ഇലോണ്‍ മസ്ക് ആന്റി ക്രൈസ്റ്റിനെതിരെയുള്ള ആയുധമാകും; ലോകത്തിന്റെ രക്ഷകനാകുമെന്ന് പ്രവചനം
ലണ്ടന്‍: ലോകത്തെ വീണ്ടും ഞെട്ടിച്ച പ്രവചനവുമായി ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി. നേരത്തെ ആന്റിക്രൈസ്റ്റ് ഭൂമിയിലേക്ക് തിരിച്ചെത്തുമെന്ന സലോമിയുടെ പ്രവചനം വൈറലായിരുന്നു. ഇതിന്റെ ബാക്കിയാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഭൂമിക്കും, ലോകത്തിനും രക്ഷനുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.
പക്ഷേ മനുഷ്യര്‍ക്ക് പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ക്രിസ്ത്യന്‍ സമൂഹം ഒന്നാകെ വിശ്വസിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് സലോമി മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് മുമ്പുള്ള പ്രവചനങ്ങള്‍ എല്ലാം കൃത്യമായി വന്നിരുന്നു. അതുകൊണ്ട് സലോമി പറയുന്നത് നിരവധി പേരാണ് വിശ്വസിക്കുന്നത്.

image credit: athos salome instagram
ലോകമഹായുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് അഥോസ് സലോമി പറയുന്നു. ഇക്കാര്യം തനിക്ക് ജ്യോതിഷ പ്രകാരം ഗണിച്ച് നോക്കിയപ്പോള്‍ മനസ്സിലായത്. പ്രതീക്ഷിക്കാത്ത പല കാര്യങ്ങള്‍ക്കുമാണ് ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പുതിയൊരു തരത്തിലായിരിക്കും ഈ യുദ്ധം നടക്കാന്‍ പോവുക. അത് മനുഷ്യര്‍ അറിയാതെ തന്നെ സംഭവിക്കുന്നതായിരിക്കും. ആ യുദ്ധത്തിന്റെ മുന്‍നിരയില്‍ ശത്രുവായി ആന്റിക്രൈസ്റ്റെന്ന അന്തിക്രിസ്തുവുണ്ടാകും. തന്റെ ചിന്തയില്‍ തെളിഞ്ഞിരിക്കുന്നത് ഇക്കാര്യങ്ങളായിരിക്കുമെന്ന് സലോമി പറയുന്നു.

image credit: athos salome instagram
ഇലോണ്‍ മസ്കിന് ഈ യുദ്ധത്തില്‍ നിര്‍ണായക റോളുണ്ടാവുമെന്ന് സലോമി പറയുന്നു. മസ്ക് ഈ യുദ്ധത്തിലെ പോരാളിയായിരിക്കും. അദ്ദേഹം വിശ്വാസികളെയും, ജനങ്ങളെയും സംരക്ഷിക്കും. ആന്റിക്രൈസ്റ്റിനെതിരെ അദ്ദേഹം യുദ്ധം ചെയ്യും. മസ്കായിരിക്കും ആന്റിക്രൈസ്റ്റിന് പ്രധാന വെല്ലുവിളിയെന്നും അഥോസ് സലോമി തന്റെ പ്രവചനത്തില്‍ പറയുന്നു. അതേസമയം ഈ വര്‍ഷം തന്നെ ആന്റിക്രൈസ്റ്റിന്റെ വരവിന് ലോകം സാക്ഷ്യം വഹിക്കുമെന്നും സ ലോമി പറയുന്നു. അതേസമയം ഈ പ്രവചനത്തോടെ യോജിപ്പുള്ള നിരവധി ക്രിസ്ത്യന്‍ പുരോഹിതരുമുണ്ട്.

