Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍

വാഷിംഗ്ടണ്‍: ബാബ വംഗയ്ക്ക് ഒരു എതിരാളി അത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുന്നില്ല. ബള്‍ഗേറിയന്‍ ജ്യോതിഷിയുടെ പ്രവചനങ്ങള്‍ ഓരോന്നായി ശരിയായി വരികയാണ്. കഴിഞ്ഞ വര്‍ഷം മൂന്ന് ഗംഭീര പ്രവചനങ്ങളാണ് ബാബ വംഗയുടേതായി ശരിയായി വന്നത്. എന്നാല്‍ ഇതിന് മുകളില്‍ ആരെങ്കിലുമുണ്ടോ? എത്രയോ മുകളിലായി മറ്റൊരു പെണ്‍കുട്ടിയുണ്ട്.

വെറും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഈ പെണ്‍കുട്ടിയുടെ പ്രവചനങ്ങള്‍ ലോകത്തെ തന്നെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. അത്രയ്ക്ക് അധികം പ്രവചനങ്ങളാണ് ഈ പെണ്‍കുട്ടി യാഥാര്‍ഥ്യമാക്കിയത്. ഇവര്‍ 2023ലെ പ്രവചനങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. ഇതും വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ഹന്ന ഹരോള്‍ എന്ന ഇരുപതുകാരിയായ ജ്യോതിഷിയാണ് ഇവര്‍. ഭാഗ്യത്തെ പ്രവചിക്കുകയാണ് തന്റെ ജോലിയെന്ന് ഇവര്‍ പറയുന്നു. 2022ല്‍ പന്ത്രണ്ടോളം പ്രവചനങ്ങളാണ് ഹന്ന നടത്തിയത്. ഇതെല്ലാം യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ഈ വര്‍ഷവും ഞെട്ടിച്ച ചില പ്രവചനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. അധികവും സെലിബ്രിറ്റികളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങളാണ്. അതേസമയം കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞിയുടെ മരണം സംഭവിക്കുമെന്ന് ഹന്നയുടെ പ്രവചനങ്ങളിലുണ്ടായിരുന്നു. പിന്നീട് ഹോളിവുഡ് ചില കാര്യങ്ങളും അവര്‍ പ്രവചിച്ചു.

2

IMAGE CREDIT: SWNS

ഈ വര്‍ഷത്തെ പ്രധാന പ്രവചനങ്ങളിലൊന്ന് റാപ്പര്‍ കാന്യെ വെസ്റ്റുമായി ബന്ധപ്പെട്ടുള്ളതാണ്. വെസ്റ്റിന് ജയില്‍ വാസം വരെയുണ്ടാവുമെന്നാണ് ഇവരുടെ പ്രവചനം. ട്വിറ്ററില്‍ വിലക്ക് അടക്കം നേരിട്ട വെസ്റ്റ് 2022ലെ വിവാദ പുരുഷനായിരുന്നു. പ്രിയങ്ക ചോപ്രയ്ക്കും-നിക് ജോനാസിനും കുഞ്ഞ് ജനിക്കുമെന്ന ഹന്നയുടെ പ്രവചനം കൃത്യമായിരുന്നു. ഒപ്പം റിഹാനയ്ക്ക് കുഞ്ഞ് ജനിക്കുമെന്നും അവര്‍ പ്രവചിച്ചിരുന്നു. ഹാരി സ്റ്റൈല്‍സും, ബിയോണ്‍സും പുതിയ മ്യൂസിക് ആല്‍ബങ്ങള്‍ പുറത്തിറക്കുമെന്നും ഇവരുടെ പ്രവചനത്തിലുണ്ടായിരുന്നു.

3

ടിക് ടോക്കിലാണ് ഹന്ന തന്റെ പുതിയ പ്രവചനങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഹോളിവുഡിലെ പ്രമുഖര്‍ക്ക് ഈ വര്‍ഷം കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് ഹന്ന പറയുന്നു. അരിയാന ഗ്രാന്‍ഡ്, പാരീസ് ഹില്‍ട്ടന്‍, ജെന്നിഫര്‍ ലോറന്‍സ് എന്നിവര്‍ക്ക് ഈ വര്‍ഷം കുഞ്ഞുങ്ങളുണ്ടാവുമെന്നാണ് ഹന്നയുടെ പ്രവചനം. നിക്കി മിനാഷ്, ഒലീവിയ റോഡ്രിഗോ, ഷോണ്‍ മെന്‍ഡിസ്, എഡ് ഷീരാന്‍ എന്നിവര്‍ ഈ വര്‍ഷം പുതിയ മ്യൂസിക് ആല്‍ബം പുറത്തിറക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു. ടിക് ടോക്കില്‍ വമ്പന്‍ ഫോളോവേഴ്‌സ് ഇവര്‍ക്കുണ്ട്. ഇതിനോടകം പ്രവചനങ്ങളെല്ലാം വൈറലായി കഴിഞ്ഞു.

