Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യഗ്രജീവികളുടെ സിഗ്നല്‍ വരും, ഭൂമിയില്‍ അക്കാര്യം സംഭവിക്കാം, യുഎസ്സിന് പിഴച്ചെന്ന് ജ്യോതിഷി

ആകാശത്ത് ഇനി പറക്കുംതളികകളാല്‍ നിറയും. മറ്റൊരു ലോകത്ത് നിന്നായിരിക്കും ഇവ വരിക. ആര്‍ക്കും ഇതുവരെ ഒരു പറക്കുംതളിക വെടിവെച്ചിടാനായിട്ടില്ലെന്നും ജ്യോതിഷി പറഞ്ഞു

astrology

വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളോട് യുഎസ് കാണിച്ചത് യുദ്ധത്തിനുള്ള പടപ്പുറപ്പാടാണെന്ന് പ്രമുഖ ജ്യോതിഷി. പറക്കുംതളികകള്‍ വെടിവെച്ചിട്ടുവെന്ന യുഎസ്സിന്റെ വാദങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് ഇയാള്‍ പറയുന്നു. ഒരു പറക്കുംതളികയ്ക്ക് പോലും ഒന്നും സംഭവിച്ചില്ല. മറ്റെന്തോ അജ്ഞാത വാഹനമാണ് യുഎസ് വെടിവെച്ചിട്ടത്.

ഇത് അന്യഗ്രഹജീവികളുണ്ട് എന്ന് അവര്‍ തന്നെ വെളിപ്പെടുത്താന്‍ പോകുന്നതിന്റെ തുടക്കമാണ്. കാരണം ഒട്ടും പരിചിതമല്ലാത്ത ഒരു വിഭാഗമാണ് ഭൂമിയിലേക്ക് വരുന്നത്. അതിന്റെ പെരുമാറ്റം ഏത് രീതിയിലായിരിക്കുമെന്ന് പറയാനാവില്ല. പക്ഷേ ഒട്ടും ശുഭകരമല്ല കാര്യമെന്നും, എന്തും സംഭവിക്കാമെന്നും ജ്യോതിഷി പ്രവചിക്കുന്നു. വിശദമായ വിവരങ്ങളിലേക്ക്....

യുഎസ് വാദങ്ങള്‍ ശരിയല്ല

യുഎസ് വാദങ്ങള്‍ ശരിയല്ല

അജ്ഞാത ബഹിരാകാശ വാഹനത്തെ വെടിവെച്ചിട്ടു എന്ന യുഎസ് വാദങ്ങള്‍ ശരിയല്ല. ഇത് പറക്കുംതളികയല്ല. തനിക്ക് അന്യഗ്രഹജീവികളില്‍ നിന്ന് സന്ദേശം ലഭിക്കാറുണ്ടെന്ന് പറക്കുംതളിക വിദഗ്ധനും, അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്താറുള്ള ജ്യോതിഷിയുമായ ഡാനിയേല്‍ സ്‌ക്രാന്റണ്‍ പറയുന്നു. ഒരു പ്രത്യേക കൗണ്‍സിലില്‍ നിന്നാണ് സന്ദേശം വരുന്നത്. ഇത് മറ്റൊരു ലോകം പോലെയാണ്. യുഎസ് അവരുടെ അന്യഗ്രഹ വാഹനങ്ങളൊന്നും വെടിവെച്ചിട്ടില്ലെന്ന് ഇവര്‍ സിഗ്നലിലൂടെ അറിയിച്ചതായും ഡാനിയേല്‍ പറയുന്നു.

ലക്ഷ്യം തെറ്റി പറന്നു

ലക്ഷ്യം തെറ്റി പറന്നു

യുഎസ്സിന്റെ ആദ്യ മിസൈല്‍ പോയത് യഥാര്‍ത്ഥത്തില്‍ ഒരു പറക്കുംതളികയുടെ നേര്‍ക്കാണ്. പക്ഷേ അതിന് ലക്ഷ്യം തെറ്റി. കാരണം ആ പറക്കുംതളികയില്‍ മിസൈലുകളുടെ ഗതി പോലും മാറ്റുന്ന അത്യാധുനിക സാങ്കേതിക വിദ്യയുണ്ടെന്നും ജ്യോതിഷി പ്രവചിക്കുന്നു. അതുകൊണ്ട് ആര്‍ക്കും വെടിവെച്ചിടാനാവില്ല. നേരത്തെ ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്കും അന്യഗ്രഹ വാഹനങ്ങളുടെ കാര്യം തള്ളിക്കളയാനാവില്ലെന്ന് സമ്മതിച്ചിരുന്നു. യുഎസ്സിനും അത്തരം കാര്യങ്ങള്‍ പൂര്‍ണമായി നിഷേധിക്കാനാവുന്നില്ല. കാരണം അസാധാരണമായ കാഴ്ച്ചകളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ആകാശം പറക്കുംതളികകളാല്‍ നിറയും

