Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗ പ്രവചിച്ചത് സത്യമാകും; റഷ്യയില്‍ അക്കാര്യം സംഭവിക്കും, ലോകം അതിന് സാക്ഷിയാവുമെന്ന് ജ്യോതിഷി

വ്‌ളാദിമിര്‍ പുടിന്റെ യുദ്ധം അവസാനിക്കുമെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു. പ്രമുഖ ജ്യോതിഷിയായ ഗസനോവ പുടിനെ പിന്തുണയ്ക്കുന്നവരുമാണ്

മോസ്‌കോ: ലോകത്ത് തന്നെ വലിയ മാറ്റം ഒരുങ്ങുകയാണെന്ന് പ്രവചിച്ച് പ്രമുഖ റഷ്യന്‍ ജ്യോതിഷി മിരെല്ല ഗസനോവ. ലോകം ഒട്ടും പ്രതീക്ഷിക്കാത്തൊരു സംഭവം നടക്കാന്‍ പോവുകയാണ്. അതിന് ശേഷം പുതിയൊരു നേതാവും, ലോകശക്തിയും പിറവി കൊള്ളുമെന്ന് ഇവര്‍ പറയുന്നു. അമേരിക്ക തുടക്കമിട്ടൊരു കാര്യത്തിന് അന്ത്യമാകുമെന്നും, അതിന് കാരണക്കാര്‍ റഷ്യയായിരിക്കുമെന്നും ജ്യോതിഷിയുടെ പ്രവചനത്തിലുണ്ട്.

ഈ വര്‍ഷത്തോടെ ഈ വമ്പന്‍ കാര്യങ്ങളെല്ലാം സത്യമാകുമെന്നാണ് പ്രവചനത്തിലുള്ളത്. അതേസമയം ഇതിന്റെ സൂചനകളെല്ലാം ഇപ്പോഴേ വന്ന് തുടങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പ്രവചനത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്.....

പുതിയൊരു ലോകശക്തിയുണ്ടാവും

പുതിയൊരു ലോകശക്തിയുണ്ടാവും

image credit: mk.ru

ലോകത്ത് പുതിയൊരു ശക്തിയുണ്ടാവാനുള്ള സാധ്യതയാണ് മുന്നില്‍ ഉള്ളത് പ്രശസ്ത റഷ്യന്‍ ജ്യോതിഷി മിറെല്ല ഗസനോവ പറയുന്നു. യുക്രൈനില്‍ ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന യുദ്ധത്തിന് അവസാനമുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. അതോടെ എല്ലാവരുടെയും കണക്കുക്കൂട്ടല്‍ തകര്‍ക്കപ്പെടുമെന്നും ഇവര്‍ പ്രവചിക്കുന്നു. തനിക്ക് ജ്ഞാനശക്തിയുണ്ടെന്നും, എല്ലാം മുന്‍കൂട്ടി കാണാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നു. യുക്രൈനിലെ ജയത്തോടെ റഷ്യ ലോകശക്തിയായി മാറുമെന്നാണ് ഇവരുടെ പ്രവചനം.

റഷ്യന്‍ മാധ്യമത്തിലെത്തി പ്രവചനം

റഷ്യന്‍ മാധ്യമത്തിലെത്തി പ്രവചനം

റഷ്യന്‍ മാധ്യമമായ മോസ്‌കോവിച്ച് കോസ്‌മോലെറ്റ്‌സിനോട് സംസാരിക്കവെയാണ് ഇവര്‍ പ്രവചനം നടത്തിയത്. വ്‌ളാദിമിര്‍ പുടിന്റെ യുദ്ധം അവസാനിക്കുമെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു. പ്രമുഖ ജ്യോതിഷിയായ ഗസനോവ പുടിനെ പിന്തുണയ്ക്കുന്നവരുമാണ്. ഈ മാധ്യമം പുടിനെ പിന്തുണയ്ക്കുന്ന ജ്യോതിഷികളുമായി നേരിട്ട് സംസാരിക്കാറുമുണ്ട്. അതേസമയം യുക്രൈന്‍ യുദ്ധത്തില്‍ സമാധാന ഉടമ്പടി പാടില്ലെന്നും, അതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നും ഇവര്‍ പ്രവചിക്കുന്നു.

