Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനം

വാഷിംഗ്ടണ്‍: ലോകത്ത് അടുത്ത വര്‍ഷം ദുരന്തങ്ങളുടെ വര്‍ഷമായിരിക്കുമെന്ന സൂചന പ്രവചനങ്ങളിലൂടെ ബാബ വംഗയും നോസ്ട്രഡാമസും നല്‍കിയിരുന്നു. ആകാശത്ത് നിന്ന് തീജ്വാലകള്‍ ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പ് വരെ ഇവര്‍ നല്‍കിയിരുന്നു. അതുപോലെ ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അഥോസ് സലോമിയും അമേരിക്കയില്‍ വലിയ യുദ്ധത്തിനും നാശനഷ്ടങ്ങള്‍ക്കുമുള്ള സൂചനയും നല്‍കിയിരുന്നു.

ഇതെല്ലാം ശരിവെക്കുന്ന മറ്റൊരു പ്രവചനം കൂടി ഒരു യുവാവ് നടത്തിയിരിക്കുകയാണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ ലോകത്തെ തന്നെ പിടിച്ച് കുലുക്കുന്ന കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഇയാളുടെ പ്രവചനം. വിശദമായ വിവരങ്ങളിലേക്ക്.....

1

അമേരിക്കയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഈ പ്രവചനത്തിലുള്ളത്. ടൈം ട്രാവലറാണ് താനെന്നും, അതുകൊണ്ട് മുമ്പ് നടന്ന് കഴിഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പ്രവചന രൂപത്തില്‍ പറയുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നത്. റിയല്‍ ടിക് ടോക് ടൈം ട്രാവലര്‍ എന്നാണ് ഇയാള്‍ ടിക് ടോക്കില്‍ അറിയപ്പെടുന്നത്. അവിടെയാണ് ഇയാള്‍ ഞെട്ടിച്ച പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം യുഎസ് ഇതുവരെ കാണാത്ത തരത്തിലുള്ള, ഏറ്റവും ഭയാനകമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് യുവാവിന്റെ പ്രവചനം.

2

ആകാശത്ത് നിന്ന് യുഎസ്സിലേക്ക് തീതുപ്പുമെന്നായിരുന്നു അഥോസ് സലോമി നേരത്തെ പ്രവചനം നടത്തിയത്. ഇത് ജ്യോതിഷത്തെ അടിസ്ഥാനമാക്കിയായിരുന്നു. ലോകത്തെ അതിശക്തമായ രാഷ്ട്രത്തലവന്‍ യുഎസ്സിനെതിരെ ഗൂഢാലോചന നടത്തുമെന്നായിരുന്നു ഈ പ്രവചനത്തിലുണ്ടായിരുന്നത്. അതിലൂടെ വലിയൊരു യുദ്ധം അമേരിക്കന്‍ മണ്ണിലേക്ക് എത്തുമെന്നാണ് സലോമി പ്രവചിച്ചത്. ഈ രാഷ്ട്രത്തലവനൊപ്പം പല രാജ്യങ്ങളും ഗൂഢാലോചനയുടെ ഭാഗമാവും. യുഎസ്സ് അറിയാതെ പിന്നിലൂടെയുള്ള ആക്രമണമായിരിക്കുമെന്നും സലോമി പറഞ്ഞിരുന്നു.

3

സലോമിയുടെ പ്രവചനം പോലെ ഇതും യാഥാര്‍ത്ഥ്യമായാല്‍ അമേരിക്ക തകര്‍ന്ന് തരിപ്പണമാകും. നേരത്തെ നോസ്ട്രഡാമസും, ബാബ വംഗയും അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കൃത്യമായി പ്രവചിച്ചതാണ്. അതുപോലെ ഈ രണ്ട് ജ്യോതിഷികളുടെയും പ്രവചനം സത്യമാകാന്‍ സാധ്യതയുണ്ടെന്നാണ് ഇവരില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത്. അമേരിക്ക കൊവിഡിനെ തുടര്‍ന്ന് ഏറ്റവും പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയമാണിത്. റഷ്യ യുക്രൈനില്‍ നടത്തുന്ന യുദ്ധം യുഎസ്സിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും ഇവര്‍ കാണുന്നു.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

