ബാബ വംഗയെ വെല്ലുന്ന ഞെട്ടിച്ച പ്രവചനം; 2023ല്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും
ലണ്ടന്‍: ജ്യോതിഷത്തില്‍ ബാബ വംഗയെയും നോസ്ട്രഡാമസിനെയും വെല്ലുന്നവരുണ്ടാകുമോ? അങ്ങനെയുള്ളവരുണ്ട് എന്നതാണ് സത്യം. ഒരു യുവാവ് ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായിരിക്കുകയാണ്. പ്രത്യേകിച്ച് ഈ വര്‍ഷം പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി സംഭവിച്ചു. ബാബ വംഗയേക്കാളും കൃത്യതയാണ് പ്രവചനത്തില്‍ ഈ യുവാവിനുള്ളത്.
ഇയാള്‍ ഇപ്പോള്‍ 2023ല്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന് അടക്കം നല്ല സമയമല്ല വരാന്‍ പോകുന്നതെന്നാണ് ഇയാള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ വര്‍ഷം അവരുടെ വിവാദ അഭിമുഖം നടക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു ഈ ജ്യോതിഷി. വിശദമായ വിവരങ്ങളിലേക്ക്....

ഈ ജ്യോതിഷിക്ക് ഭാവി കൃത്യമായി കാണാനാവുമെന്നാണ് അദ്ദേഹത്തില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. നിക്കോളാസ് ഓജുല എന്നാണ് ഈ യുവാവിന്റെ പേര്. ഇയാളുടെ മുന്‍ പ്രവചനങ്ങള്‍ കേട്ടാല്‍ ആരും അമ്പരന്ന് പോകും. നോട്രഡാമസ് പ്രവചിച്ചത് പോലെ ഒരു തീഗോളം ഭൂമിയിലേക്ക് എത്തുമെന്ന പ്രവചനങ്ങളില്‍ ഇയാള്‍ നടത്തിയിരുന്നു. സൂര്യനില്‍ നിന്നുള്ള വിസ്‌ഫോടനമായി ഇത് ഭൂമിയില്‍ സംഭവിക്കുകയും ചെയ്തു. ലണ്ടനില്‍ വലിയൊരു പ്രക്ഷോഭം നടക്കുമെന്നും ഓജുല നേരത്തെ പ്രവചിച്ചിരുന്നു.

image credit: times now
അത് മാത്രമല്ല, ജസ്റ്റിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ വലിയ അഴിമതി കുരുക്കില്‍ കുടുങ്ങുമെന്നായിരുന്നു വമ്പന്‍ പ്രവചനങ്ങളിലൊന്ന്. ഇത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ബ്രൗണ്‍ഫേസ് അഴിമതിയെന്ന പേരില്‍ സത്യമാവുകയും ചെയ്തു. പ്രവചിച്ച എല്ലാ കാര്യങ്ങളും സത്യമായിരിക്കുകയാണ്. 2020ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കുമെന്ന് പ്രവചിച്ച ജ്യോതിഷികളിലൊരാളാണ് ഓജുല. ബ്ലാക് ലൈവ്‌സ് മാറ്റര്‍ ആഗോള പ്രക്ഷോഭമായി മാറുമെന്നും ഓജുല നേരത്തെ പ്രവചനത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അത് മാത്രമല്ല അടുത്തിടെ ഹാരിയുടെയും മേഗന്റെയും വിവാദമായ ഓപ്ര വിന്‍ഫ്രി അഭിമുഖവും നേരത്തെ ഓജുല കൃത്യമായി പ്രവചിച്ചതാണ്. 37കാരനായ ഓജുല ഒരു തെറാപ്പിസ്റ്റ് കൂടിയാണ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതിഷിയാണ് അദ്ദേഹം. നിരവധി പേരാണ് ഓജുലയുടെ പ്രവചനങ്ങള്‍ക്കായി കാത്തിരിക്കുന്നത്. 2022ല്‍ ബാബ വംഗയ്ക്കും നോസ്ട്രഡാമസിനും മുകളിലാണ് ഇയാളുടെ പ്രവചനത്തിലെ കൃത്യത. 2023ലെ പ്രവചനങ്ങള്‍ ഓജുല കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇത് വൈറലായി മാറിയിരിക്കുകയാണ്.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
2023ല്‍ ചില ദുരന്തങ്ങള്‍ സംഭവിക്കുമെന്നും ഓജുല മുന്നറിയിപ്പ് നല്‍കുന്നു. മലേറിയ രോഗം മഹാമാരിയായി പടര്‍ന്ന് പിടിക്കുമെന്ന മുന്നറിയിപ്പ് ഓജുല നല്‍കി. ബ്രിട്ടന്റെ സൈക്ലിംഗ് വിജയമാണ് രണ്ടാമത്തെ പ്രവചനം. പ്രമുഖ സെലിബ്രിറ്റികള്‍ക്ക് 2023 ഹൃദയവേദനയുടെ വര്‍ഷങ്ങളായിരിക്കുമെന്നും ഓജുല പറയുന്നു. തന്റെ കുട്ടിക്കാലത്തേ ഓജുല ഞെട്ടി പ്രവചനങ്ങള്‍ നടത്താറുണ്ടായിരുന്നു. തന്റെ പൂര്‍വ ജന്മത്തെ കുറിച്ചും, അതില്‍ നടന്ന കാര്യങ്ങളെ കുറിച്ചും ഓജുലയ്ക്ക് കൃത്യമായി ഓര്‍മയുണ്ടെന്നാണ് അവകാശപ്പെടുന്നത്.

