Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക തകര്‍ന്നടിയും, സെപ്റ്റംബര്‍ പതിനൊന്നിനെ വെല്ലുന്ന നാശം; പ്രവചിച്ച് ജ്യോതിഷി

വാഷിംഗ്ടണ്‍: അമേരിക്കയെ ആകെ ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ജ്യോതിഷി. നേരത്തെ പല പ്രവചനങ്ങളും നടത്തി അത് യാഥാര്‍ത്ഥ്യമാക്കിയ ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമിയാണ് ഈ പ്രവചനത്തിന് പിന്നില്‍. അമേരിക്ക ഛിന്നഭിന്നമാവുമെന്നാണ് പ്രവചനം. ലോക നേതാക്കളോട് തന്റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കാതെ തടയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സലോമി.

വലിയ ഗൂഢാലോചനയാണ് യുഎസ്സിനെ തകര്‍ക്കാനായി നടക്കുന്നതെന്ന് സലോമി പറയുന്നു. ഇയാളെ ആധുനിക നോസ്ട്രഡാമസ് എന്നാണ് വിശേഷിപ്പിക്കുന്നത്. നേരത്തെ നടത്തിയ പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായതോടെ സോഷ്യല്‍ മീഡിയ ഇയാളെ ഗൗരവത്തോടെയാണ് കാണുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: athos salome instagram

ബ്രസീലിലെ ഡിവിനോപോളിസില്‍ നിന്നുള്ള ജ്യോതിഷിയാണ് സലോമി. വലിയൊരു ചതി യുഎസ്സിന് നേരിടേണ്ടി വരുമെന്നും, അത് അവരുടെ രാജ്യത്തെ ഒന്നാകെ യുദ്ധത്തിലേക്ക് നയിക്കുമെന്നും, അഥോസ് സലോമി മുന്നറിയിപ്പ് നല്‍കുന്നു. 2024ലോ അതല്ലെങ്കില്‍ 2026ലോ ഈ സംഭവം നടക്കുമെന്നാണ് സലോമി പറയുന്നത്. യുഎസ്സില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം, കൊവിഡിന്റെ വരവ്, മൂന്നാം ലോകമഹായുദ്ധം എന്നിവ ഇയാള്‍ പ്രവചിച്ചിരുന്നു. യുക്രൈനില്‍ നടക്കുന്നത് മൂന്നാം ലോക മഹായുദ്ധമാണെന്ന് ഇയാള്‍ പറയുന്നു.

2

image credit: athos salome instagram

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

ആകാശത്ത് നിന്ന് ദുരന്തം അമേരിക്കയിലേക്ക് പൊട്ടിവീഴും. ഒന്നും ബാക്കിയുണ്ടാവില്ല. യുദ്ധം തുടങ്ങാന്‍ പോകുന്നു എന്നതിലുള്ള മുന്നറിയിപ്പാണ് താന്‍ നല്‍കുന്നതെന്നും സലോമി പറയുന്നു. ഇയാള്‍ ഈ പ്രവചനം നടത്തുമ്പോള്‍ ഭയന്ന് വിറച്ചിരുന്നു. യുഎസ്സിലെ തകര്‍ത്ത് തരിപ്പണമാക്കി ഒരു കൂട്ടം വലിയ ലോക നേതാക്കള്‍ ഒന്നിക്കുമെന്നാണ് ഇയാളുടെ പ്രവചനം. സെപ്റ്റംബര്‍ പതിനൊന്നിന് അല്‍ ഖ്വായ്ദ നടത്തിയ ഭീകരാക്രമണത്തേക്കാള്‍ വലുതായിരിക്കും ഈ ആക്രമണം. അന്ന് 2996 ആളുകളാണ് മരിച്ചത്.

3

image credit: athos salome instagram

യുഎസ്സിനെ ചിലര്‍ ചേര്‍ന്ന് ചതിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുക. അവരുടെ നാട്ടിലേക്ക് യുദ്ധമെത്തും. ഈ ആക്രമണം കുറച്ച് കാലമായി ഈ ശക്തികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് സെപ്റ്റംബര്‍ പതിനൊന്നിനേക്കാള്‍ ഭീകരമായിരിക്കും. ഈ യുദ്ധത്തിന് പിന്നില്‍ ലോക ശക്തികളായ രണ്ട് രാജ്യത്തിന്റെ നേതാക്കളായിരിക്കും. മൂന്നാം ലോക മഹായുദ്ധമാണ് വരാന്‍ പോകുന്നത്. 2023ല്‍ ഒരുപാട് ദുരന്തങ്ങള്‍ സംഭവിക്കും. എന്നാല്‍ 2024, 2026 വര്‍ഷങ്ങളില്‍ അതിനേക്കാള്‍ ഭീകരമായിരിക്കും. 2023ല്‍ ഫെബ്രുവരി, ഏപ്രില്‍, ജൂലായ് എന്നിവ പുതിയ ആഗോള ദുരന്തങ്ങള്‍ വഴിവെക്കുന്ന മാസങ്ങളായിരിക്കുമെന്ന് സലോമി പറഞ്ഞു.

4

image credit: athos salome instagram

തനിക്ക് ആളുകള്‍ക്കിടയില്‍ ഭയം പടര്‍ത്താന്‍ ആഗ്രഹമില്ല. തന്റെ പ്രവചനം അതിന് വേണ്ടിയുള്ളതല്ല. താന്‍ കണ്ട കാര്യങ്ങള്‍ നേരത്തെ പറയുന്നത് ആവശ്യത്തിന് സമയം ഈ രാജ്യങ്ങള്‍ക്ക് കിട്ടാന്‍ വേണ്ടിയാണ്. അവര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഇതിനെ തടയാനായി കൊണ്ടുവരാം. അമേരിക്കയ്ക്ക് ഞാന്‍ പറഞ്ഞ കാര്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമം നടത്താം. അതിലൂടെ അവരുടെ രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്താം. ഞാനൊരു ഭാവി പ്രവചിക്കുന്നയാളല്ല. ഈ പ്രവചനങ്ങള്‍ ഒരു മുന്നറിയിപ്പായി പറഞ്ഞതാണ്. ജനങ്ങളെ ഭയപ്പെടുത്താനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

5

image credit: athos salome instagram

ഈ പ്രവനചങ്ങള്‍ ലോകനേതാക്കളുടെ കാതില്‍ എത്തുമെന്നാണ് കരുതുന്നത്. അവര്‍ വേണ്ട നടപടിയെടുത്ത് ഈ ദുരന്തങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കരുതുന്നു. അവര്‍ ഈ ബോംബിനെ നീര്‍വീര്യമാക്കിയാല്‍ നല്ല. അത് ജനങ്ങളെ ബാധിക്കില്ലെന്നും സലോമി വ്യക്തമാക്കി. തനിക്ക് പലകാര്യങ്ങളും നേരത്തെ അറിയാന്‍ സാധിക്കാറുണ്ട്. പന്ത്രണ്ടാം വയസ്സ് മുതല്‍ ഇത് നടക്കുന്നുണ്ട്. താന്‍ അതീന്ദ്രീയ ജ്ഞാനമുള്ള കബല്ല അല്ല. കബ്ബലയ്ക്ക് മറ്റുള്ളവരുടെ മനസ്സിലേക്ക് സഞ്ചരിക്കാനാവും. തനിക്ക് അത് പറ്റില്ലെന്നും സലോമി വ്യക്തമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരി തൊട്ട് ലോകത്തിന്റെ മുഖം മാറുമെന്നും സലോമി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+