ആകാശം പറക്കുംതളികകളാല്‍ നിറയും

ആകാശത്ത് ഇനി പറക്കുംതളികകളാല്‍ നിറയും. മറ്റൊരു ലോകത്ത് നിന്നായിരിക്കും ഇവ വരിക. ആര്‍ക്കും ഇതുവരെ ഒരു പറക്കുംതളിക വെടിവെച്ചിടാനായിട്ടില്ല. അത്തരം വാദങ്ങളെല്ലാം തെറ്റാണ്. ആകാശത്ത് കാണുന്ന അജ്ഞാത വാഹനങ്ങളെല്ലാം അന്യഗ്രഹജീവികളുടേതല്ലെന്നും ജ്യോതിഷി വ്യക്തമാക്കി. ഇതുവരെ യുഎസ് തകര്‍ത്തതെല്ലാം മനുഷ്യനിര്‍മിതമായ വാഹനങ്ങളാണെന്നും കൗണ്‍സില്‍ തന്നെ അറിയിച്ചുവെന്നും ജ്യോതിഷി പറഞ്ഞു. അതേസമയം യുഎസ് ഇത്തരമൊരു നാടകം കളിക്കുന്നതിന് പിന്നില്‍ വലിയ തന്ത്രമുണ്ട്. അത് അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയ കാര്യം വെളിപ്പെടുത്താനുള്ള വലിയ തന്ത്രമാണെന്നും ജ്യോതിഷി പറഞ്ഞു.

സൗഹൃദം പ്രതീക്ഷിക്കേണ്ട

സൗഹൃദം പ്രതീക്ഷിക്കേണ്ട

ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക

അന്യഗ്രഹജീവികളില്‍ നിന്ന് സൗഹൃദം പ്രതീക്ഷിക്കേണ്ടെന്നാണ് പ്രമുഖ പറക്കുംതളികാ വിദഗ്ധര്‍ പറയുന്നത്. സൗഹൃദമാണെങ്കില്‍ അതിന് നേരത്തെ സാധിക്കുമായിരുന്നു. ഇവര്‍ മനുഷ്യരെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ കഴിവും ദൗര്‍ബല്യവും അന്യഗ്രഹജീവികള്‍ അളന്ന് കൊണ്ടിരിക്കുകയാണ്. അവര്‍ നമുക്ക് ചുറ്റുമുണ്ട്. നമ്മളാണ് അവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്. എന്നാല്‍ അവര്‍ക്ക് ആ പ്രശ്‌നമില്ലെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം യുഎസ് പറക്കുംതളികകളെ ആക്രമിച്ചത് അന്യഗ്രഹജീവികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

ആ സിഗ്നല്‍ പ്രശ്‌നമാകും

ആ സിഗ്നല്‍ പ്രശ്‌നമാകും

ജ്യോതിഷിക്ക് ലഭിച്ചത് പോലുള്ള അന്യഗ്രഹജീവികളുടെ സിഗ്നലുകള്‍ വലിയ മുന്നറിയിപ്പാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. അത് മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമിടും. മനുഷ്യര്‍ ബഹിരാകാശത്തേക്ക് സിഗ്നലുകള്‍ അയക്കുന്നതും അതുപോലെ അപകടകരമാണ്. ഇത് മനുഷ്യന്‍ പരസ്പരം തമ്മിലടിക്കുന്നതിന് വരെ കാരണമാകും. മറ്റ് ഗ്രഹങ്ങളിലൊന്നും ഇത്ര മികച്ച സാങ്കേതികവിദ്യയില്ല. തീര്‍ച്ചയായും ഭൂമിയുമായി ബന്ധപ്പെട്ട് അന്യഗ്രഹജീവികള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുന്നത് അക്കാര്യമാണ്. അത് അവരെ ലോകശക്തികളാക്കി മാറ്റുമെന്നും ശാസ്ത്രലോകം പ്രവചിക്കുന്നു നമ്മുടെ സിഗ്നലുകളില്‍ നിന്ന് ധാരാളം വിവരങ്ങളാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+