പുടിന് എല്ലാം അറിയാം

പുടിന് എല്ലാം അറിയാം

ഏതെങ്കിലും ഒരു ശക്തി സമാധാന ഉടമ്പടിയെ പിന്തുണയ്ക്കാതെ അത്തരമൊരു ഉടമ്പടി കൊണ്ടുവരുന്നത് തന്നെ യാതൊരു പ്രയോജനവും ഇല്ലാത്തതാണ്. റഷ്യന്‍ നേതൃത്വത്തിന് സമാധാന ഉടമ്പടിയില്‍ വിശ്വാസമില്ല. അവര്‍ക്കറിയാം അതുകൊണ്ട് കാര്യമില്ലെന്ന്. അതുകൊണ്ട് ഈ യുദ്ധത്തില്‍ വൈകാതെ വലിയൊരു വഴിത്തിരിവ് കാണാം. അത് റഷ്യക്ക് അനുകൂലമായിരിക്കുമെന്നും ഗസനോവ പ്രവചിക്കുന്നു. വൈകാതെ തന്നെ യുക്രൈനില്‍ റഷ്യന്‍ സൈനിക ബേസുകള്‍ കാണാമെന്ന് ഇവര്‍ പ്രവചിക്കുന്നു. ജര്‍മനിയില്‍ അമേരിക്കന്‍ സൈനിക ബേസുകള്‍ പോലെയായിരിക്കും ഇതെന്നും ഇവര്‍ പറഞ്ഞു.

അവസാനം ഇങ്ങനെ

അവസാനം ഇങ്ങനെ

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

യുദ്ധത്തിന്റെ അവസാനം യുക്രൈനെ സംബന്ധിച്ച് അത്ര സുഖകരമായിരിക്കില്ലെന്ന് ഗസനോവ പറയുന്നു. യുക്രൈന്‍ റഷ്യക്ക് ഭീഷണിയില്ലെന്ന് ഉറപ്പാക്കിയാവും യുദ്ധം അവസാനിക്കുകയെന്ന് പ്രവചനത്തില്‍ പറയുന്നു. അത് മാത്രമല്ല, ക്രൈമിയയിലെ യുക്രൈന്‍ മേഖലകളും, റഷ്യ പിടിച്ചെടുത്ത പുതിയ മേഖലകള്‍ എന്നിവ യുക്രൈന്‍ അംഗീകരിക്കേണ്ടി വരുമെന്നാണ് പ്രവചനം. ഒപ്പം റഷ്യന്‍ ഭാഷയെ അടിച്ചമര്‍ത്തി വെക്കാനുള്ള ശ്രമങ്ങളെയും യുക്രൈന്‍ തിരുത്തേണ്ടി വരും. മാരകമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നതും യുക്രൈന്‍ ഒഴിവാക്കേണ്ടി വരും. നാറ്റോയില്‍ ചേരാനുള്ള ശ്രമങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഗസനോവയുടെ പ്രവചനം.

എല്ലാം മാറി മറിയും

എല്ലാം മാറി മറിയും

യുക്രൈനില്‍ തീര്‍ച്ചയായും ഭരണമാറ്റമുണ്ടാകുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. വൈകാതെ തന്നെ ഇതെല്ലാം യുക്രൈനില്‍ സംഭവിക്കും. യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി വൈകാതെ തന്നെ കീഴടങ്ങുമെന്നും ഇവര്‍ പറയുന്നു. അതിനായി ഒരുപാട് കാത്തിരിക്കേണ്ടി വരില്ലെന്നും ജ്യോതിഷി പറയുന്നു. സെലിന്‍സ്‌കിയുടെ കൈവശം ഇനി യാതൊന്നുമില്ലെന്നും, പോരാട്ട വീര്യം അവസാനിച്ചുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മനസ്സിലാക്കും. അദ്ദേഹ തന്നെ സെലിന്‍സ്‌കിയുടെ കീഴടങ്ങലിന് അനുമതി നല്‍കുമെന്നും ഗസനോവ പ്രവചിക്കുന്നു. ഈ വര്‍ഷം തന്നെ ഇതെല്ലാം കാണാനാവുമെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+