യുഎസ്സിനെ വിശ്വസിച്ചവര്‍ ചതിക്കും, ലോകത്തിന് നാശം വരുന്ന വഴി ഇങ്ങനെ, പ്രവചനം വൈറല്‍
ആര് കുറ്റം ചെയ്താലും, തന്റെ അതീന്ദ്രീയ ശക്തി ഉപയോഗിച്ച് ആ കുറ്റവാളിയെ കണ്ടെത്താനാവുമെന്നാണ് സലോമി അവകാശപ്പെടുന്നത്.

ലണ്ടന്‍: പ്രവചന ലോകത്തെ ആധുനിക നോസ്ട്രഡാമസ് സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ്. അദ്ദേഹത്തിന്റെ പുതിയ പ്രവചനങ്ങള്‍ വൈറലാവുന്നു. തന്റെ കഴിവുകള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീലിയന്‍ ജ്യോതിഷി കൂടിയായ അഥോസ് സലോമി.
ആര് കുറ്റം ചെയ്താലും, തന്റെ അതീന്ദ്രീയ ശക്തി ഉപയോഗിച്ച് ആ കുറ്റവാളിയെ കണ്ടെത്താനാവുമെന്നാണ് സലോമി അവകാശപ്പെടുന്നത്. പോലീസിനെയും ഇക്കാര്യത്തില്‍ അദ്ദേഹം സഹായിക്കും. ഇതിനൊപ്പം നിര്‍ണായകമായ ചില പ്രവചനങ്ങളും അദ്ദേഹം നടത്തിയിരിക്കുകയാണ്. ഞെട്ടിക്കുന്ന ഈ പ്രവചനങ്ങള്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

അമേരിക്കയ്ക്ക് വരാനിരിക്കുന്നത് അപകടം
അമേരിക്ക ഒരു രാഷ്ട്രമെന്ന നിലയില്‍ വലിയ വെല്ലുവിളികളെ നേരിടുമെന്നാണ് അഥോസ് സലോമിയുടെ പ്രവചനം. യുഎസ് ഇപ്പോള്‍ വിശ്വസ്തരായി കാണുന്ന പലരും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. അവര്‍ യുഎസ്സിനെ വഞ്ചിക്കുകയും, ഒറ്റുകൊടുക്കുകയും ചെയ്യും. വൈകാതെ തന്നെ അവരുടെ നാട്ടില്‍ ഒരു യുദ്ധം കാണാമെന്നും സലോമി പ്രവചിക്കുന്നു. 2024 അല്ലെങ്കില്‍ 2026, ഇപ്പറഞ്ഞ കാര്യങ്ങള്‍ യുഎസ്സില്‍ സംഭവിക്കുമെന്നും സലോമി പ്രവചിക്കുന്നു. തന്റെ ഈ പ്രവചനം യാഥാര്‍ത്ഥ്യമാകരുതെന്നാണ് താന്‍ കരുതുന്നതെന്നും സലോമി പറഞ്ഞു.

ബ്രസീലിയന്‍ ജ്യോതിഷി
ബ്രസീലില്‍ നിന്നുള്ള ജ്യോതിഷിയാണ് സലോമി. ഡിവിനോപോളിസ് സ്വദേശിയാണ് അദ്ദേഹം. നേരത്തെ ഫ്രാന്‍സ്-അര്‍ജന്റീന ഫൈനല്‍, അര്‍ജന്റീന ലോകകപ്പ് നേടുമെന്ന പ്രവചനം. എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവയെല്ലാം സലോമിയുടെ പ്രവചനങ്ങളായിരുന്നു. ഇതെല്ലാം ശരിയായി വരികയും ചെയ്തു. അതുകൊണ്ട് സലോമി പറയുന്ന കാര്യങ്ങളെല്ലാം വലിയ കൃത്യത ഉള്ളവയാണെന്നും, എളുപ്പത്തില്‍ തള്ളാനാവില്ലെന്നുമാണ് ജനങ്ങളുടെ നിലപാട്. ഇതിനോടകം യുക്രൈന്‍ വിഷയത്തില്‍ റഷ്യയില്‍ നിന്ന് വലിയ വെല്ലുവിളികളും യുഎസ് നേരിടുന്നുണ്ട്.

