Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള്‍ വന്‍ പ്രവചനം!!

ബാബ വംഗയേക്കാള്‍ തരംഗമായി നില്‍ക്കുകയാണ് ടിക് ടോക്കിലെ ചില യുവാക്കള്‍. അതിലൊരാള്‍ ഇപ്പോള്‍ നടത്തിയ പ്രവചനമാണ് വൈറലായിരിക്കുന്നത്. ഇയാള്‍ ടൈം ട്രാവലറാണെന്ന് അവകാശപ്പെടുന്നു. ബ്രെക്കന്‍ സ്മിത്ത് എന്ന് ടിക് ടോക്കില്‍ അറിയപ്പെടുന്ന ഇയാളുടെ പ്രവചന പ്രകാരം ഭൂമി ആകെ തകര്‍ച്ച നേരിടുമെന്നാണ്. വലിയ ദുരന്തങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് പ്രവചിക്കുന്നത്.

അതിനുള്ള തിയതിയും സമയവും വരെ ഇയാള്‍ കുറിച്ച് നല്‍കിയിട്ടുണ്ട്. അതേസമയം ഇതുപ്രകാരം സംഭവിച്ചാല്‍ ബാബ വംഗയുടെ പ്രവചനമൊക്കെ താളം തെറ്റും. അവര്‍ പറഞ്ഞത് പ്രകാരം ഇനിയും മൂവായിരം വര്‍ഷങ്ങള്‍ കഴിഞ്ഞാലേ ലോകാവസാനമുണ്ടാകൂ എന്നാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

താന്‍ ഒരുപാട് കാലം അപ്പുറത്ത് നിന്ന് ടൈം ട്രാവലറാണെന്ന് ബ്രെക്കന്‍ സ്മിത്ത് അവകാശപ്പെടുന്നു. തനിക്ക് എന്നാണ് ലോകം വന്‍ ദുരന്തത്തിലേക്ക് പോവുകയെന്ന് അതുകൊണ്ട് അറിയാമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഭീമാകാരനായ ഒരു സൗര കൊടുങ്കാറ്റ് ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് ബ്രെക്കന്‍ പ്രവചിക്കുന്നത്. ലോകത്തെ ആകെ ഇത് തകര്‍ക്കും. വന്‍ ദുരന്തങ്ങള്‍ക്ക് ഇത് വഴിവെക്കുമെന്നും ഇയാള്‍ പറയുന്നു.സൂര്യനിലുണ്ടാവുന്ന പൊട്ടിത്തെറിയെ തുടര്‍ന്നാണ് ഇതുണ്ടാവുകയെന്നാണ് സൂചന.

2

അതേസമയം സൂര്യനില്‍ നിന്നുള്ള അതിതീവ്ര രശ്മികള്‍ കൊടുങ്കാറ്റായി വന്ന് ഭൂമിയിലെ വലിയ സംവിധാനങ്ങളെ താറുമാറാക്കും. പ്രത്യേകിച്ച് വൈദ്യുതി മുഴുവന്‍ പ്രവര്‍ത്തനരഹിതമാകുമെന്നും ഈ ടൈം ട്രാവലര്‍ പറയുന്നു. ഇതിലൂടെ ഭൂമിയാകെ ഇരുട്ടിലായി മാറുമെന്ന സന്ദേശമാണ് ഇയാള്‍ നല്‍കുന്നത്. എല്ലായിടത്തും കലാപങ്ങളും അക്രമങ്ങളുമായിരിക്കും. പല രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ കണ്‍മുന്നില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ടാവുമെന്നും ഇയാള്‍ പറയുന്നു.

