Get Updates
Get notified of breaking news, exclusive insights, and must-see stories!

വാനജ്യോതിഷിയുടെ അടുത്ത പ്രവചനം, തുര്‍ക്കിക്ക് അടുത്തുള്ള സ്ഥലങ്ങളൊന്നും സേഫല്ല, ജാഗ്രത

astrology

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭൂകമ്പം കൃത്യമായ പ്രവചിച്ച വാനജ്യോതിഷിയുടെ പുതിയ പ്രവചനം എല്ലാവരെയും ഞെട്ടിക്കുന്നു.ഇത്തവണ ഏതൊക്കെ രാജ്യങ്ങളില്‍ ഭൂകമ്പമുണ്ടാകുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. തുര്‍ക്കിക്ക് അടുത്തുള്ള ഇടങ്ങളൊന്നും സേഫല്ലെന്നാണ് വാനജ്യോതിഷിയായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് പ്രവചിക്കുന്നത്.

ഇനി ഏതൊക്കെ രാജ്യങ്ങളില്‍ ഭൂകമ്പം ഉടനുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. തുര്‍ക്കിക്കും പശ്ചിമേഷ്യക്കും അടുത്തുള്ള സ്ഥലങ്ങളൊന്നും സേഫല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനോടകം അദ്ദേഹം പ്രവചിച്ച കാര്യങ്ങളെല്ലാം നടന്നതോടെ വന്‍ വൈറലായി മാറിയിരിക്കുകയാണ്. പ്രവചനത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

ഗ്രഹങ്ങളെ നിരീക്ഷിക്കുന്നു

ഗ്രഹങ്ങളെ നിരീക്ഷിക്കുന്നു

ഗ്രഹങ്ങളെയാണ് ഭൂചലനവുമായി ബന്ധപ്പെട്ടുള്ള പ്രവചനത്തില്‍ നിരീക്ഷിക്കേണ്ടെന്ന് വാന ജ്യോതിഷിയായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് പറയുന്നു. താന്‍ തുടര്‍ച്ചയായി ഭൂചലനങ്ങളെ കുറിച്ച് പഠനം നടത്താറുണ്ടെന്ന് ഫ്രാങ്ക് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹനിലകളെ കുറിച്ച് കൃത്യമായി പഠിച്ചത്. ഗ്രഹങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ ഭൂമിയിലുണ്ടാവുന്ന മാറ്റങ്ങളെ തിരിച്ചറിയാന്‍ സാധിക്കും. അത്തരത്തില്‍ വളരെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഫ്രാങ്ക് പ്രവചിക്കുന്നു.

മെഡിറ്ററേനിയന്‍ മേഖല വിറയ്ക്കും

മെഡിറ്ററേനിയന്‍ മേഖല വിറയ്ക്കും

ഇപ്പോഴത്തെ ഗ്രഹങ്ങളുടെ സഞ്ചാരവും മാറ്റവുമെല്ലാം പരിശോധിക്കുമ്പോള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഒന്നാകെ വലിയ ഭൂകമ്പം ഉണ്ടാകുമെന്നാണ് ഫ്രാങ്കിന്റെ പ്രവചനം. തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം മൂന്ന് ദിവസം മുമ്പേ ഫ്രാങ്ക് ഇതുപോലെ പ്രവചിച്ചിരുന്നു. കൃത്യമായി ഏത് മേഖലയിലാണ് ഉണ്ടാവുകയെന്നും ഫ്രാങ്ക് പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അതിന് പിന്നാലെ ഫ്രാങ്ക് വൈറലായത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പുതിയ പ്രവചനത്തിനായി കാത്തിരിക്കുന്നത്.

