ബാബ വംഗയ്ക്ക് മുകളില്‍; ഫൈനലിസ്റ്റുകളെ പ്രവചിച്ച ജ്യോതിഷി പറയുന്നു 'അര്‍ജന്റീന' കപ്പുയര്‍ത്തും
ലണ്ടന്‍: ലോകപ്രശസ്ത ജ്യോതിഷി ബാബ വംഗയ്ക്ക് ഇതാ ഒരു എതിരാളിയെ കിട്ടിയിരിക്കുകയാണ്. ബ്രസീലില്‍ നിന്നുള്ള ജ്യോതിഷി ലോകകപ്പില്‍ ഫൈനലില്‍ ആരു വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പേ ആരാകും ഫൈനലില്‍ എത്തുകയെന്ന് പ്രവചിച്ച് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച അഥോസ് സലോമിയെന്ന യുവാവാണ് ഇത്തവണ ആര് കിരീടം നേടുമെന്ന കാര്യം പ്രവചിച്ചത്.
അതേസമയം ഇയാളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ അര്‍ജന്റീനയെ കുറിച്ച് പ്രവചനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ പോസ്റ്റുകളും വൈറലായിരിക്കുകയാണ്. ലയണല്‍ മെസ്സിയ്ക്ക് പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല ഫൈനലില്‍ എന്നാണ് മുന്നറിയിപ്പ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: athos salome instagram
അര്‍ജന്റീനയെ അനുമോദിച്ച് കൊണ്ടുള്ളതാണ് ആദ്യ പോസ്റ്റ്. അഭിനന്ദനങ്ങള്‍ അര്‍ജന്റീന, എനിക്കറിയാം നിങ്ങള്‍ ഞങ്ങളെ നിരാശരാക്കില്ലെന്ന്. തന്റെ രാജ്യമായ ബ്രസീലിനെതിരല്ല ഞാന്‍. പക്ഷേ ഇത് നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. ബ്രസീല്‍ മുന്നോട്ട് പോകാത്തത് നാണക്കേടാണ്. ലയണല്‍ മെസ്സിക്ക് ഫൈനലില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. പക്ഷേ നിങ്ങള്‍ ഞാന്‍ വിശ്വസിക്കുന്നു. ഫുട്‌ബോളിനെ കുറിച്ച് എനിക്കൊന്നുമറിയില്ല. പക്ഷേ എന്റെ പ്രവചനത്തില്‍ വിശ്വസിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നു.ക്വാര്‍ട്ടര്‍ ഫൈനല്‍ വരുന്നത് വരെ പലരും എന്നെ വിശ്വസിച്ചിരുന്നില്ലെന്നും സലോമിയുടെ കുറിപ്പില്‍ പറയുന്നു.

image credit: athos salome instagram
അര്‍ജന്റീന ജേഴ്‌സിയിലുള്ള ചിത്രവും സലോമി പങ്കുവെച്ചിട്ടുണ്ട്. ഫൈനലില്‍ അര്‍ജന്റീനയുടെ ഫ്രാന്‍സും ഏറ്റുമുട്ടുമെന്ന് സലോമി ഒരു മാസം മുമ്പേ പ്രവചിച്ചതാണ് ഖത്തറില്‍ പന്തുരുളും മുമ്പായിരുന്നു പ്രവചനം. ജ്യോതിഷിയായ ബാബ വംഗയ്ക്കും മുകളില്‍ നില്‍ക്കുന്നൊരു പ്രവചനമാണ് ആധുനിക നോസ്ട്രഡാമസ് എന്ന് വിളിക്കുന്ന സലോമി നടത്തിയത്. നേരത്തെ യുക്രൈനിലെ റഷ്യന്‍ അധിനിവേശവും, എലിസബത്ത് രാജ്ഞിയുടെ മരണവുമെല്ലാം നേരത്തെ പ്രവചിച്ചതിന്റെ മിടുക്ക് പറയാനുണ്ട് സലോമിക്ക്.

image credit: athos salome instagram
ഇത്തവണത്തെ ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലോകകപ്പ് നേടുമെന്നാണ് സലോമിയുടെ ഏറ്റവും പുതിയ പ്രവചനം. ഞായറാഴ്ച്ചയാണ് ലോകകപ്പ് ഫൈനല്‍ ഖത്തറില്‍ നടക്കുന്നത്. കബല്ല എന്ന സിസ്റ്റം ഉപയോഗിച്ചാണ് താന്‍ പ്രവചനം നടത്തുന്നതെന്ന അഥോസ് പറയുന്നു. ഇത് കണക്കുകളിലൂടെ വിജയസാധ്യതകള്‍ കണ്ടെത്തുന്ന രീതിയാണ്. മത്സരം നടക്കുന്ന ദിവസം, തിയതി, മത്സരത്തിന്റെ ഭാഗമാകുന്ന ആളുകളുടെ പേരുകള്‍ എന്നിവ ചേര്‍ത്താണ് ഫൈനല്‍ ആര് വിജയിക്കുമെന്ന പ്രവചനം സലോമി നടത്തുന്നത്.

