ബാബ വംഗ പ്രവചിച്ചത് സത്യമായി, ബ്രിട്ടന്‍ വിറച്ചു, ഞെട്ടിത്തരിച്ച് ആളുകള്‍; സംഭവിച്ചത് ഇക്കാര്യങ്ങള്‍
ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ പ്രത്യേകം ആരും പരിചയപ്പെടുത്തേണ്ടതില്ല. ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ അവര്‍ പ്രവചിച്ചിട്ടുണ്ട്. നോസ്ട്രഡാമസിനൊപ്പം ലോകം വലിയ ജ്യോതിഷിയായി കാണുന്നവര്‍ കൂടിയാണ് ബാബ വംഗ. എലിസബത്ത് രാജ്ഞിയുടെ മരണം, കൊവിന്റെ വരവ്, തുടങ്ങിയവയെല്ലാം ബാബ വംഗ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്.
അടുത്തിടെ സംഭവിച്ച ഇറാന്‍-ഇസ്രായേല്‍ യുദ്ധവും ബാബയുടെ പ്രവചനത്തിലുണ്ടായിരുന്നു. അതേസമയം ജ്യോതിഷിയുടെ പുതിയ പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രിട്ടന്‍ നിവാസികള്‍ പൂര്‍ണമായും ഞെട്ടിത്തരിച്ചിരിക്കുകയാണ് പുതിയൊരു കാലാവസ്ഥാ പ്രതിഭാസത്തില്‍. ഇത് ബാബ വംഗയും മുന്‍ പ്രവചനങ്ങളിലുള്ളതാണെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രിട്ടനില്‍ ഞെട്ടിക്കുന്ന കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. കനത്ത മഴയും ഇടിയും വന്നതോടെ പലരും ഞെട്ടി എഴുന്നേല്‍ക്കുകയും ചെയ്തു. കനത്ത മിന്നലും ഇടിയും ബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്നുള്ള വിസ്‌ഫോടനം പോലെയുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പലരും പുലര്‍ച്ചെ ഭയപ്പെട്ട് എഴുന്നേല്‍ക്കുകയും ചെയ്തു.
നിരവധി മാധ്യമങ്ങളാണ് അതിശക്തമായ മിന്നലും ഇടിയും ജനങ്ങളെ ഭയപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീടുകള്‍ക്കും നാശനഷ്ടം സംഭവിട്ടിട്ടുണ്ട്. അടുത്തിടെ ബ്രിട്ടനില്‍ പ്രകൃതി ദുരന്തങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ വരള്‍ച്ച ബ്രിട്ടനില്‍ പല സ്ഥലത്തും ഉണ്ടായിരുന്നു. ബാബ വംഗയും പ്രവചനം സംഭവിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
ബാബ വംഗ 2024ല്‍ അതിഭീകരമായ പ്രകൃതിദുരന്തങ്ങള്‍ ലോകത്ത് നാശം വിതയ്ക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോള്‍ ബ്രിട്ടനിലും സംഭവിച്ചിരിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിമാണ് ഇത്തരം അപ്രവചനീയമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പോലും പറയുന്നത്.
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അതിശക്തമായ മിന്നല്‍ ബ്രിട്ടനില്‍ പലരുടെയും ഉറക്കം കെടുത്തിയതെന്ന് മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടനിലെ കാലാവസ്ഥ വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മഴയും ഇടിയും മിന്നലുമെല്ലാം ഇനിയും ഉണ്ടാവുമെന്നും കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. കാലാവസ്ഥ കൂടുതല്‍ മോശമാകുമെന്ന ഭയത്തിലാണ് ഇതോടെ ബ്രിട്ടീഷ് ജനത.
ഇന്ന രാത്രി മിന്നലും ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റിന് വരെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രണ്ട് മണിക്കൂറില്‍ 25 മുതല്‍ 30 മില്ലി മീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കും.
അതേസമയം ബാബ വംഗ ഈ വര്‍ഷം പ്രവചിച്ച പല കാര്യങ്ങളും ദുരന്തപൂര്‍ണമാണ്. ലോകത്തിന് പ്രതീക്ഷ നല്‍കുന്ന ഒന്നോ രണ്ടോ പ്രവചനങ്ങള്‍ മാത്രമാണ് ഉള്ളത്. നേരത്തെ ബ്രിട്ടനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. അതുപോലെ തന്നെ ബ്രിട്ടന്‍ മാന്ദ്യത്തിലേക്ക് വീണിരുന്നു. അതുപോലെ ജിഡിപിയിലും വലിയ തകര്‍ച്ചയുണ്ടായി.












Click it and Unblock the Notifications