Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗ പറഞ്ഞത് പോലെ അജ്ഞാത ലോകത്തില്‍ നിന്ന് അവരെത്തും; ശരിവെച്ച് മറ്റൊരു പ്രവചനം

ലണ്ടന്‍: ഭൂമിയിലേക്ക് അജ്ഞാത ശക്തികള്‍ അഥവാ അന്യഗ്രഹജീവികള്‍ എത്തുമെന്ന് നേരത്തെ ബാബ വംഗയും, നോസ്ട്രഡാമസും പ്രവചിച്ച കാര്യങ്ങളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. അടുത്തിടെ അന്യഗ്രജീവികളോട് സംസാരിക്കാനുള്ള മാര്‍ഗം യുഎസ്സില്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതെല്ലാം ബാബ വംഗ അടക്കം പറഞ്ഞ കാര്യങ്ങള്‍ ശരിയാവുമെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം ഇവരുടെ പ്രവചനങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകുമെന്ന് ഇപ്പോള്‍ ഒരു യുവാവ് പ്രവചിക്കുകയാണ്. അതും ഞെട്ടിച്ച കാര്യങ്ങളാണ് പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

ബാബ വംഗയെ പോലെ പ്രവചനങ്ങള്‍ കൊണ്ട് പ്രശസ്തനായ ടിക്ക് ടോക് ടൈം ട്രാവലറാണ് ഞെട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഭൂമിയില്‍ വൈകാതെ അന്യഗ്രജീവികള്‍ തിരിച്ചെത്തുമെന്നാണ് ഈ യുവാവിന്റെ മുന്നറിയിപ്പ്. ടൈം വോയേജിങ് എന്ന യൂസര്‍ നേമിലാണ് ഈ ടൈം ട്രാവലര്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ സര്‍ക്കാരിന് എല്ലാം അറിയാമെന്നാണ് ഇയാള്‍ പറയുന്നത്. ഭൂമിയില്‍ അന്യഗ്രഹജീവികളുടെ വാസത്തെ കുറിച്ചും വരവിനെ കുറിച്ചും അവര്‍ക്ക് അറിയാമെന്നും ഇയാള്‍ പറയുന്നു.

2

ഭൂമിയിലെ പിരമിഡുകള്‍ ഈ അന്യഗ്രഹജീവികള്‍ ഉണ്ടാക്കിയതാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ക്രിസ്മസ് ദിനത്തില്‍ യുഎസ് സര്‍ക്കാരിന് അന്യഗ്രജീവികള്‍ ഉണ്ടായത് എങ്ങനെ എന്നറിയാന്‍ സാധിക്കും. അതിനുള്ള തെളിവുകള്‍ പിരമിഡില്‍ നിന്ന് ലഭിക്കുമെന്നും ഇയാള്‍ വെളിപ്പെടുത്തി. മൂന്നര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സ് ഇയാള്‍ക്ക് ടിക് ടോക്കിലുണ്ട്. ഭാവിയെ കുറിച്ച് ഈ ടൈം ട്രാവലര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ കാത്തിരിക്കുന്നത്.

3

ദിനോസര്‍ വിഭാഗത്തില്‍ വരുന്ന ടിആര്‍എക്‌സിന്റെ മുട്ടകള്‍ കണ്ടെത്തുമെന്നാണ് വമ്പനൊരു പ്രവചനം. നാമാവശേഷമായ വിഭാഗമാണ് ടിആര്‍എസ്സുകള്‍. ഇവ ജീവിച്ചിരുന്നതില്‍ വെച്ച് ഏറ്റവും വലിപ്പമേറിയ മാംസഭുക്കുകളില്‍ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. ഒപ്പം ഡ്രാഗണുകള്‍ ആഗോള തലത്തിലെ തന്നെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും, ശാന്തിയും സമാധാനവും നഷ്ടമാകുമെന്നും ഇയാളുടെ പ്രവചനത്തിലുണ്ട്. ഭൂമിയില്‍ മുമ്പ് എത്തിയതാണ് അന്യഗ്രഹജീവികള്‍ എന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. ഇവ ഭൂമിയില്‍ തിരിച്ചെത്തുമെന്നും ഇയാള്‍ വ്യക്തമാക്കി.

4

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ഈ വീഡിയോയ്ക്ക് ആറായിരം ലൈക്കുകള്‍ ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 25ന് പിരമിഡുകള്‍ നിര്‍മിച്ചിരിക്കുന്നത് അന്യഗ്രജീവികളാണെന്ന് പ്രഖ്യാപിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇത് യുഎസ് സര്‍ക്കാര്‍ നടത്തുമെന്നാണ് ഇയാളുടെ പ്രവചനം. അതേസമയം ഇതുവരെയുള്ള ചരിത്രത്തെ മൊത്തം തള്ളിക്കൊണ്ടുള്ള പ്രഖ്യാപനമാണിത്. പ്രപഞ്ചത്തെ ഒന്നാകെ നിയന്ത്രണത്തിലാക്കുന്ന അന്യഗ്രഹ ജീവികളാണ് ഭൂമിയിലേക്ക് തിരികെ വരാന്‍ ഒരുങ്ങുന്നതെന്നാണ് ഇയാള്‍ പറയുന്നത്.

5

ഓരോ ഗ്രഹത്തിലും ഈ അന്യഗ്രഹ ജീവികള്‍ പിരമിഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാരണം ഇവര്‍ ആ ഗ്രഹം പിടിച്ചെടുത്തതിന്റെ സൂചനയാണിത്. ഈ ഗ്രഹത്തില്‍ മറ്റ് ജീവജാലങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടി മനസ്സിലാവാന്‍ വേണ്ടിയാണിത്. അവര്‍ ഭൂമിയിലേക്ക് തിരിച്ചുവരുമ്പോള്‍, ആദ്യ യുദ്ധമുണ്ടാകുമെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ വരുന്നു എന്നാണ് ഇയാള്‍ തലക്കെട്ട് നല്‍കിയിരുന്നു. അവര്‍ സ്വന്തം വാസസ്ഥലമാണ് പിടിച്ചെടുക്കാന്‍ വരുന്നതെന്നാണ് ഇയാള്‍ പറയുന്നത്.

6

അതേസമയം നിരവധി പേരാണ് പിരമിഡ് അന്യഗ്രഹ ജീവികള്‍ ഉണ്ടാക്കിയതാണെന്ന വാദത്തെ തള്ളുന്നത്. എന്നാല്‍ നിരവധി പേര്‍ ഇത് വിശ്വസിക്കുന്നുണ്ട്. ഇത്തവണത്തെ ക്രിസ്മസ് ഭയാനകമായിരിക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പിരമിഡുകള്‍ മനുഷ്യര്‍ ഉണ്ടാക്കിയതാണെന്നും, അവര്‍ക്ക് ഗണിതത്തിലും, എഞ്ചിനീയറിംഗിലും അപാരമായ ജ്ഞാനം ഉണ്ടായിരുന്നതായി ഒരു യൂസര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ പ്രവചനത്തില്‍ ലോജിക്ക് ഇല്ലെന്നും മറ്റൊരാള്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+