Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയ്ക്ക് പോലും പറ്റിയില്ല; അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ കൃത്യമായി പ്രവചിച്ച് ജ്യോതിഷി

ലണ്ടന്‍: പ്രവചനങ്ങളില്‍ എപ്പോഴും അമ്പരപ്പിക്കാറുള്ളവരാണ് ബാബ വംഗയും നോസ്ട്രഡാമസും. ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച കാര്യങ്ങള്‍ പലതും സത്യമായി വരികയാണ്. ബാബ വംഗ മരിച്ചത് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നോസ്ട്രഡാമസ് ആണെങ്കില്‍ 500 വര്‍ഷങ്ങള്‍ക്ക് മുമ്പും. എന്നാല്‍ ആധുനിക കാലത്ത് ഇവരുടെ പ്രവചനങ്ങളെ വെല്ലാന്‍ പോന്ന ആളുകള്‍ അധികമില്ല.

പക്ഷേ ബ്രസീലില്‍ നിന്നുള്ള ഒരു യുവാവ് ഇവരുടെ എല്ലാം പ്രവചനങ്ങളെ മറികടന്നിരിക്കുകയാണ്. ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ ആരാകുമെന്ന പ്രവചനം കൃത്യമാക്കിയിരിക്കുകയാണ് ഈ യുവാവ്. സോഷ്യല്‍ മീഡിയ ആകെ അമ്പരന്നിരിക്കുകയാണ് പ്രവചനത്തിന്റെ കൃത്യതയില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: athos salome instagram

കഴിഞ്ഞ ദിവസം ഫ്രാന്‍സ് മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബ്രസീലുകാരന്‍ ജ്യോതിഷി അഥോസ് സലോമിയുടെ പ്രവചനം സത്യമായി വന്നിരിക്കുന്നത്. ഇതിന് മുമ്പും നിരവധി പ്രവചനങ്ങള്‍ നടത്തി ലോകത്തെ തന്നെ ഞെട്ടിച്ചിട്ടുണ്ട് സലോമി. ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നാണ് സലോമിയുടെ വിളിപ്പേര്. പറഞ്ഞ കാര്യങ്ങളൊന്നും തന്നെ തെറ്റാറില്ല എന്നതാണ് സലോമിയുടെ പ്രത്യേകത. ഈ ലോകകപ്പ് കാലത്ത് പിഴയ്ക്കാത്ത ഫലവും സലോമിയുടേത് മാത്രമാണ്.

2

അമേരിക്കന്‍ സിറ്റ്‌കോമായ സിംപ്‌സണ്‍സ് ബ്രസീല്‍ കിരീടം നേടുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഉറക്കെ വിളിച്ച പറഞ്ഞ ഏക ജ്യോതിഷിയാണ് സലോമി. ബ്രസീല്‍ സെമിക്കപ്പുറം പോകില്ലെന്നും, സ്വന്തം രാജ്യമായിട്ട് കൂടി സലോമി പ്രവചിച്ചു. അതുപോലെ തന്നെ സംഭവിച്ചു. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്താവുകയും ചെയ്തു. ബ്രസീലിലെ ഡിവിനോപോളിസില്‍ നിന്നുള്ള ജ്യോതിഷിയാണ് സലോമി. തന്നെ ഒരു പ്രവാചകനായി ആരും കാണേണ്ടതില്ലെന്ന് യുവാവ് പറയുന്നു.

3

image credit: athos salome instagram

നേരത്തെ അഞ്ച് ടീമുകള്‍ക്ക് ഫൈനലിലെത്താനുള്ള സാധ്യതയുണ്ടെന്ന് സലോമി പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ സാധ്യത ഇതില്‍ രണ്ട് ടീമുകള്‍ക്കാണെന്നും പ്രവചിച്ചിരുന്നു. ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും, കൈലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും ഫൈനല്‍ കളിക്കുമെന്നായിരുന്നു പ്രവചനം. ക്രൊയേഷ്യയെ തോല്‍പ്പിച്ച് ലയണല്‍ മെസ്സിയുടെ ടീം ഫൈനലില്‍ എത്തിയതോടെ തന്നെ സലോമിയുടെ പ്രവചനത്തിലെ വലിയൊരു ഭാഗം വിജയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സ് കൂടി വിജയിച്ചതോടെ സലോമിയുടെ പ്രവചനം കൃത്യമായി മാറിയിരിക്കുകയാണ്.