3

ലോക പ്രശസ്ത ജ്യോതിഷിമാരായ ബാബ വംഗയുടെയും നോസ്ട്രഡാമസിന്റെയും പ്രവചനങ്ങളിലും ഇത്തരം ദുരന്തങ്ങള്‍ ഭൂമിയെ തേടിയെത്തുമെന്ന് പറയുന്നുണ്ട്. അജ്ഞാത ഇടങ്ങളില്‍ നിന്ന് തീജ്വാലകള്‍ ഭൂമിയില്‍ പതിക്കാമെന്നാണ് മുന്നറിയിപ്പ്. ഓരോ വര്‍ഷവും ഇവര്‍ രണ്ടുപേരുടെയും പ്രവചനങ്ങള്‍ ശരിയായി വരാറുണ്ട്. ബാബ വംഗയുടേതായി ഈ വര്‍ഷം ഇതുവരെ മൂന്ന് ഗംഭീര പ്രവചനങ്ങളാണ് ശരിയായത്. സൈബീരിയയിലെ മഞ്ഞിനടിയില്‍ നിന്ന് ഭീകരനായ സോംബി വൈറസിനെ കണ്ടെത്തുമെന്ന പ്രവചനം അതേ പോലെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

4

ഈ ദുരന്തം ഭൂമിയില്‍ ആരംഭിക്കുന്ന വര്‍ഷവും ബ്രെക്കന്‍ സ്മിത്ത് പ്രവചിച്ചിട്ടുണ്ട്. 2025ല്‍ ഭൂമിയുടെ പതനം ആരംഭിക്കുമെന്നും, അതിന്റെ വ്യാപ്തി മൂന്ന് ദിവസത്തോളം നീണ്ടുനില്‍ക്കുമെന്നും ഇയാള്‍ പറയുന്നു. ഇത് ലോകത്താകമാനം കാണുന്ന വലിയ ആഗോള പ്രതിഭാസമായിരിക്കുമെന്ന മുന്നറിയിപ്പും ഇയാള്‍ നല്‍കുന്നുണ്ട്. ലോകം മുഴുവന്‍ ഇതിലൂടെ ഇരുട്ടാവും. വൈദ്യുതിയുടെ ഒരംശം പോലും ഭൂമിയിലുണ്ടാവില്ല. അത്രയും ശക്തമായ സൗര കൊടുങ്കാറ്റുകളാണ് വരാന്‍ പോകുന്നതെന്ന് ഇയാള്‍ പറയുന്നു.

5

അതേസമയം ഇയാളുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുണ്ട്. നിരന്തരം സൂര്യനില്‍ നിന്ന് തീജ്വാലകള്‍ ഭൂമിയിലേക്ക് വരുന്നുണ്ട്. റേഡിയോ കമ്മ്യൂണിക്കേഷന്‍ മുഴുവന്‍ ഇതിലൂടെ തകരാറിലാവാറുണ്ട്. സൂര്യന്റെ പ്രതലം തിളച്ചുമറിയുകയാണ്. ഇതേ തുടര്‍ന്ന് സണ്‍സ്‌പോട്ടുകള്‍ നിരന്തരം രൂപപ്പെടുന്നുണ്ട്. അതിലൂടെയാണ് വലിയ വിസ്‌ഫോടനം സൂര്യനിലുണ്ടാവുന്നത്. ഇത് ഭൂമി അടക്കമുള്ള ഗ്രഹങ്ങളെ ശക്തമായി ബാധിക്കുകയും ചെയ്യും. ഇത് അതിശക്തമായി ആഞ്ഞടിച്ചാല്‍ ഭൂമിയില്‍ സര്‍വനാശം സംഭവിക്കാം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരെ വരെ ഇത് ബാധിക്കാം.

6

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

ടൈം ട്രാവലറുടെ വാദങ്ങളെ യൂസര്‍മാര്‍ അത്ര ഗൗരവത്തിലെടുത്തിട്ടില്ല. എന്തിനാണ് ആളുകളെ ഇങ്ങനെ ഭയപ്പെടുത്തുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. നേരത്തെ മറ്റൊരു യൂസര്‍ താന്‍ ടൈം ട്രാവലറാണെന്ന് തെളിയിക്കാന്‍ അടിക്കാന്‍ പോകുന്ന ലോട്ടറിയുടെ നമ്പര്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ സിഐഎയുടെ ഏജന്റാണെന്നും, അതുകൊണ്ട് ലോട്ടറിയിലൂടെയുള്ള നേട്ടങ്ങള്‍ തനിക്ക് സ്വന്തമാക്കാന്‍ പാടില്ല. എന്നാല്‍ ഇതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടാമെന്നും യുവാവ് പറഞ്ഞിരുന്നു. നിരവധി പേര്‍ ലോട്ടറി നമ്പര്‍ ചോദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+