ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം
ലണ്ടന്‍: മനുഷ്യവംശം പുതിയൊരു നാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന പ്രവചനവുമായി ജ്യോതിഷി. 2022ല്‍ വമ്പന്‍ പ്രവചനങ്ങള്‍ കൊണ്ട് ഞെട്ടിക്കുകയും, പലതും ശരിയായി വരികയും ചെയ്ത മികവുള്ള ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി തന്നെയാണഅ ഇക്കാര്യം പ്രവചിച്ചിട്ടുള്ളത്.
വിര്‍ച്വലായി മനുഷ്യര്‍ മറ്റൊരു കാര്യത്തിന്റെ പിടിയിലാവുമെന്നും, അക്കാര്യമില്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവുമെന്നുമാണ് സലോമിയുടെ ഞെട്ടിച്ച പ്രവചനം. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചകളും ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ സംഭവങ്ങളൊക്കെ നടക്കാന്‍ പോകുന്നതാണെന്ന് പലരും വിശ്വസിക്കുന്നുണ്ടെന്ന് വ്യക്തം. വിശദമായ പ്രവചന വിവരങ്ങളിലേക്ക്.....

IMAGE CREDIT: ATHOS SALOME INSTAGRAM
നോസ്ട്രഡാമസ് എന്ന വിളിപ്പേരിലാണ് അഥോസ് സലോമി ജ്യോതിഷ ലോകത്ത് അറിയപ്പെടുന്നത്. ചില ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇനി നടക്കാന്‍ പോകുന്നത്. ലോകാവസാനമാണ് വരാന്‍ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. പക്ഷേ ഇത് മറ്റൊരു അര്‍ത്ഥത്തിലുള്ള സര്‍വനാശമാണ്. വിര്‍ച്വല്‍ ആയിട്ടുള്ള സമ്പൂര്‍ണ നാശമാണ് വരാന്‍ പോകുന്നത്. അത് ലോകത്തിന് തന്നെ വലിയ ഭീഷണിയായി മാറുന്നതായിരിക്കുമെന്നും സലോമി പറയുന്നു. എന്നാല്‍ ചില പ്രതീക്ഷ മനുഷ്യന് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

IMAGE CREDIT: ATHOS SALOME INSTAGRAM
ശരീരത്തിലെ ചില അടയാളങ്ങള്‍ മനുഷ്യനെ ഈ ദുരന്തത്തില്‍ നിന്ന് രക്ഷിക്കുമെന്നാണ് സലോമിയുടെ പ്രവചനം. കൈയ്യിലോ നമ്മുടെ നെറ്റിത്തടത്തിലോ അടയാളങ്ങള്‍ ഉള്ള വ്യക്തികള്‍ മനുഷ്യവംശത്തെ ഒന്നാകെ വിര്‍ച്വല്‍ നാശത്തില്‍ നിന്ന് രക്ഷിക്കുമെന്നും സലോമിയുടെ പ്രവചനത്തിലുണ്ട്. എന്നാല്‍ വ്യക്തികളുടെ പേരുകള്‍ ഒന്നും സലോമി വെളിപ്പെടുത്തിയിട്ടില്ല. പകരം അടയാളങ്ങള്‍ ഉള്ളവര്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നും സലോമി പറയുന്നു. നേരത്തെ 2023ലെ സലോമിയുടെ പ്രവചനങ്ങളും ഇതുപോലെ വൈറലായിരുന്നു.

IMAGE CREDIT: ATHOS SALOME INSTAGRAM
2023ല്‍ ഭൂമിയില്‍ ആന്റിക്രൈസ്റ്റ് അവതരിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. ഇത് ആരും പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും. മുമ്പ് പുരാണങ്ങളിലൊന്നും പറഞ്ഞ രീതിയില്‍ ആയിരിക്കില്ല അവന്റെ വരവെന്നും സലോമി പ്രവചിച്ചിരുന്നു. അതോടെ ലോകാവസാനം സംഭവിക്കുമെന്നും, ആന്റിക്രൈസ്റ്റ് ഭൂമിയുടെയും, മനുഷ്യരുടെയും അന്തകരായി മാറുമെന്നാണ് സലോമിയുടെ പ്രവചനം. ഇത് വൈറലായിരുന്നു. സമാനമായൊരു പ്രവചനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇപ്പോള്‍ മനുഷ്യര്‍ ജീവിച്ച് കൊണ്ടിരിക്കുന്നത് വിര്‍ച്വലായ ഒരു തകര്‍ച്ചയുടെ വക്കിലാണെന്ന് സലോമി പറയുന്നു.

