ബാബ വംഗ പ്രവചിച്ചത് നടക്കും; ഭൂമിയില്‍ അക്കാര്യം സംഭവിക്കും, മനുഷ്യര്‍ രക്ഷപ്പെടുമെന്ന് ജ്യോതിഷി
പ്രതീക്ഷ നല്കുന്ന ചില കാര്യങ്ങള്‍ നടക്കുമെന്നും, ലോകമോ മനുഷ്യരോ ഈ ഭൂമുഖത്ത് നിന്ന് നാമാവശേഷമാകാതെ അത് സംരക്ഷിക്കുമെന്ന് ഇയാള്‍ പറയുന്നു.

ലണ്ടന്‍: ഭൂമിക്ക് വരാനിരിക്കുന്ന അപകടകാലത്തെ കുറിച്ച് പ്രവചിച്ച് പ്രമുഖ ജ്യോതിഷി. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗ പ്രവചിച്ചതിന് സമാനമായ കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഈ ജ്യോതിഷിയും മുന്നറിയിപ്പ് നല്‍കുന്നത്. അത് മാത്രമല്ല മനുഷ്യന് വലിയ ദുരന്ത സമയത്തെ തന്നെയായിരിക്കും നേരിടുകയെന്ന് ഇയാള്‍ പ്രവചിക്കുന്നു.
അതേസമയം പ്രതീക്ഷ നല്കുന്ന ചില കാര്യങ്ങള്‍ നടക്കുമെന്നും, ലോകമോ മനുഷ്യരോ ഈ ഭൂമുഖത്ത് നിന്ന് നാമാവശേഷമാകാതെ അത് സംരക്ഷിക്കുമെന്ന് ഇയാള്‍ പറയുന്നു. അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് അതില്‍ സംഭവിക്കുകയെന്നും ജ്യോതിഷി പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്.....

ബഹിരാകാശത്ത് നിന്ന് വില്ലന്‍
ഭൂമിയിലേക്ക് ബഹിരാകാശത്ത് നിന്ന് അപകടമെത്തുമെന്ന് ആധുനിക നോസ്ട്രഡാമസ് എന്ന് കൂടി അറിയപ്പെടുന്ന ജ്യോതിഷി ക്രെയിഗ് ഹാമില്ട്ടന് പാര്‍ക്കര്‍ പ്രവചിക്കുന്നു. ഒരു ഛിന്നഗ്രഹത്തിന്റെ രൂപത്തിലാണ് അത് ഭൂമിയിലേക്ക് എത്തുക. അത് മനുഷ്യവംശത്തെ തന്നെ ഭാവിയില്‍ ഇല്ലാതാക്കുന്ന തരത്തിലേക്ക് വളരും. പക്ഷേ ലോകത്തിന് ഒരു രക്ഷകന് ഉറപ്പായും ഉണ്ടാകുമെന്ന് ജ്യോതിഷി പറയുന്നു. അതിലൂടെ ലോകവും മനുഷ്യരും ഒരുപോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രവചനം വൈറലായി മാറിയിരിക്കുകയാണ്.

എലിസബത്ത് രാജ്ഞിയുടെ വിയോഗം പ്രവിച്ചു
ക്രെയിഗ് ഹാമില്ട്ടന് പാര്‍ക്കര്‍ ചില്ലറക്കാരനല്ല. നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം മുന്‍കൂട്ടി പ്രവചിച്ച ജ്യോതിഷിയാണ്. കഴിഞ്ഞ ദിവസമാണ് സൗരയൂഥം ഉയര്‍ത്തുന്ന ഭീഷണി അദ്ദേഹം പ്രവചിച്ചത്. 65 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകളെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയത് ഇത്തരമൊരു ഉല്‍ക്കാ വര്‍ഷമാണ്. അതിനിയും സംഭവിക്കില്ലെന്ന് ആര്‍ക്കും പറയാനാവില്ല. ഭാവിയില്‍ തീര്‍ച്ചയായും അത്തരമൊരു ഭീഷണി ഭൂമിയെ തേടിയെത്തും. അത് ലോകാവസാനത്തിന്റെ വക്കിലേക്ക് മനുഷ്യരെ കൊണ്ട് ചെന്നെത്തിക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