തന്റെ ആദ്യ ജന്മത്തില്‍ ഒരു ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്നു ഓജുല, രണ്ടാം ജന്മത്തില്‍ ഒരു സിംഹവും, മൂന്നാമത്തേതില്‍ ഒരു അധ്യാപകനുമായിരുന്നു. ആ സമയത്ത് താന്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായിരുന്നു. അതായിരുന്നു. ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് വിശ്വസിക്കുന്നത്. സ്‌കൂളില്‍ നിന്ന് വേഗം പഠനം അവസാനിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഹിപ്‌നോതെറാപ്പിസ്റ്റാവാനാണ് താന്‍ പരിശീലനം നേടിയതെന്നും ഓജുല പറയുന്നു. തന്റെ കുട്ടിക്കാലം മുതല്‍ തന്നെ ഭാവിയിലെ കാര്യങ്ങള്‍ തനിക്ക് കാണാന്‍ സാധിക്കുന്നുണ്ടെന്ന് ഓജുല വ്യക്തമാക്കി.

ഒരു കൈയ്യില്‍ ജീവിതത്തിലെ സമ്പന്നതയും, സന്തോഷവുമുണ്ട്. കാരണം ഭാവി അറിയാന്‍ സാധിക്കുന്നത് കൊണ്ട് അതിനെ കുറിച്ചാലോചിച്ച് ടെന്‍ഷനില്ല. എന്നാല്‍ മറ്റൊരു വശമുണ്ട്. ആ കാണുന്ന ഭാവിയെ എത്ര ശ്രമിച്ചാലും നമുക്ക് മാറ്റാന്‍ സാധിക്കില്ല. കാരണം ജനങ്ങളുടെ സ്വഭാവം ഒരിക്കലും മാറില്ലെന്നും ജ്യോദിഷി പറയുന്നു. 2023ല്‍ ഒരു പ്രമുഖ സെലിബ്രിറ്റിക്ക് വലിയ മനോവേദന അനുഭവിക്കേണ്ടി വരുമെന്ന് ഓജുല പറഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍, വെള്ളപ്പൊക്കം, വൈദ്യുതി ഇല്ലാത്ത അവസ്ഥ എന്നിവ ഓജുല പ്രവചിക്കുന്നുണ്ട്.

ഒരു ബ്രിട്ടീഷ് കൊട്ടാരമോ, പ്രസിഡന്‍ഷ്യല്‍ ബില്‍ഡിംഗോ കത്തിയെരിയുമെന്ന പ്രവചനവും ഓജുലയുടെ പ്രവചനത്തിലുണ്ട്. സെലിബ്രിറ്റികളായ മഡോണയ്ക്കും ബിയോണ്‍സിനും 2023 മോശം വര്‍ഷമായിരിക്കും. മഡോണയ്ക്ക് കടുത്ത മനോവിഷമം 2023ല്‍ ഉണ്ടാവും. ബിയോണ്‍സിന്റെ ജീവിതത്തിലും മാറ്റങ്ങള്‍ വരും. ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നും, ഗായിക അത് ചോദ്യം ചെയ്യുമെന്നുമാണ് പ്രവചനത്തില്‍ ഉള്ളത്.












Click it and Unblock the Notifications