4

Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം

സെലിബ്രിറ്റികളുടെ കാര്യത്തില്‍ വലിയ താല്‍പര്യമുണ്ട്. അതുകൊണ്ട് പ്രവചനം അത്തരത്തിലാകുന്നത്. തനിക്ക് ചില കാര്യങ്ങളില്‍ ഉറപ്പുണ്ട്. തന്റെ മനസ്സില്‍ നിന്ന് ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പറയുന്നു. അതുകൊണ്ടാണ് ഇവ പ്രവചിച്ചതെന്നും ഹന്ന പറഞ്ഞു. 2022ല്‍ 28 പ്രവചനങ്ങളുടെ ഒരു ലിസ്റ്റാണ് ഹന്ന പങ്കുവെച്ചത്. ഈ വര്‍ഷം മൊത്തം 22 കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. പോപ്പ് കള്‍ച്ചര്‍, സെലിബ്രിറ്റി വിഷയങ്ങളാണ് കൂടുതലായി തന്റെ പ്രവചനത്തിലുണ്ടാവുക. തനിക്കൊരു അതീന്ദ്രീയ ശക്തി കിട്ടുന്നത് പോലെയാണത്.

5

ഇതെല്ലാം നടക്കുമെന്ന് ഉള്ളില്‍ നിന്ന് ഒരു ശക്തി പറയുന്നു. അതാണ് പ്രവചനത്തിലേക്ക് നയിക്കുന്നത്. സെലീന ഗോമസ് പുതിയൊരു ബന്ധത്തിലേക്ക് പോകുമെന്ന് ഹന്ന പ്രവചിക്കുന്നു. എന്നാല്‍ അവരുടെ പുതിയ കാമുകന്‍ പ്രശസ്തനായിരിക്കില്ല. സെലിബ്രിറ്റിയോ, ലോകം മുഴുവന്‍ അറിയുന്നവനോ ആയിരിക്കില്ലെന്നും ഹന്നയുടെ പ്രവചനത്തിലുണ്ട്. അതേസമയം കാന്യെ വെസ്റ്റിനായിരിക്കും ഏറ്റവും വലിയ പ്രശ്‌നങ്ങളുണ്ടാവുകയെന്ന് ഹന്ന പ്രവചിക്കുന്നു. ജയില്‍ വാസത്തിന് വരെ സാധ്യതയുണ്ട്. കാന്യെ വിവാദങ്ങള്‍ കൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണെന്നും ഹന്ന പറഞ്ഞു.

6

കാന്യെ വെസ്റ്റിനെ കുറിച്ചുള്ള വലിയ ഞെട്ടിക്കുന്ന കാര്യം ഈ വര്‍ഷം പുറത്ത് വരും. ജനങ്ങള്‍ അതിനെ ചോദ്യം ചെയ്യും. കാന്യെ ചിലപ്പോള്‍ ജയിലില്‍ വരെ പോകേണ്ടി വരുമെന്നും ഹന്ന പ്രവചിക്കുന്നു. അതേസമയം ഹന്നയുടെ പ്രവചനങ്ങളെല്ലാം വൈറലായത് കൊണ്ട് നിരവധി പേര്‍ സ്വന്തം ഭാവി അറിയാന്‍ ഇവരെ സമീപിക്കുന്നുണ്ട്. അതിന് ഫീസും ഈടാക്കുന്നുണ്ട് ഹന്ന. 1600 ഡോളറാണ് പ്രവചനത്തിനായി വാങ്ങുന്നത്. നിലവില്‍ യുഎസ്സിലെ മസാചുസെറ്റ്‌സിലെ ഫോക്‌സ്ബറോയിലാണ് ഹന്ന താമസിക്കുന്നത്. താന്‍ പ്രവചിച്ച കാര്യം സത്യമാകുമ്പോള്‍ വലിയ ആവേശം തോന്നാറുണ്ടെന്നും അവര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+