ആകാശത്ത് നിന്ന് അഗ്നിവര്‍ഷം
ആകാശത്ത് നിന്ന് അഗ്നിവര്‍ഷത്തിന് യുഎസ് സാക്ഷ്യം വഹിക്കും. അതിന് ശേഷം ഭൂമിയില്‍ ഒന്നും ബാക്കിയുണ്ടാവില്ല. യുഎസ്സില്‍ ആരും ജീവനോടെയുണ്ടാവില്ല. ഇതിനര്‍ത്ഥം യുദ്ധം തുടങ്ങുമെന്നാണ്. മൂന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭമായിരിക്കും ഇതെന്നും സലോമി പ്രവചിക്കുന്നു. യുഎസ്സിലെ ഒരു നഗരത്തിലായിരിക്കും ഇത് ആരംഭിക്കും. ഒരു കൂട്ടം ലോകനേതാക്കള്‍ യുഎസ്സിനെതിരെ ഗൂഢാലോചന നടത്തും. അവര്‍ക്ക് യുഎസ്സിനെ തകര്‍ക്കണമെന്നുണ്ടാവും. അതിനായി അവര്‍ എന്തും ചെയ്യും. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തേക്കാള്‍ കടുപ്പമായിരിക്കും ഇവയെന്നാണ് സലോമി പ്രവചിക്കുന്നത്.

സെപ്റ്റംബര്‍ പതിനൊന്നിനേക്കാള്‍ ഭീകരം
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
യുഎസ് സെപ്റ്റംബര്‍ പതിനൊന്ന് ഭീകരാക്രമണത്തെ നേരിട്ട് പോലെയാവും അവസ്ഥ. യുഎസ് വഞ്ചിക്കപ്പെടും. അവര്‍ രാജ്യത്ത് വലിയൊരു അതിക്രമിച്ച് കയറല്‍ ഉണ്ടായിരിക്കുകയാണ്. ഈ ശത്രുക്കള്‍ ഒന്നാകെ ഒരുമിച്ച് യുഎസ്സില്‍ ആക്രമണം നടക്കാന്‍ ആഗ്രഹമുള്ളവരാണ്. രണ്ട് ലോക നേതാക്കളാണ് ഇതിന് പിന്നിലുണ്ടാവുക. ഈ വര്‍ഷം പല ദുരന്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വരും. മൂന്നാം ലോക മഹായുദ്ധമാണ് വരാന്‍ പോകുന്നത്. ഈ വര്‍ഷം യുദ്ധം സംഭിക്കും. 2024, 2026 വര്‍ഷങ്ങളില്‍ പുതിയ ദു: ഖങ്ങള്‍ യുഎസ്സിനെ കാത്തിരിപ്പുണ്ടെന്നും ജ്യോതിഷി പറഞ്ഞു.

മാറ്റങ്ങള്‍ ഈ മാസങ്ങളില്‍
അപകടം പിടിച്ച വര്‍ഷമായിരിക്കും 2023. ഫെബ്രുവരിയില്‍ ലോകമാകെ ഭയപ്പെടുത്തുന്ന തരത്തിലായിയിരിക്കും കാര്യങ്ങള്‍ നടക്കുക. ഏപ്രില്‍, ജൂലായ് മാസഭങ്ങളില്‍ അപകടകരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം തന്റെ ഈ ജ്ഞാനദൃഷ്ടം പൊതുസേവനത്തിനായി ഉപയോഗിക്കാന്‍ പോവുകയാണ്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാന്‍ ഇവ ഉപയോഗിക്കും. പല നിര്‍ണായക കേസുകളും പരിഹരിക്കാന്‍ ഇവരുടെ തന്ത്രം ഇനി പോലീസിന് ആവശ്യമായി വരും. വൈകാതെ തന്നെ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതിന് സമയത്തിന്റെ മാത്രം പ്രശ്‌നമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications