ആ പ്രതിഭാസം മറഞ്ഞിരിക്കുന്നു; കുട്ടികളെ കാണാതായതില്‍ പിന്നാല്‍ ആ ദുഷ്ടശക്തി, പ്രവചിച്ച് ജ്യോതിഷി

ലണ്ടന്‍: ബ്രിട്ടനെ ഒന്നാകെ ഞെട്ടിച്ച മാഡലിന്‍ മക്കാന്‍ കേസില്‍ നിര്‍ണായക പ്രവചനവുമായി ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി. ഈ കേസില്‍ ഇപ്പോഴും അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. 2007 മെയ് മാസത്തില്‍ നടന്ന സംഭവമാണിത്. മാഡലിനെ ഉറങ്ങി കിടന്ന് കൊണ്ടിരിക്കുമ്പോള്‍ കാണാതാവുകയായിരുന്നു. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണിത്.
മാതാപിതാക്കള്‍ക്കൊപ്പം പോര്‍ച്ചുഗലില്‍ ടൂറിനായി വന്നതായിരുന്നു മാഡലിന്‍. പ്രായ ഡി ലൂസ് അപ്പാര്‍ട്ട്‌മെന്റില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഈ കുഞ്ഞുണ്ടായിരുന്നത്. എങ്ങനെയാണ് ഈ കുട്ടി കാണാതായതെന്ന് മാത്രം ഇപ്പോഴും അജ്ഞതമാണ്. പ്രവചനത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

മാഡലിന്റെ ദുരൂഹ തിരോധാനം
മാഡലിന്‍ കാണാതാവുമ്പോ ഇവരുടെ മാതാപിതാക്കള്‍ കുറച്ചപ്പുറം ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അതായത് ഒന്ന് ശബ്ദം വെച്ചാല്‍ പോലും ഇവര്‍ക്ക് അറിയാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മാഡലിന്റെ മാതാപിതാക്കളായ കേറ്റും, ജെറിയും മകള്‍ പോയത് പോലും അറിഞ്ഞിരുന്നില്ല. ഇത്രയും രഹസ്യമായി എങ്ങനെ കാര്യങ്ങള്‍ നടന്നുവെന്നതും ദുരൂഹമാണ്. എന്താണ് കാരണം എന്ന് പോലും ആര്‍ക്കും അറിയില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്ന് പോലും വ്യക്തമല്ല.

സലോമിയുടെ പ്രവചനം
മാഡലിന്റെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത ശക്തിയാണെന്ന് സലോമി പറയുന്നു. പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിലൂടെയാണ് കാണാതായതെന്ന് സലോമി പ്രവചിക്കുന്നു. നേരത്തെ പോളിംഗ് യുവതി താന്‍ കാണാതായ ആ പെണ്‍കുട്ടിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പറയുകയാണ് സലോമി. മാസങ്ങളോളം മാഡലിന്റെ തിരോധാനത്തെ കുറിച്ച് മാധ്യമങ്ങളില്‍ കണ്ടിരുന്നു. പല ജ്യോതിഷികളും പല കാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് സലോമി പറഞ്ഞു.

ജ്യോതിഷികള്‍ക്കൊന്നും അറിയില്ല
ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!
ജ്യോതിഷികള്‍ മാഡലിന്റെ തിരോധാനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊന്നും ശരിയല്ല. കാരണം അവര്‍ക്കൊന്നും അക്കാര്യങ്ങളെ കുറിച്ച് അറിയില്ല. കാരണം ആ പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്കൊന്നും അറിയില്ലെന്നും സലോമി പറയുന്നു. അതേസമയം മറ്റ് ജ്യോതിഷിമാര്‍ പ്രവചിച്ചതൊക്കെ ഞാന്‍ വായിച്ചിരുന്നു. പക്ഷേ ഈ വിഷയത്തില്‍ ഒരു വഴിത്തിരിവുണ്ടാകും. 2023, 2024, വര്‍ഷങ്ങളില്‍ വലിയ കാര്യങ്ങള്‍ പുറത്തുവരും. ഇതില്‍ മാഡലിന്റെ തിരോധാനവും ഉണ്ടാകും. അവര്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യം പുറത്തുവരുമെന്നും സലോമി പറഞ്ഞു.

ആ തിരോധാനത്തിന് പിന്നില്‍ ആഭിജാരം
ഈ പെണ്‍കുട്ടിയുടെ തിരോധാനം വളരെ ഗൗരവപ്പെട്ട ഒന്നാണ്. കാരണം പക്ഷേ അതിന് പിന്നില്‍ ആഭിജാര ക്രിയകളാണ്. പെട്ടെന്ന് സംഭവിച്ച ഒരു കാര്യമല്ല അത്. മാഡലിനെ അപ്രത്യക്ഷയാക്കിയതാണ്. ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ പോലീസ് തയ്യാറാവണം. മാഡലിനെ ആര്‍ക്കൊക്കെ അറിയാമെന്ന കാര്യം പരിശോധിക്കണം. മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുകള്‍, എല്ലാവരെയും ചോദ്യം ചെയ്യണം. അതേസമയം ഈ കേസില്‍ തനിക്ക് പ്രതീക്ഷയില്ല. അവര്‍ ജീവനോടയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സലോമി പറഞ്ഞു.












Click it and Unblock the Notifications