മൂന്ന് രാജ്യങ്ങള്‍ ജാഗ്രതൈ

മൂന്ന് രാജ്യങ്ങള്‍ ജാഗ്രതൈ

മൂന്ന് രാജ്യങ്ങളെയാണ് ഇനി ഭൂകമ്പം തകര്‍ക്കുകയെന്ന് ഫ്രാങ്ക് പ്രവചിക്കുന്നു. ലെബനോന്‍, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലാണ് അടുത്തതായി ഭൂകമ്പം ഉണ്ടാവാന്‍ പോവുന്നതെന്ന് അല്‍ മായാദീനിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാങ്ക് പറഞ്ഞു ഈ മൂന്ന് രാജ്യങ്ങളിലും ഉണ്ടാവാന്‍ പോകുന്നത് തുര്‍ക്കിയില്‍ കണ്ടത് പോലെയുള്ള ഭൂകമ്പമായിരിക്കും. അടുത്ത വര്‍ഷമോ അതിടുത്തതിലോ അത് സംഭവിക്കുമെന്നും ഫ്രാങ്ക് പറയുന്നു. താന്‍ മുമ്പ് പ്രവചിച്ചത് ഒക്കെ സത്യമായിട്ടുണ്ട്. അതുപോലെ ഈ ഭൂകമ്പവും ഉറപ്പായിട്ടും സംഭവിക്കുമെന്ന് ഫ്രാങ്ക് വ്യക്തമാക്കി.

ആ പ്രവചനവും സത്യമായി

ആ പ്രവചനവും സത്യമായി

5000 രൂപയുണ്ടോ; എങ്കില്‍ ഈ യാത്ര ഗംഭീരമാക്കാം, ഉറപ്പായും കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

താന്‍ മുമ്പ് രണ്ട് ഭൂകമ്പങ്ങളെ കുറിച്ച് പ്രവചനം നടത്തിയിരുന്നു. നേപ്പാളിലു ജപ്പാനിലും ഭൂകമ്പം നാശം വിതയ്ക്കുമെന്നായിരുന്നു പ്രവചനം. ഇത് രണ്ടും സത്യമായെന്ന് ഫ്രാങ്ക് പറയുന്നു. അതുപോലെ ലെബനോന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നടക്കുമെന്ന് പറയുന്ന ഭൂകമ്പവും സംഭവിച്ചിരിക്കുന്നത്. അതിന് കാരണവുമുണ്ടെന്ന് ഫ്രാങ്കത് പറയുന്നു. കാരണം ലെബനന്‍, സിറിയ, ജോര്‍ദാന്‍ സ്ഥിതി ചെയ്യുന്ന മേഖല വളരെ അപകടം പിടിച്ചതാണ്. ഇത് ഭൂകമ്പ സാധ്യതാ മേഖലയാണെന്നും ഫ്രാങ്ക് വ്യക്തമാക്കി. സിറിയയില്‍ വീണ്ടുമൊരിക്കല്‍ കൂടി ഭൂകമ്പം വരുമെന്നാണ് ഫ്രാങ്കിന്റെ പ്രവചനത്തിലുള്ളത്.

സിറിയയില്‍ വീണ്ടുമെത്തും

സിറിയയില്‍ വീണ്ടുമെത്തും

അന്താക്യയിലെ 526ല്‍ വമ്പനൊരു ഭൂകമ്പം ഇപ്പോള്‍ ആഞ്ഞടിച്ചതാണ്. അത് വീണ്ടും ഉണ്ടാകും. അതേസമയം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭൂകമ്പം ഉണ്ടാകുമെന്ന് ഞാന്‍ പ്രവചിച്ചിട്ടില്ല. അത്തരമൊരു സാധ്യതകളെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുമില്ല. ഇതെല്ലാം വ്യാജ വാര്‍ത്തകളാണ്. ആരും വിശ്വസിക്കരുതെന്നും ഫ്രാങ്ക് പറഞ്ഞു. തുര്‍ക്കി മേഖലയില്‍ 7.5 തീവ്രതയുള്ള ഭൂകമ്പം എത്തുമെന്നായിരുന്നു ഫ്രാങ്കിന്റെ പ്രവചനം. അതേ തീവ്രത തന്നെയുള്ള ഭൂകമ്പം തന്നെയാണ് ഇവിടെ എത്തിയത്. അതേസമയം ഫ്രാങ്കിന്റെ പ്രവചനത്തെ ശാസ്ത്രലോകം ഒന്നാകെ തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+