image credit: athos salome instagram
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
കണക്കുകൂട്ടലില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചിരിക്കുന്ന നമ്പര്‍ എട്ടാണ്. ഒരു നിര്‍മാണത്തിന്റെയോ, പ്രവര്‍ത്തിയുടെയോ പൂര്‍ണതയാണ് ഇതിലൂടെ തെളിഞ്ഞ് കാണുന്നത്. പുതിയൊരു യുഗം അതിലൂടെ തുടങ്ങുമെന്നും, പറയപ്പെടുന്നു. ചെയ്തതിനും പരിശീലിച്ചതിനുമുള്ള ഫലം ഇതിലൂടെ ലഭിക്കുമെന്നാണ് ആ നമ്പര്‍ സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും മത്സരം പ്രവചിക്കാനാവില്ല. അതൊരു ഭാഗ്യമാണ്. ആ ഭാഗ്യം ചെറിയൊരു പരിശ്രമത്തിലൂടെ സാധ്യമാകുന്നതാണ്. വെറും ഊഹിച്ചത് കൊണ്ട് ഫലം പറയാന്‍ കഴിയില്ല. എന്റെ ഊഹം പറയുന്നതിന് എതിരാണ് ഞാന്‍. കാരണം ഒരുപാട് പേര്‍ വാതുവെക്കുന്നുണ്ട്. അതുകൊണ്ട് സാധ്യതകളുടെ മത്സരത്തെ എനിക്ക് ഇഷ്ടമല്ലെന്നും സലോമി പറയുന്നു.

അതേസമയം ഫ്രാന്‍സിന് ലഭിച്ചിരിക്കുന്ന നമ്പര്‍ ഏഴാണ്. ഇത് വിജയിക്കാന്‍ പര്യാപ്തമല്ലെന്നാണ് സലോമി ചൂണ്ടിക്കാണിക്കുന്നത്. ഏഴിന്റെ നിയമപ്രകാരം ഒരു ശക്തി പരസ്പരം സ്വാധീനം ചെലുത്താം. അതായത് ഒരു കാര്യം സ്ഥിരമായി നിലനില്‍ക്കില്ല. ഒന്നുകില്‍ മുന്നോട്ട് പോകും, അല്ലെങ്കില്‍ ഇല്ലാതാവും. കാരണം ഫ്രാന്‍സിന്റെ ഭാഗ്യം സ്ഥിരമായി നിലനില്‍ക്കില്ല. അതുകൊണ്ട് അവര്‍ ഫൈനലില്‍ തോല്‍ക്കുമെന്ന് സലോമി പറയുന്നു. ഫ്രാന്‍സില്‍ വീണ്ടും ചാമ്പ്യന്മാരാകാനുള്ള സാധ്യത തീരെയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രവചനങ്ങള്‍ പലപ്പോഴും അപകടം പിടിച്ചതാണ്. പലപ്പോഴും അപ്രതീക്ഷിതമായത് കാണുന്നുണ്ട്. മൂന്നാം ലോക മഹായുദ്ധം വരുന്നതായിട്ടാണ് തന്റെ ജ്ഞാനദൃഷ്ടിയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു നഗരത്തില്‍ കാര്യമായ ദുരന്തം സംഭവിക്കുമെന്നാണ് മറ്റൊരു പ്രവചനം. ആകാശത്ത് നിന്ന് പല വസ്തുക്കളും താഴേക്ക് വീഴും. തീനാളം പോലെയായിരിക്കും ഇത്. യാതൊന്നും ബാക്കി കാണില്ലെന്നും സലോമി മുന്നറിയിപ്പ് നല്‍കും. ഇത് യുദ്ധം ആരംഭിച്ചെന്ന മുന്നറിയിപ്പാണ്. ഒരു കൂട്ടം വലിയ നേതാക്കള്‍ ചേര്‍ന്ന് യുഎസ്സിനെ ആക്രമിക്കാനെത്തുമെന്നും സലോമി പറഞ്ഞു.

image credit: athos salome instagram
യുഎസ്സിന് വലിയ നാശനഷ്ടം ആ യുദ്ധത്തിലൂടെ ഉണ്ടാവും. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തില്‍ ഉണ്ടായതിനേക്കാള്‍ നഷ്ടമാവും ആ യുദ്ധത്തിലൂടെ സംഭവിക്കുക. അതേസമയം പലപ്പോഴും വളരെ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഞാന്‍ മനസ്സില്‍ കാണുന്നത്. എന്നാല്‍ തന്റെ ഈ കഴിവ് നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ അധികൃതര്‍ക്ക് അപകടങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതികരിക്കാന്‍ സാധിക്കും. ആരെയും ഭയപ്പെടുത്താനല്ല ഈ പ്രവചനങ്ങള്‍. ഒരു മുന്നൊരുക്കത്തിനാണെന്നും സലോമി പറഞ്ഞു.












Click it and Unblock the Notifications