കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ സത്യമാകുമോ എന്ന ഭയത്തിലാണ് ലോക ജനത ഇപ്പോള്‍. ഇനിയുള്ള രണ്ട് മാസക്കാലം എന്തും സംഭവിക്കാമെന്നാണ് കരുതുന്നത്. നോസ്ട്രഡാമസ് പറഞ്ഞ കാര്യങ്ങള്‍ പ്രകാരം വലിയ ദുരന്തങ്ങള്‍ ഭൂമിക്ക് സംഭവിക്കാം. ലോകമഹായുദ്ധം തന്നെ സംഭവിക്കാം.

നേരത്തെ ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയുടെ പ്രവചനങ്ങളിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ബാബ വംഗയ്ക്കും എത്രയോ നൂറ്റാണ്ടുകള്‍ മുമ്പ് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങളാണിത്. ഇതിനോടകം എണ്ണൂറില്‍ അധികം പ്രവചനങ്ങള്‍ നോസ്ട്രഡാമസിന്റേതായി സത്യമായിട്ടുണ്ട്. 3997 വര്‍ഷം വരെയുള്ള കാര്യങ്ങളാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണം എങ്ങനെയായിരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ഇരുവരും വധിക്കപ്പെടുമെന്നാണ് പ്രവചിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇവരുടെയൊന്നും പേരുകളല്ല പ്രവചിച്ചത്. മറിച്ച് ഇവരുടെ സ്വഭാവത്തോട് ചേര്‍ന്ന് വരുന്ന കാര്യങ്ങളാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ കാര്യത്തില്‍ അത്തരം നിരവധി കാര്യങ്ങളാണ് യാഥാര്‍ത്ഥ്യമായി വന്നത്.

2

2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ

ഈ വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ട് മാസം മാത്രമാണ് ഉള്ളത്. ആണവായുധം ഈ വര്‍ഷം പൊട്ടിത്തെറിക്കുമെന്നാണ് ആ വലിയ പ്രവചനങ്ങളിലൊന്ന്. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഒരു വശത്ത് നടക്കുന്നുണ്ട്. ഏത് നിമിഷവും ആണവായുധം റഷ്യ പ്രയോഗിക്കുമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഭൂമിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. ഭൂമിയില്‍ സര്‍വനാശത്തിന് തന്നെ ഇത് വഴിയൊരുക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ആഗോള താപനത്തില്‍ നരകിക്കുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ട്.

3

17 മിനുട്ട് കുഞ്ഞിന് ഹൃദയമിടിപ്പില്ല, ശ്വാസം നിലച്ചു; അത്ഭുതം കാണിച്ച് ഡോക്ടര്‍മാര്‍

അത് മാത്രമല്ല ഇങ്ങനൊരു കാര്യം സംഭവിച്ചതിന് പിന്നാലെ, ഭക്ഷ്യക്ഷാമം ശക്തമാകുമെന്നും, ലോകം കൊടുംപട്ടിണിയിലാവുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനോടകം പലയിടത്തും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഏഴ് മാസത്തോളം നീണ്ടുനില്‍ക്കുന്ന മൂന്നാം ലോകമഹായുദ്ധമാണ് പ്രവചനങ്ങളില്‍ ഏറ്റവും ഭയപ്പെടുത്തുന്നത്. റഷ്യ യുക്രൈനില്‍ നടത്തുന്ന യുദ്ധത്തിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്നാല്‍ അതിന്റെ ആഘാതം വര്‍ധിക്കും. അത് ഒരുപക്ഷേ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കാം. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമെന്നും, പല രാജ്യങ്ങളും ഇതേ തുടര്‍ന്ന് ഇല്ലാതാവുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ട്.

4

2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ2023ല്‍ അവരെത്തും ഭൂമിയില്‍; പിന്നെ ഇക്കാര്യങ്ങള്‍ നടക്കും, ഏഷ്യയില്‍ അതും സംഭവിക്കുമെന്ന് ബാബ വംഗ

ബാബ വംഗയുടെ പ്രവചനവും ഇത്തരത്തിലുള്ളത്. ഇന്ത്യ അടക്കം രാജ്യങ്ങളില്‍ വെട്ടുകിളികളുടെ രൂക്ഷമായ ആക്രമണമുണ്ടാകുമെന്നാണ് അവര്‍ പ്രവചിച്ചത്. ഇത് വിളകളെ പൂര്‍ണമായും നശിപ്പിക്കും. ഇന്ത്യയില്‍ ക്ഷാമവും പട്ടിണിയും ഇതേ തുടര്‍ന്നുണ്ടാവും. യുക്രൈന്‍ കഴിഞ്ഞാല്‍ ഗോതമ്പിന്റെ ഏറ്റവും വലിയ ഉല്‍പ്പാദകരാണ് ഇന്ത്യ. യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് പല രാജ്യങ്ങളിലും ഗോതമ്പ് എത്താത്ത അവസ്ഥയാണ്. പലയിടത്തും ബേക്കറികള്‍ അടച്ച് പൂട്ടി. ഇതാണ് ബ്രെഡുകള്‍ പലയിടത്തും എത്താതിരിക്കാനുള്ള കാരണം. ഇതെല്ലാം മാനവരാശിയെ തന്നെ ഇല്ലാതാക്കുന്നതിലേക്കും നയിച്ചേക്കാം.

English summary
mystic astrologer nostradamus predicts next 60 days not good for world including india goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X