Get Updates
Get notified of breaking news, exclusive insights, and must-see stories!

വാന ജ്യോതിഷിയെ കടത്തിവെട്ടും, തുര്‍ക്കി ഭൂകമ്പം മാസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച് ലെബനന്‍ ജ്യോതിഷി

മൈക്കില്‍ ഹായേക്ക് പ്രവചനത്തിലെ നോസ്ട്രഡാമസാണ്. ലെബനന്‍ നോസ്ട്രഡാമസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

mystic prediction

ഇസ്താബൂള്‍: തുര്‍ക്കിയിലെ ഭൂകമ്പം മൂന്ന് ദിവസം മുമ്പേ പ്രവചിച്ചിരുന്നു വാന ജ്യോതിഷിയായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. എന്നാല്‍ അതിനെ കടത്തിവെല്ലുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ലെബനനില്‍ നിന്നുള്ള നോസ്ട്രഡാമസ്. ഇയാളുടെ ഓരോ വര്‍ഷത്തെയും പ്രവചനങ്ങള്‍ വലിയ തരംഗമാണ് ലെബനില്‍ ഉണ്ടാക്കിയത്.

ഈ വര്‍ഷത്തെ പ്രമുഖ പ്രവചനങ്ങളില്‍ വരുന്നതാണ് തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പം. കഴിഞ്ഞ ദിവസം വാന ജ്യോതിഷി നടത്തിയ പ്രവചനം വൈളാവുന്നതിനിടെയാണ് ഈ നോസ്ട്രഡാമസിന്റെ പ്രവചനത്തെ കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാവുന്നത്. ഈ വര്‍ഷത്തെ പ്രവചനങ്ങളില്‍ പലതും ഇതേ പോലെ യാഥാര്‍ഥ്യമാകുമെന്നാണ് ജ്യോതിഷിയുടെ ആരാധകര്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ലെബനനിലെ നോസ്ട്രഡാമസ്

ലെബനനിലെ നോസ്ട്രഡാമസ്

ലെബനനിലെ നോസ്ട്രഡാമസായി അറിയപ്പെടുന്ന മൈക്കിള്‍ ഹയാക്ക് ആണ് ഈ പ്രവചനം നടത്തിയത്. അത് ഇപ്പോള്‍ ശരിയായിരിക്കുകയാണ്. ലെബനനിലെ അതിപ്രശസ്ത ജ്യോതിഷിയാണ് ഹായേക്ക്. ഈ വര്‍ഷം ലോകത്തും ലെബനനിലും നടക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പ്രവചിച്ചത്. തുര്‍ക്കിയില്‍ സര്‍വനാശം വിതയ്ക്കുന്ന ഭൂകമ്പം സമീപ മേഖലയില്‍ എല്ലാം എത്തുമെന്ന് ഹായേക്ക് പ്രവചിച്ചിരുന്നു. ലെബനനിലും അതിന്റെ തീവ്രത അറിയാമെന്നും മൈക്കിള്‍ ഹായേക്ക് പറഞ്ഞിരുന്നു.

പ്രവചനം ഇങ്ങനെ

പ്രവചനം ഇങ്ങനെ

വസ്തുക്കളുടെ സ്വയം ചലനം എല്ലായിടത്തേക്കും പടരും. ബഹുശാഖാ ദീപങ്ങള്‍ ഒരു കാറ്റുപോലും ഇല്ലാത്തെ കുലുങ്ങാന്‍ തുടങ്ങും. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷെല്‍ഫില്‍ ഇരുന്ന് സാധനങ്ങളെല്ലാം താഴേക്ക് വീഴാന്‍ തുടങ്ങുമെന്നും ഹായേക്ക് പ്രവചിച്ചിരുന്നു. ഇത് ഭൂകമ്പത്തെ കുറിച്ചുള്ള സൂചനയായിരുന്നു. തുര്‍ക്കിയില്‍ ഞായറാഴ്ച്ച രാത്രിയാണ് വന്‍ ഭൂകമ്പമുണ്ടായത്. 7.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. ലെബനനില്‍ ഉടനീളം ഇതിന്റെ പ്രതിധ്വനികളുണ്ടായിരുന്നു. നിരവധി തവണ തുടര്‍ ചലനങ്ങള്‍ ലെബനനില്‍ ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഇതിന് 5 ആണ് തീവ്രത രേഖഥപ്പെടുത്തിയത്. അതേസമയം മൈക്കിളിന്റെ ഈ പ്രവചന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

