Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍'; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍

ദില്ലി: ലോകത്തെ മുഴുവന്‍ പ്രവചനങ്ങള്‍ കൊണ്ട് ഞെട്ടിച്ച ഒരു സ്ത്രീയാണ് അന്ധയായ ബാബ വംഗ. കണ്ണുകള്‍ ഇല്ലാത്തത് കൊണ്ട് ഇവരുടെ ഉള്‍ക്കാഴ്ച നല്ല കരുത്തുള്ളതാണ്. ഇന്ത്യയെ കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ലോകം അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഈ വീഡിയോയിലുണ്ട്.

ഇന്ത്യയെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്ന് വംഗ നേരത്തെ തന്നെ പ്രവചിച്ചതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബ വംഗ നടത്തിയ പ്രവചനങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അത് മാത്രമല്ല ഈ പ്രവചനങ്ങള്‍ ഏത് സമയത്തും നടക്കാമെന്ന ഭയവും ചിലർക്കുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

1

ഇന്ത്യയിലാകെ ഭക്ഷ്യക്ഷാമം പടര്‍ന്ന് പിടിക്കുമെന്നാണ് ബാബ വംഗ പ്രവചിച്ചത്. ഇത് 2022ല്‍ സംഭവിക്കുമെന്നും അവര്‍ പറഞ്ഞ് വെച്ചിട്ടുണ്ട്. ഈ സംഭവം വൈറലായതോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം കടുത്ത വര്‍ള്‍ച്ചയാവും ഇന്ത്യയിലുണ്ടാവുക. അതിലൂടെ സര്‍വനാശം ഇന്ത്യക്കുണ്ടാവും. വെട്ടുകിളിയുടെ ആക്രമണം ഇന്ത്യയിലുണ്ടാവും. അത് വിളകളെയും കാര്‍ഷിക മേഖലകളെയും പൂര്‍ണമായും നശിപ്പിക്കും. അതിലൂടെ ഇന്ത്യയിലാകെ വലിയ ഭക്ഷ്യക്ഷാമമവും വരള്‍ച്ചയും ഉണ്ടാവുമെന്നും പ്രവചനത്തില്‍ പറയുന്നു.

2

അത് മാത്രമല്ല, കാലാവസ്ഥയിലും താപനിലയിലും കാര്യമായ മാറ്റം ലോകത്ത് ഈ വര്‍ഷമുണ്ടാവും. അത് വഴി വെട്ടികിളികള്‍ ധാരാളമായി ഉണ്ടാവും. ഇന്ത്യയിലെ കാര്‍ഷിക മേഖല ധാരാളമായുള്ള സംസ്ഥാനങ്ങളെ ഇത് ബാധിക്കും. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ വെട്ടുകിളി ആക്രമണം 2020ല്‍ സംഭവിച്ചിരുന്നു. വലിയ തോതിലായിരുന്നു ഈ ആക്രണം. അതുകൊണ്ട് ഇവ വീണ്ടും സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഭക്ഷ്യക്ഷാമം കൂടി വന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും പിന്നോക്കം പോവും.

3

വാങ്കെലിയ ഗുഷ്‌തെറോവ എന്നാണ് ബാബ വംഗയുടെ യഥാര്‍ത്ഥ പേര്. ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ കാരണം ബാല്‍ക്കന്‍സിലെ നോസ്ത്രദാമസ് എന്നാണ് ഇവരെ വിളിക്കുന്നത്. 1911ല്‍ ജനിച്ച വംഗ പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ആകെ അമ്പരപ്പിച്ചിരുന്നു. ദൈവത്തില്‍ നിന്ന് കിട്ടിയതാണ് ഈ അപൂര്‍വ സമ്മാനമെന്നും, അതിലൂടെ തനിക്ക് ഭാവി എന്താണെന്ന് നേരിട്ട് കാണാന്‍ സാധിക്കും ബാബ വംഗ പറയുന്നു. പന്ത്രണ്ടാം വയസ്സിലാണ് വംഗയ്ക്ക് കാഴ്ച്ച പൂര്‍ണമായും നഷ്ടമായത്. അതിശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെയാണ് ബാബ വംഗയ്ക്ക് കാഴ്ച്ച നഷ്ടമായത്.

4

സെപ്റ്റംബര്‍ പതിനൊന്നിലെ അമേരിക്കയിലെ ഭീകരാക്രമണം ഇവര്‍ പ്രവചിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആഫ്രിക്കന്‍ വംശജന്‍ അമേരിക്കയുടെ പ്രസിഡന്റാവുമെന്നും ഇവരുടെ പ്രവചനങ്ങളില്‍ വരും. 2022ല്‍ ഏഷ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും വലിയ പ്രളയത്തെ നേരിടേണ്ടി വരുമെന്നും പ്രവചിച്ചിരുന്നു. ഈ വര്‍ഷം ഇതെല്ലാം നടന്നവയാണ്. നേരത്തെ ബ്രിട്ടനിലും യൂറോപ്പിലും അടക്കം വലിയ വരള്‍ച്ച നേരിടേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

5

ഇതൊക്കെ എത്ര കണ്ടതാ; ഹര്‍ദിക് പാണ്ഡ്യയുടെ ആ എക്‌സ്പ്രഷന്‍ വൈറല്‍, കോണ്‍ഫിഡന്‍സെന്ന് ആരാധകര്‍

ഇവര്‍ മരിക്കും മുമ്പ് നടത്തിയ പ്രവചനങ്ങളാണ് പലതും. 5079 വരെ ഇവരുടെ പ്രവചനങ്ങളുടെ പട്ടിക നീളുന്നുണ്ട്. ഇതേ വര്‍ഷം ലോകം അവസാനിക്കും. അതുകൊണ്ട് പ്രവചനം അതിന് ശേഷം പട്ടികയില്‍ ഇല്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഡയാന രാജകുമാരിയുടെ മരണം, തായ്‌ലന്‍ഡിലെ സുനാമി എന്നിവ വംഗയുടെ പ്രവചനങ്ങളില്‍ വരും. ഇന്ത്യയുടെ കാര്യത്തില്‍ ഇതെല്ലാം നടക്കുമോ എന്നാണ് കണ്ടറിയേത്. ഇനിയുള്ളത് നാല് മാസങ്ങളാണ്. അതില്‍ സംഭവിച്ചാല്‍ ബാബ വംഗയുടെ അതീന്ദ്രിയ ജ്ഞാനത്തെ സമ്മതിക്കേണ്ടതായും വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+