4

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

സലോമിയുടെ പ്രവചനം ഫുട്‌ബോളിന്റെ കാര്യത്തില്‍ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. കൊവിഡിന്റെ വരവും, എലിസബത്ത് രാജ്ഞിയുടെ മരണവും എല്ലാം സലോമി നേരത്തെ പ്രവചിച്ചത്. അര്‍ജന്റീന, ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ രാശിഫലം വെച്ച് ഇവര്‍ ഫൈനലില്‍ കളിക്കാന്‍ സാധ്യതയുള്ള ടീമായിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ സാധ്യത രണ്ട് പേര്‍ക്കാണെന്നും അഥോസ് സലോമി വെളിപ്പെടുത്തിയിരുന്നു. ഒരു മാസം മുമ്പേ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ ആരായിരിക്കുമെന്ന് സലോമി വെളിപ്പെടുത്തിയിരുന്നു.

5

image credit: athos salome instagram

അര്‍ജന്റീനയും സെന്‍ട്രല്‍ യൂറോപ്പ്യന്‍ രാജ്യമായ ഫ്രാന്‍സും തമ്മിലുള്ള ഫൈനലാണ് തന്റെ ഉള്‍ക്കാഴ്ച്ചയില്‍ കാണാന്‍ സാധിക്കുന്നതെന്ന് സലോമി പറഞ്ഞിരുന്നു. ആഗോള തലത്തില്‍ തന്നെ നടന്ന ചില കാര്യങ്ങള്‍ നേരത്തെ പ്രവചിച്ചതോടെയാണ് സലോമിക്ക് ആധുനിക നോസ്ട്രഡാമസ് എന്ന പേര് വന്നത്. അര്‍ജന്റീന, ഓസ്‌ട്രേലിയ, നെതര്‍ലന്റ്‌സ്, ക്രൊയേഷ്യ എന്നിവരെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. അതേസമയം ഫ്രാന്‍സ് പോളണ്ടിനെയും, പിന്നീട് ഇംഗ്ലണ്ട്, മൊറോക്കോ എന്നിവരെയും പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

6

അതേസമയം പല പ്രവചനങ്ങളും നേരത്തെ വന്നിരുന്നെങ്കിലും ഒന്നും കൃത്യമായി വന്നിരുന്നില്ല. സിംപ്‌സണ്‍സിന്റെ ഫൈനലില്‍ ഫ്രാന്‍സും ബ്രസീലും എത്തുമെന്നായിരുന്നു. പിന്നീട് ഇത് സിംപ്‌സണ്‍സിന്റെ പ്രവചനമായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കനേഡിയന്‍ ജ്യോതിഷി അതുപോലെ പ്രവചിച്ചത് ഇംഗ്ലണ്ട് ഫൈനലില്‍ എത്തുമെന്നായിരുന്നു. പക്ഷേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ തന്നെ പല പ്രവചനങ്ങളും ഇത്തവണ അവര്‍ കിരീടം നേടുമെന്നായിരുന്നു. അതെല്ലാം പൊളിഞ്ഞു. എന്നാല്‍ സലോമിയുടെ പ്രവചനത്തില്‍ അര്‍ജന്റീന വിജയിക്കുമെന്നാണ്.

7

image credit: athos salome instagram

അതേസമയം ആദ്യ കളി പരാജയപ്പെട്ടതോടെ എല്ലാവരും എഴുതി തള്ളിയ ടീമായിരുന്നു അര്‍ജന്റീന. എന്നാല്‍ സലോമി പ്രവചനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അര്‍ജന്റീന ഫൈനലില്‍ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പിഎസ്ജിയിലെ ടീമംഗങ്ങളായ മെസ്സിയും എംബാപ്പെയും നേരിട്ട് ഏറ്റുമുട്ടുന്ന ഫൈനല്‍ കൂടിയാണിത്. ഇരുതാരങ്ങളും ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിലുമാണ്. രണ്ടുപേരും അഞ്ച് ഗോള്‍ വീതം നേടിയിട്ടുണ്ട്. ബ്രസീല്‍ അല്ലാതെ ഒരു ടീമും അടുപ്പിച്ച് രണ്ട് തവണ കിരീടം നേടിയിട്ടില്ല. ഫ്രാന്‍സിന് അത് സാധിക്കുമോ എന്നാണ് അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+