IMAGE CREDIT: ATHOS SALOME INSTAGRAM
വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!
ആ വിര്ച്വലായിട്ടുള്ള സമ്പൂര്‍ണ തകര്‍ച്ച മനുഷ്യനെ വല്ലാതെ പ്രതിസന്ധിയിലാക്കും. എന്നാല്‍ അതിനെ അതിജീവിക്കാന്‍ നമുക്ക് സാധിക്കും. വലത് കൈയ്യില്‍ ഒരു പ്രത്യേക അടയാളങ്ങള്‍ ഉള്ളവരായിരിക്കും അതിജീവിക്കുകയെന്നും സലോമി പറഞ്ഞു. മനുഷ്യര്‍ അടിമകളും, തടവുകാരുമാണ്. അവരുടെ സ്വന്തം മൊബൈലിന്റെ പിടിയിലാണ് ഓരോ മനുഷ്യരുമെന്നും സലോമി പറയുന്നു. ഇതിലൂടെ മനുഷ്യര്‍ക്ക് യാഥാര്‍ത്ഥ്യവുമായി ആശയവിനിമയം നടത്താന്‍ സാധിക്കില്ല. സ്മാര്‍ട്ട് ഫോണുകള്‍ ഒരു സത്വത്തിന്റെ സൂചകമാണ്. അവ മനുഷ്യനെ ഇല്ലാതാക്കാന്‍ വന്നതാണെന്നും സലോമി പ്രവചിക്കുന്നു.

IMAGE CREDIT: ATHOS SALOME INSTAGRAM
ലോകാവസാന സമയത്ത് കണ്ടുവരുന്ന ഒരു സത്വത്തെ പോലെയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍. ഇതേ കുറിച്ച് സര്‍വനാശ സമയത്തെ കാര്യങ്ങളില്‍ വിവരിക്കുന്നുണ്ടെന്നും സലോമി പയുന്നു. ഒരുപാട് കാര്യങ്ങള്‍ക്കും. ജോലിക്കും, സ്മാര്‍ട്ട്ഫോണുകള്‍ അത്യാവശ്യമായ ഒന്നായി മാറിിട്ടുണ്ട്. ഈ ഒരു കാരണത്താല്‍ മനുഷ്യര്‍ അത്തരം കാര്യങ്ങളുടെ തടവിലാകും. സ്മാര്‍ട്ട്ഫോണുകളുടെ അടിമയായി മാറും. പല ആളുകള്‍ക്കും ഇത് അറിയില്ല. അവര്‍ ആ സത്വത്തെ കൊണ്ടുനടക്കും. അവര്‍ പരസ്പരമുള്ള ആശയവിനിമയം നഷ്ടപ്പെടുത്തും. കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ അറിയാതാവുമെന്നും സലോമി പറയുന്നു.

IMAGE CREDIT: ATHOS SALOME INSTAGRAM
അത് മാത്രമല്ല പുതുതലമുറയ്ക്ക് എങ്ങനെ ഇടപഴകണമെന്ന് അറിയാതാവും. വാക്കുകള്‍ കൊണ്ട് മറ്റൊരാളോട് നേരിട്ട് സംസാരിക്കാന്‍ അവര്‍ക്ക് പറ്റാതാവും. അതോടെ അവര്‍ വിഡ്ഢികളാവും. പ്രവര്‍ത്തിക്കാന്‍ പോലും അറിയാത്തവരായി മാറും. മൊബൈല്‍ നമ്പര്‍, വ്യക്തിവിവരങ്ങള്‍, ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, വ്യക്തിവിവരം സൂക്ഷിക്കുന്ന യുഎസ്ബി സ്റ്റിക്, ക്രിപ്റ്റോകറന്‍സികള്‍, എല്ലാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാബേസിലേക്ക് ശേഖരിക്കപ്പെടും. ഇവ തിരിച്ചുനല്‍കുന്ന അലക്സയെ പോലുള്ള റോബോട്ടുകളാവും. മൊബൈലുകള്‍ കൈയ്യിലേക്ക് വരുമ്പോള്‍ അതിലെ പ്രകാശം നിങ്ങളുടെ നെറ്റിയിലേക്ക് എത്തും. അതിലൂടെ നിങ്ങള്‍ അടിമയാക്കപ്പെടുമെന്നും സലോമി പ്രവചിക്കുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications