഒന്നും സംഭവിക്കില്ലെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

6

image credit: khem veasna facebook page

അതേസമയം ഇയാളുടെ പ്രവചനം നാട്ടിലാകെ വലിയ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വഴിവെച്ചിരിക്കുകയാണ്. പലരും കംബോഡിയ വിട്ട് ദക്ഷിണ കൊറിയയിലേക്ക് ഒക്കെ യാത്ര ചെയ്തിരിക്കുകയാണ്. കംബോഡിയയില്‍ നിന്ന് വരുന്ന യാത്രക്കാരോട് ഖേം വീസ്‌ന പറയുന്നത് വിശ്വസിക്കരുതെന്നാണ് ദക്ഷിണ കൊറിയ പറഞ്ഞിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങി പോകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇരുപതിനായിരത്തോളം ആളുകള്‍ ഇതിനോടകം വീസ്‌നയുടെ വീട്ടിലെത്തിയെന്നാണ് കണക്ക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+