പ്രവചനത്തിലെ കൃത്യത

പ്രവചനത്തിലെ കൃത്യത

മൈക്കില്‍ ഹായേക്ക് പ്രവചനത്തിലെ നോസ്ട്രഡാമസാണ്. ലെബനന്‍ നോസ്ട്രഡാമസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലെബനനില്‍ നടത്തിയ ഇരുപത് പ്രവചനങ്ങളാണ് ശരിയായി വന്നത്. ലോകത്തെ കുറിച്ചുള്ള 25 പ്രവചനങ്ങളും ശരിയായി വന്നു. രാഷ്ട്രീയ പ്രതിസന്ധികള്‍, സാമ്പത്തിക വെല്ലുവിളികള്‍, എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ കടന്നുവരാറുണ്ട്. അതേസമയം തുര്‍ക്കിയില്‍ നടന്നത് പോലെയുള്ള ഒരു ആക്രമണം ലെബനോനിലും ഉണ്ടാവുമെന്നാണ്ഈ വര്‍ഷത്തെ പ്രധാന മുന്നറിയിപ്പ്.

ശരിയായി വന്നത് ഈ പ്രവചനങ്ങള്‍

ശരിയായി വന്നത് ഈ പ്രവചനങ്ങള്‍

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

ഇറാനിലെ വമ്പന്‍ ആക്രമണം നേരത്തെ തന്നെ മൈക്കിള്‍ പ്രവചിച്ചതാണ്. ഷാന്‍ ചെരാഗ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ആക്രമണം കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്. 15 പേരാണ് മരിച്ചത്. ഐസിസ് ഈ ആക്രമണത്തിന് ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ഷിയാ തീര്‍ത്ഥാടന കേന്ദ്രമാണിത്. നാല്‍പ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇറാന്റെ ദക്ഷിണ മേഖലാ നഗരമായ ഷിരാസിലായിരുന്നു ആക്രമണം. ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന് എതിര്‍പ്പുകളെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നും പ്രവചനത്തിലുണ്ടായിരുന്നു. ഇതും ശരിയായി വന്നു.

ബ്രിട്ടനിലെ വനിതാ പ്രധാനമന്ത്രി

ബ്രിട്ടനിലെ വനിതാ പ്രധാനമന്ത്രി

ബ്രിട്ടന്‍ ഒരു വനിതയെ പ്രണയിക്കുമെന്നും, ഉന്നത പദവി വഹിക്കുമെന്നും മൈക്കിള്‍ ഹയേക്ക് പ്രവചിച്ചിരുന്നു. ലിസ് ട്രസ് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു. ലെബനോനിലെ തിരഞ്ഞെടുപ്പിനെ കുറിച്ചും മുമ്പ് അദ്ദേഹം പ്രവചിച്ചിരുന്നു. പുതിയ മുഖങ്ങളും, യുവാക്കളുമെല്ലാം അധികാരത്തിന്റെ ഭാഗമാവുമെന്നാണ് പ്രവചനം. ഇതെല്ലാം കൃത്യമായി വന്നു. അതേസമയം മറ്റ് ജ്യോതിഷികളെ അപേക്ഷിച്ച് ഹായേക്കിനുള്ള കൃത്യതയാണ് അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചത്. അദ്ദേഹത്തിന്റെ പുതിയ പ്രവചനങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+