image credit: athos salome instagram
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതാവായ പാട്രിയാര്‍ക്ക് കിറിലിന്റെ പ്രവചനവും സമാനമാണ്. ഇലോണ്‍ മസ്കിനെ പോലുള്ളവര്‍ ആന്റിക്രൈസ്റ്റിന്റെ അന്തകരായി മാറുമെന്നും അദ്ദേഹം പറയുന്നു. അതേസമയം അന്തിക്രിസ്തുവിന്റെ വരവ് അദ്ദേഹം ഉറപ്പ് പറയുന്നു. കിറില്‍ 2019 ജനുവരിയിലും ഇത്തരം കാര്യങ്ങള്‍ പൊതു ഇടങ്ങളില്‍ പറഞ്ഞതാണ്. മൊബൈല്‍ ഇന്റര്നെറ്റുകള് ഉപയോഗിക്കുന്നത് സൂക്ഷിച്ച് വേണമെന്ന് അ്ദദേഹം പറഞ്ഞിരുന്നു. ഇത് മനുഷ്യനെ നിയന്ത്രിക്കാനുള്ള ശക്തിയായി മാറും. അതിനുള്ള കരുത്ത് അവയ്ക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

image credit: athos salome instagram
കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ
സമാന പ്രവചനം കഴിഞ്ഞ ദിവസം സലോമി നടത്തിയിരുന്നു. ഇന്റര്‍നെറ്റിന്റെ അധിപനമാണ് ആന്റിക്രൈസ്റ്റെന്ന് കിറില്‍ നേരത്തെ പറഞ്ഞിരുന്നു. മനുഷ്യവംശത്തെ ഒന്നാകെ ഇവയ്ക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും കിറില്‍ പറഞ്ഞു. മനശാസ്ത്രജ്ഞര്‍ ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞതാണെന്ന് സലോമി പറയുന്നു. മൊബൈല്‍ ഫോണ്‍ ആന്റിക്രൈസ്റ്റ് തന്നെയാവാന്‍ സാധ്യതയുണ്ട്. അതൊരു വ്യക്തി എന്ന നിലയിലായിരിക്കില്ല യുദ്ധം ചെയ്യുക. മറ്റൊരു രൂപത്തിലായിരിക്കും. അതിന് ഏറ്റവും നല്ലത് സാങ്കേതിക വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.

image credit: athos salome instagram
മനശാസ്ത്രജ്ഞ അന്ന ബിയാട്രീസ് ബര്‍ബോസയുടെ കാര്യവും ഇതില്‍ സലോമി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആളുകളെ അവരറിയാതെ ഏറ്റവും എളുപ്പത്തില്‍ ആന്റിക്രൈസ്റ്റിന് നിയന്ത്രിക്കാന്‍ സാധിക്കും. അത് മാത്രമല്ല നമുക്ക് മുന്നില്‍ നിന്ന് നയിക്കാന്‍ ഒരാളെ ലഭിക്കുമെന്നും സലോമി പ്രവചിക്കുന്നു. മനുഷ്യവംശത്തെ തന്നെ രക്ഷിക്കാന്‍ മസ്ക് വരും. അദ്ദേഹമൊരു പോരാളിയായിരിക്കും. കുരിശുയുദ്ധക്കാലത്തെ പോരാളിയെ പോലെ അദ്ദേഹം മുന്നിലുണ്ടാവും. മസ്കിനെകുറിച്ച് ഇതിന് മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായിട്ടുണ്ടെന്നും സലോമി പറഞ്ഞു.

image credit: athos salome instagram
നൈറ്റ്സ് ടെംപ്ലാറുകള് എന്ന യോദ്ധാക്കള്‍ രൂപം കൊണ്ടത് സന്ന്യാസിമാര്‍ കാരണം. ഇവര്‍ ജനങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിച്ചതാണ്. ശത്രുക്കള്‍ ഈ പുണ്യഭൂമിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ തടയേണ്ടത് അവരുടെ കടമയാണെന്നും സലോമി പ്രവചിക്കുന്നു. ഇലോണ്‍ മസ്കാണ് യോദ്ധാവെങ്കില് ആരായിരിക്കും ആന്റിക്രൈസ്റ്റെന്ന് വ്യക്തമല്ല.അതൊരിക്കലും ഈ ലോകത്ത് നിന്നായിരിക്കില്ല. നമ്മള് അറിയാത്ത മറ്റൊരു ലോകത്ത് നിന്നായിരിക്കും. ഈ മിഥ്യാ ജീവി അഥവാ അസുരന് പുതിയ സാങ്കേതികവിദ്യ അടക്കം അഭ്യസിച്ചതായിരിക്കും. ഇപ്പോള്‍ ലോകത്ത് നടന്ന് കൊണ്ടിരിക്കുന്ന എല്ലാ ദുരന്തങ്ങളും ഇതുമായി ബന്ധപ്പെട്ടതാണെന്നും അഥോസ് സലോമി വ്യക്തമാക്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications