Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് ജേതാവിനെ കൃത്യമായി പ്രവചിച്ച ജ്യോതിഷി പറയുന്നു ഇനി സംഭവിക്കുക ഇക്കാര്യങ്ങള്‍

ലണ്ടന്‍: ലോകകപ്പില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മാസങ്ങള്‍ക്ക് മുന്നേ പ്രവചിക്കുകയും, പിന്നീട് കിരീടം നേടുന്നത് അര്‍ജന്റീനയാണെന്നും ബ്രസീലില്‍ നിന്നുള്ള ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു. ഇതെല്ലാം സത്യമായി വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ ഇത് എങ്ങനെയാണ് സത്യമായി വരുന്നതെന്നും ജ്യോതിഷിയായ അഥോസ് സലോമി വിശദീകരിച്ചിരുന്നു.

ആധുനിക നോസ്ട്രഡാമസ് എന്നാണ് ഇയാളുടെ വിളിപ്പേര്. അര്‍ജന്റീനയുടെ ഭാഗ്യനക്ഷത്രം തെളിഞ്ഞ് നില്‍ക്കുകയാണെന്നും, വിചാരിച്ച കാര്യം പൂര്‍ത്തീകരിക്കുമെന്നുമായിരുന്നു ലക്ഷണമെന്നും സലോമി പറഞ്ഞിരുന്നു. അതേസമയം ഇപ്പോള്‍ മറ്റ് പ്രവചനങ്ങളുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: athos salome instagram

അഥോസ് സലോമിയുടെ പ്രവചനങ്ങള്‍ ഇത് ആദ്യമായിട്ടല്ല സത്യമായി വരുന്നത്. നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി പ്രവചിച്ചിരുന്നു അത് മാത്രമല്ല, കൊറോണവൈറസ് എത്തുമെന്ന പ്രവചനവും സലോമി നടത്തിയിരുന്നു. ഇതും രണ്ടും കൃത്യമായി വന്നതോടെയാണ് നോസ്ട്രഡാമസ് എന്ന പേര് സലോമിക്ക് ലഭിച്ചത്. ഭാവിയിലെ കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ചാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. അര്‍ജന്റീന ചാമ്പ്യന്‍മാരാകുമെന്ന സലോമിയുടെ പ്രവചനം യാഥാര്‍ത്ഥ്യമായതോടെ ഇത് വൈറലായിരിക്കുകയാണ്.

2

പുതിയ ചില പ്രവചനങ്ങളും ഇതിനിടെ സലോമി നടത്തി. ഭൂമിയില്‍ സോംബികളുടെ ആക്രമണം ഉണ്ടാകുമെന്നാണ് സലോമിയുടെ മുന്നറിയിപ്പ്. തന്റെ ജ്ഞാനദൃഷ്ടിയില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞ് കണ്ടുവെന്ന് സലോമി പറയുന്നു. അതിഭീകരമായിരിക്കും ഈ ആക്രമണമെന്നാണ് സലോമി പറയുന്നത്. 36കാരനയാ സലോമി ബ്രസീലിലെ ഡിവിനോപോളിസ് സ്വദേശിയാണ്. നേരത്തെയുള്ള സലോമിയുടെ പ്രവചനം സത്യമായതോടെ ആരാധകരുടെ തള്ളിക്കയറ്റമാണ് ഇയാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍. ഇത് സത്യമാകുമെന്നാണ് സലോമി മുന്നറിയിപ്പ് നല്‍കുന്നത്.

3

image credit: athos salome instagram

2023, 2024, 2026 വര്‍ഷങ്ങളിലായി നടക്കുന്ന കാര്യങ്ങളാണ് തന്റെ ജ്ഞാനദൃഷ്ടിയില്‍ വന്നിരിക്കുന്നതെന്ന് അഥോസ് സലോമി പറയുന്നു. ഇക്കാര്യങ്ങള്‍ സമീപഭാവിയില്‍ നടക്കുന്നത് കൊണ്ടാണ് തന്റെ മനസ്സിലേക്ക് വന്നത്. ദൈവകോപത്തിന് സമാനമായ കാര്യങ്ങള്‍ക്ക് മനുഷ്യര്‍ ഇരയാവേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. അതാണ് നമ്മള്‍ ശാരീരികവും-മാനസികവുമായി ക്രൂരമായി പീഡിപ്പിക്കപ്പെടും. സോംബികളെ പോലെ മനുഷ്യര്‍ ജീവിക്കേണ്ടി വരുമെന്നാണ് സലോമിയുടെ പ്രവചനം സൂചിപ്പിക്കുന്നത്.

4

image credit: athos salome instagram

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

ഒരു തലകള്‍ വെട്ടിമാറ്റപ്പെടും. രക്തം ചിന്തും. മാനസികമായ പീഡനമുറകള്‍ ഉപയോഗിക്കപ്പെടും. മനുഷ്യന്റെ ജനസംഖ്യയെ ആകെ താറുമാറാക്കും. നമ്മള്‍ സോംബികളെ പോലെ ജീവിക്കേണ്ടി വരുമെന്നും സലോമി പറയുന്നു. മാനസികമായ താളം തെറ്റലുകള്‍ വര്‍ധിക്കും. വേദനയുടെയും വിഷമത്തിന്റെയും സമയത്തും ഇതൊക്കെ നമ്മള്‍ അനുഭവിക്കേണ്ടി വരും. മനുഷ്യ മനസ്സുകളെ ഇത് താളം തെറ്റിക്കും. കടുത്ത വിഷാദത്തിലേക്കും, ആത്മഹത്യയിലേക്കും ഇത് ചെന്നെത്തിക്കും. ആ വൈറസ് കൊണ്ടല്ല നമ്മള്‍ കൊല്ലപ്പെടുക. മറിച്ച് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കൊണ്ടാണെന്നും സലോമി പറഞ്ഞു.

5

image credit: athos salome instagram

അതേസമയം കഴിഞ്ഞ ദിവസം ബള്‍ഗേറിയന്‍ ജ്യോതിഷിയുടെ പ്രവചനവും ഇതുപോലെ സത്യമായി വന്നിരുന്നു. ബാബ വംഗ പറഞ്ഞ ലാബിലെ കുട്ടികളെന്ന സങ്കല്‍പ്പാണ് സത്യമായി വന്നിരിക്കുന്നത്. അത് മാത്രമല്ല, 2022ല്‍ ഇതുവരെ ബാബ വംഗ പ്രവചിച്ച മൂന്ന് കാര്യങ്ങളാണ് സത്യമായി വന്നത്. സൈബീരിയയില്‍ നിന്ന് കൊടുംഭീകരനായ സോംബി വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു. അതേ പോലെ കാര്യങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ഭീകരനായൊരു വൈറസിനെ സൈബീരിയയിലെ മഞ്ഞുപാളികള്‍ക്കടിയില്‍ നിന്നാണ് കണ്ടെത്തിയത്.

6

image credit: athos salome instagram

ലോകത്ത് പലയിടത്തും കടുത്ത വരള്‍ച്ച നേരിടുമെന്നായിരുന്നു ബാബ വംഗയുടെ മറ്റൊരു പ്രവചനം. യൂറോപ്പിലാകെ വലിയ വരള്‍ച്ച അനുഭവപ്പെട്ടു. വലിയ പ്രളയവും ബാബ വംഗ പ്രവചിച്ചിരുന്നു. ഇത് ഇന്ത്യയില്‍ അടക്കം പലയിടത്തും ഉണ്ടായി. ബാബ വംഗയ്‌ക്കൊപ്പം പ്രവചനങ്ങളുടെ കാര്യത്തില്‍ എത്തിയിരുന്നു അഥോസ് സലോമി. അര്‍ജന്റീന ജേതാക്കളാകുമെന്ന് ഇയാള്‍ മാസങ്ങള്‍ക്ക് മുന്നേ പ്രവചിച്ചെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഫൈനലില്‍ ആര് കളിക്കുമെന്ന് വരെ പ്രവചിച്ച് സലോമി എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+