നിങ്ങള്‍ ഒരുപക്ഷേ ഇത് വിശ്വസിച്ചെന്ന് വരില്ല, പക്ഷേ യഥാര്‍ത്ഥ ടൈം ട്രാവലറാണ് ഞാന്‍. അത് തെളിയിക്കാന്‍ 2023ല്‍ നടക്കുന്ന ചില കാര്യങ്ങളുടെ വിവരങ്ങള്‍ ഇവിടെ പ്രവചിക്കുകയാണെന്നും യുവാവ് പറയുന്നു. ഫെബ്രുവരിയില്‍ ലോകം ഒരു വംശനാശത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ടൈം ട്രാവലറുടെ പ്രവചനം. മൗവി ഡോള്‍ഫിനുകള്‍ ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുമെന്ന് ഇയാള്‍ പറയുന്നു. അളവില്‍ കവിഞ്ഞുള്ള മത്സ്യബന്ധനം ഇവയെ ഇല്ലാതാക്കുമെന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. വലിയ വലിയ ഉപയോഗിച്ചുള്ള മീന്‍പിടുത്തമാണ് ഇവയുടെ വംശനാശത്തിന് കാരണമാകുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു.

5

ഉത്തരധ്രുവ മേഖലയില്‍ മോശം കാര്യങ്ങള്‍ക്കാണ് 2023 സാക്ഷ്യം വഹിക്കുകയെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. 2023 ഏപ്രിലില്‍ മറ്റൊരു സംഭവം കൂടി നടക്കുമെന്നാണ് ഇയാള്‍ പ്രവചിക്കുന്നത്. ഡിസ്‌നി കമ്പനി മറ്റൊരു വമ്പന്‍ സിനിമ സ്റ്റുഡിയോയെ വിലയ്ക്ക് വാങ്ങുമെന്നാണ് മറ്റൊരു പ്രവചനം. ഇതിലൂടെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളുടെ അവകാശം ഇവര്‍ എക്കാലത്തേക്കുമായി സ്വന്തമാക്കുമെന്നാണ് ഈ പ്രവചനത്തിലുള്ളത്. ഡിസ്‌നി വമ്പന്‍ സ്റ്റുഡിയോകളെ നേരത്തെയും വാങ്ങിയ ചരിത്രമുള്ളത് കൊണ്ട് ഇത് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

6

ജൂണിലാണ് അമേരിക്ക വിറയ്ക്കുമെന്ന് ഇയാള്‍ പ്രവചിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ ദക്ഷിണ മേഖലയില്‍ ഭീമാകാരനായ ടൊര്‍ണാഡോ ചുഴലിക്കാറ്റുകള്‍ ആഞ്ഞുവീശും. യുഎസ്സിനെ ഇത് തകര്‍ത്തെറിയും. നിരവധി മരണങ്ങള്‍ ഇതിലൂടെ സംഭവിക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു. അതേസമയം ബാബ വംഗയുടെയും നോസ്ട്രഡാമസിന്റെയും പ്രവചനങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ 2023ല്‍ നടക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളിലായിരിക്കുമെന്ന് കൃത്യമായി പറയുന്നില്ല. 2022ലും ഇവര്‍ പ്രകൃതി ദുരന്തങ്ങള്‍ പ്രവചിച്ചിരുന്നു. അത് നടക്കുകയും ചെയ്തു.

7

അതേസമയം ടൈം ട്രാവലറുടെ പ്രവചനം പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. ഇത് നടക്കില്ലെന്ന് പറയുന്നവര്‍ ധാരാളമാണ്. നിങ്ങള്‍ ഒരു വ്യാജനാണ്. ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ച്, ലോകം മുഴുവന്‍ ചാരത്തിനടിയിലാവുമെന്ന് നേരത്തെ നിങ്ങള്‍ പ്രവചിച്ചിരുന്നു. അത് നടന്നില്ലെന്ന് ഒരു യൂസര്‍ ചൂണ്ടിക്കാണിച്ചു. മുമ്പുള്ള പ്രവചനങ്ങളെല്ലാം ഇയാള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അതൊന്നും ശരിയല്ലാത്തത് കൊണ്ടാണിതെന്ന് മറ്റൊരാളും ചൂണ്ടിക്കാണിച്ചു. എന്നാല്‍ ടിക് ടോക്കില്‍ ടൈം ട്രാവലര്‍മാര്‍ ട്രെന്‍ഡിംഗായി കൊണ്ടിരിക്കുകയാണ്. നേരത്തെ ലോകകപ്പില്‍ കിരീടം നേടുന്ന ടീം ഏതാണെന്ന് ടൈം ട്രാവലര്‍മാര്‍ പ്രവചിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+