ചന്ദ്രനില്‍ സംഭവിച്ചത് നോക്കൂ
image credit: Craig Hamilton-Parker/Youtube
ഒരിക്കല്‍ അത്തരമൊരു ഉല്‍ക്കാ വര്‍ഷം ഭൂമിയില്‍ ഉണ്ടായതാണ്. ഇനിയും അത് വരും. നിങ്ങള്‍ ചന്ദ്രനിലേക്ക് നോക്കൂ. അതിന്റെ ശിലാഫലകങ്ങളിലേക്ക് നോക്കൂ. അതിന്റെ ആഘാതങ്ങള്‍ എത്രയാണെന്ന് അറിയാന്‍ സാധിക്കും. അതുപോലൊന്ന് തന്നെ ഭൂമിയിലും സംഭവിക്കും. നമ്മള് നക്ഷത്രങ്ങളാല്‍ ചുറ്റപ്പെട്ട വലിയൊരു അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് എന്തും സംഭവിക്കാം. ഒന്നിന് പുറകെ ഒന്നായി ഈ അപകടങ്ങളെല്ലാം വരാം. അടുത്തിടെ സൈബീരിയയില്‍ ഒന്ന് സംഭവിച്ചിരുന്നു. അധികം മുമ്പൊന്നുമല്ല അത് നടന്നത്. വലിയ പൊട്ടിത്തെറിയുണ്ടായിരുന്നു ഉല്‍ക്ക പതിച്ചതിന് പിന്നാലെയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് അധികം കാണാനാവില്ല
ഈ ഉല്‍ക്കാവര്‍ഷം വരുന്നത് നിങ്ങള്‍ക്ക് അങ്ങനെ കാണാനാവില്ല. കുറച്ച് ബുദ്ധിമുട്ടാണ്. അധികം വൈകാതെ തന്നെ ഇത് ഭാവിയില്‍ വെച്ച് സംഭവിക്കും. ചില ലോക ഘടന തന്നെ ഇതിലൂടെ മാറും. നമ്മള് എന്ത് ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആഘാതം. ഭീമന് ഛിന്നഗ്രഹം ഭൂമിക്ക് വളരെ അടുത്ത് എത്താറുണ്ട്. എന്നാല്‍ നമ്മുടെ കര്‍മഫലം കാരണം അവ വഴിമാറി പോകാറുണ്ട്. നമ്മുടെ യാത്രാപഥം തന്നെ മാറ്റിമറിക്കാനുള്ള ശക്തി നമുക്കുണ്ട്. ലോകത്തിന്റെ തന്റെ മാറ്റം അതിലൂടെ സംഭവിക്കും. നല്ല ചിന്തകളിലൂടെയും, നല്ല കാര്യങ്ങളിലൂടെയും അതെല്ലാം മാറ്റി മറിക്കാമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

മനുഷ്യന് ഇതിനെ അതിജീവിക്കും
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂമി അപകടത്തിലാണ്. എന്നാല്‍ ഭാവിയില്‍ തീര്‍ച്ചയായും ആ സാധ്യതകള്‍ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും. അതിലൂടെ ഭാവിയെ മാറ്റിമരിക്കാം. ലോകത്തെ തന്നെ ആ രീതി സംരക്ഷിക്കും. മനുഷ്യന് തന്നെയായിരിക്കും രക്ഷകരായി മാറുകയെന്ന് ജ്യോതിഷി പ്രവചിക്കുന്നു. ഓരോ മനുഷ്യനും ബോധോദയം ഉണ്ടാകും. അതിലൂടെ ലോകം അപകടത്തെ അതിജീവിക്കുമെന്നും ജ്യോതിഷി പറഞ്ഞു. നേരത്തെ മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്നും, ഏഷ്യന്‍ മേഖലയില്‍ നിന്നായിരിക്കും അതിന്റെ തുടക്കമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications