Get Updates
Get notified of breaking news, exclusive insights, and must-see stories!

'തുര്‍ക്കി കഴിഞ്ഞു, അടുത്തത് ഇന്ത്യയില്‍, ഭൂകമ്പം ഉടനുണ്ടാകും'; വീണ്ടും പ്രവചനവുമായി വാന ജ്യോതിഷി

ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമാണ് വരുന്നത്. അഫ്ഗാനിസ്ഥാനിലായിരിക്കും ഈ ഭൂകമ്പം ആദ്യം ഉണ്ടാവാന്‍ പോകുന്നത്. ഈ ഭൂകമ്പം അവസാനിക്കുക ഇന്ത്യന്‍ മഹാസമുദ്രത്തിലായിരിക്കും

astrology prediction

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭൂകമ്പം കൃത്യമായി പ്രവചിച്ചതോടെ ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് അതിപ്രശസ്തനായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ജ്യോതിഷ-ശാസ്ത്രശാഖയും ഇതോടെ വൈറലായി മാറിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ ഭൂകമ്പം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ എവിടൊക്കെ അത് സംഭവിക്കുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ വാന ജ്യോതിഷത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അടുത്ത പ്രവചനം ഫ്രാങ്കില്‍ നിന്ന് ഉടനെ പ്രതീക്ഷിക്കുന്നുണ്ട് ഇവര്‍. എന്നാല്‍ ഫ്രാങ്കിന്റെ പുതിയ പ്രവചനം ഏഷ്യന്‍ മേഖലയ്ക്കും, ഇന്ത്യക്കും ഒരുപോലെ ഭയം സമ്മാനിക്കുന്നതാണ്. വിശദമായ വിവരങ്ങളിലേക്ക്....

തുര്‍ക്കിയും സിറിയയും തകര്‍ന്നു

തുര്‍ക്കിയും സിറിയയും തകര്‍ന്നു

ഫ്രാങ്ക് പ്രവചിച്ചത് പോലെ തന്നെ സിറിയയിലും തുര്‍ക്കിയിലും അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. ഇപ്പോഴും പൂര്‍ണമായ മരണനിരക്ക് ലഭ്യമായിട്ടില്ല. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ഫ്രാങ്ക് പ്രവചിക്കുന്നു. ഭൂകമ്പങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്ന് ഫ്രാങ്ക് പറയുന്നു. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂകമ്പം നാശം വിതയ്ക്കുമെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നത്.

അഫ്ഗാന്‍ ആദ്യം കുലുങ്ങും

അഫ്ഗാന്‍ ആദ്യം കുലുങ്ങും

ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യമാണ് വരുന്നത്. അഫ്ഗാനിസ്ഥാനിലായിരിക്കും ഈ ഭൂകമ്പം ആദ്യം ഉണ്ടാവാന്‍ പോകുന്നത്. ഈ ഭൂകമ്പം അവസാനിക്കുക ഇന്ത്യന്‍ മഹാസമുദ്രത്തിലായിരിക്കും. പാകിസ്താനിലും, ഇന്ത്യയിലും നാശം വിതച്ച ശേഷമായിരിക്കും ഇവ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തുകയെന്നാണ് ഫ്രാങ്കിന്റെ പ്രവചനം. ഇതൊരു വീഡിയോയിലൂടെയാണ് ഫ്രാങ്ക് ലോകത്തെ അറിയിച്ചിരിക്കുന്നത്. ട്വിറ്റര്‍ യൂസറായ മുഹമ്മദ് ഇബ്രാഹിം ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍

അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍

വന്‍ ഭൂകമ്പം തന്നെയാണ് ഉണ്ടാവുകയെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നു. ഏതൊക്കെ മേഖലകളിലാണെന്നും ഈ പ്രവചനത്തില്‍ നല്‍കിയ മാപ്പില്‍ കാണിക്കുന്നുണ്ട്. അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി കാണുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം താനിപ്പോള്‍ പറയുന്നത് ഏകദേശ രൂപം മാത്രമാണെന്നും, എല്ലാ വലിയ ഭൂകമ്പങ്ങളും അന്തരീക്ഷത്തില്‍ അടയാളം പതിപ്പിക്കില്ലെന്നാണ് ഫ്രാങ്ക് ചൂണ്ടിക്കാണിക്കുന്നത്. ഇത് ഏകദേശം രൂപം മാത്രമാണെന്നും ഫ്രാങ്ക് പറയുന്നു. കാരണം എല്ലാം ഭൂകമ്പങ്ങളും അന്തരീക്ഷത്തിലെ ചലനത്തിലൂടെ, ഗ്രഹനില മാറ്റത്തിലൂടെയും കണ്ടെത്താനാവില്ലെന്ന് ഫ്രാങ്ക് പറയുന്നു.

പ്രവചന രീതികള്‍ ഇങ്ങനെ

പ്രവചന രീതികള്‍ ഇങ്ങനെ

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

ഫ്രാങ്കിന്റെ സോളാര്‍ സിസ്റ്റം ജിയോമെട്രി സര്‍വേ എന്ന സ്ഥാപനത്തിന്റെ പ്രധാന പ്രവചന രീതികള്‍ ഗ്രഹനില നോക്കിയാണ്. അതിലെ മാറ്റങ്ങള്‍ ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നതിനെ സ്വാധീനിക്കുന്നുവെന്നാണ് ഫ്രാങ്ക് പറയുന്നത്. അതേസമയം ശാസ്ത്ര ലോകം ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. ഭൂകമ്പവും ഗ്രഹനിലയിലെ മാറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബഹിരാകാശവുമായി ഇതിനെ ബന്ധിപ്പിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രാങ്കിന്റെ പ്രവചനങ്ങളൊന്നും സത്യമല്ലെന്നും, യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഇവര്‍ പറയുന്നു

പാകിസ്താന്‍ തള്ളി

പാകിസ്താന്‍ തള്ളി

പാകിസ്താന്‍ കാലാവസ്ഥാ വിഭാഗം ഫ്രാങ്കിന്റെ പ്രവചനത്തെ തള്ളിയിരിക്കുകയാണ്. തുര്‍ക്കിയും പാകിസ്താനും തമ്മില്‍ ഫോള്‍ട്ട് ലൈനുകളില്‍ യാതൊരു സാമ്യതയുമില്ലെന്ന് പാകിസ്താന്‍ പറയുന്നു. ഭൂകമ്പം പ്രവചിക്കുന്നതിന് ശാസ്ത്രീയമായ വിദ്യകളൊന്നുമില്ല. പാകിസ്താന് സ്വന്തമായി ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങളുണ്ട്. തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പങ്ങളിലും, തുടര്‍ ചലനങ്ങളും പാകിസ്താന്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പിഎംഡി ഡയറക്ടര്‍ ഷാഹിദ് അബ്ബാസ് പറഞ്ഞു. അതേസമയം ഈ പ്രവചനത്തോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഭയത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+