ലോകം അവന്റെ വരവിന് സാക്ഷ്യം വഹിക്കും; ലോകാവസാനത്തിന്റെ തുടക്കം 2023ലെന്ന് പ്രവചനം
ലണ്ടന്‍: 2023ല്‍ ലോകാവസാനത്തിന്റെ തുടക്കമാണെന്ന് ജ്യോതിഷിയുടെ ഞെട്ടിച്ച പ്രവചനം. ലോകകപ്പ് ഫൈനല്‍ കൃത്യമായി പ്രവചിക്കുകയും, ജേതാക്കള്‍ അര്‍ജന്റീനയാവുമെന്ന് പ്രവചിക്കുകയും ചെയ്ത ബ്രസീലിന്‍ ജ്യോതിഷി അഥോസ് സലോമിയാണ് ഇത്തരമൊരു പ്രവചനം നടത്തിയത്. ഈ വര്‍ഷം ലോകം പുതിയൊരു ഭീകരന് സാക്ഷ്യം വഹിക്കുമെന്നാണ് സലോമിയുടെ പ്രവചനം.

ഇതുവരെ പറഞ്ഞ് കേട്ടത് പോലൊന്നുമായിരിക്കില്ല അതിന്റെ വരവെന്ന് ജ്യോതിഷി പറയുന്നു. ഇപ്പോഴത്തെ ഗ്രഹനിലയും കാര്യങ്ങളും വെച്ച് നോക്കുമ്പോള്‍ അത്ര നല്ല വര്‍ഷമല്ല 2023 എന്നും അദ്ദേഹം പറയുന്നു. പ്രവചനത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

പുതിയ വര്‍ഷത്തെ കുറിച്ച് തനിക്ക് ചില ചിന്തകള്‍ ഉണ്ടായെന്ന് സലോമി പറയുന്നു. ഒരു ഉള്‍ക്കാഴ്ച്ചയുടെ രൂപത്തിലാണ് അത് എത്തിയത്. ഈ വര്‍ഷം മിശിഹായുടെ ശത്രു ഭൂമിയില്‍ എത്തുമെന്നാണ് സലോമിയുടെ പ്രവചനം. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് പോലെ അത് ഒരു വ്യക്തിയല്ലെന്ന് സലോമി പറയുന്നു. നേരത്തെ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതും, കൊവിഡും, എലിസബത്ത് രാജ്ഞിയുടെ മരണവും, യുക്രൈനിലെ യുദ്ധവുമെല്ലാം മുന്‍കൂട്ടി പ്രവചിച്ചിരുന്നു അഥോസ് സലോമി. ഇതിലൂടെ നോസ്ട്രഡാമസ് എന്ന പേരും ഇയാള്‍ക്ക് ലഭിച്ചിരുന്നു.

2023ല്‍ ആശങ്കപ്പെടുത്തുന്ന പല കാര്യങ്ങളും സംഭവിക്കുമെന്നാണ് സലോമി പറയുന്നത്. ക്രിപ്‌റ്റോ കറന്‍സിക്ക് വലിയ തിരിച്ചടി തന്നെ നേരിട്ട്, അത് തകര്‍ച്ചയിലേക്ക് നയിക്കും. അന്റാര്‍ട്ടിക്കയില്‍ നിന്ന് സോംബി വൈറസ് ലോകത്തിന് ഭീഷണിയായി എത്തുമെന്നും സലോമി പ്രവചിക്കുന്നു. ക്രിസ്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരനും, ഭയപ്പെടുന്നവനുമായ കഥാപാത്രം യാഥാര്‍ത്ഥ്യമാകും. അത് ഭൂമിയിലേക്ക് തിരിച്ചെത്തും. മിശിഹായുടെ ശത്രു എന്നാണ് ഇതിനെ വിശേഷിപ്പിക്കുകയെന്നും സലോമി പറയുന്നു.

ഈ ശത്രുവിന്റെ വരവ് ലോകാവസാനത്തെ സൂചിപ്പിക്കുന്നത്. എല്ലാവരും ചിന്തിക്കുന്നത് പോലെ അന്തിക്രിസ്തു യൂറോപ്പില്‍ നിന്നല്ല വരിക. 2023 മുതല്‍ 2026 വരെയുള്ള വര്‍ഷങ്ങളില്‍ ഇത് പൂര്‍ണമായ അവസ്ഥയിലേക്ക് എത്തുമെന്ന് സലോമി പറയുന്നു. ഒരു മനുഷ്യ തുല്യനായ വ്യക്തിയായിട്ടാണ് ആന്റി ക്രൈസ്റ്റിനെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് ഒരു വ്യക്തിയാവണമെന്നില്ല. എന്നാല്‍ അന്തി ക്രിസ്തു തയ്യാറായിരിക്കുകയാണ്. അത് ഭൂമിയിലേക്ക് വരാനായി പ്രയാണം ആരംഭിച്ചെന്നും സലോമി പറയുന്നു.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
കബ്ബല്ല എന്ന പഠനത്തിലൂടെ താന്‍ ഈ പ്രവചനങ്ങള്‍ നടത്തുന്നതെന്ന് സലോമി വ്യക്തമാക്കി. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പ്രവചനമല്ല. മറിച്ച് ലോക യാഥാര്‍ത്ഥ്യത്തെ ഉറപ്പിക്കലാണ്. ഒരുപക്ഷേ ഈ ആന്റി ക്രൈസ്റ്റ് വരുന്നത് റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ ആയിരിക്കും. എന്നാല്‍ ഡോളറിനെ താഴെയിറക്കുക എന്നത് ഇവര്‍ക്ക് രണ്ടുപേര്‍ക്കും അത്ര എളുപ്പമുള്ള കാര്യമല്ല. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നവരെ നിരാശരാക്കുന്നില്ല. എന്നാല്‍ ചിലയിടത്ത് പ്രശ്‌നങ്ങള്‍ വരും. അത് ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കുമെന്നും സലോമി പറഞ്ഞു.

അതേസമയം സലോമി നേരത്തെ അര്‍ജന്റീന ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി കിരീടം നേടുമെന്നും ലോകകപ്പ് തുടങ്ങുന്നതിന് ഒരു മാസം മുമ്പേ പ്രവചിച്ചിരുന്നു. ഇത് ശരിയായതോടെ ഇയാളുടെ പ്രവചനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. അര്‍ജന്റീന കിരീടം നേടുമെന്ന് പ്രവചിച്ച ഏക ജ്യോതിഷിയും സലോമി തന്നെയാണ്. അതേസമയം 2022ല്‍ സലോമി പറഞ്ഞ കാര്യങ്ങളെല്ലാം അതുപോലെ വൈറലായിരുന്നു. സോംബി വൈറസ് അടക്കമുള്ള കാര്യങ്ങള്‍ സത്യമായി വന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇയാളുടെ പോസ്റ്റുകളും നേരത്തെ തരംഗമായിരുന്നു.












Click it and Unblock the Notifications