Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയുടെ പ്രവചനം ശരിയാവും, 2023ല്‍ അക്കാര്യങ്ങള്‍ സംഭവിച്ചിരിക്കും; ശരിവെച്ച് മറ്റൊരു പ്രവചനം!!

ലണ്ടന്‍: 2023ല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ജ്യോതിഷിയായ ബാബ വംഗ നേരത്തെ പ്രവചിച്ചതാണ്. എല്ലാ വര്‍ഷവും ബാബ വംഗയുടെ പ്രവചനങ്ങള്‍ ഇങ്ങനെ സത്യമായി വരാറുണ്ട്. അവര്‍ക്ക് ഭാവി കാണാനുള്ള കഴിവുണ്ടായിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതുവരെ അവര്‍ പറഞ്ഞ കാര്യങ്ങളില്‍ 85 ശതമാനവും ശരിയായി വന്നിട്ടുണ്ട്.

നോസ്ട്രഡാമസിനൊപ്പം പ്രവചനത്തില്‍ ഒപ്പം നില്‍ക്കാന്‍ ബാബ വംഗയ്ക്ക് സാധിക്കാറുമുണ്ട്. ഇവരെ പോലെ ഈ ജ്യോതിഷ കഴിവുകള്‍ ഉള്ളവരായി സോഷ്യല്‍ മീഡിയ കാണുന്നവരാണ് ടൈം ട്രാവലര്‍മാര്‍. ഇവരുടെ പ്രവചനവും ബാബയെയും നോസ്ട്രഡാമസിനെയും പോലും ഞെട്ടിക്കുന്നതാണ്. ടൈം ട്രാവലര്‍ യുവാവിന്റെ പുതിയ പ്രവചനം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഈ ടൈം ട്രാവലര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബാബ വംഗ പ്രവചിച്ച കാര്യങ്ങളുമായി ഇതിന് സമാനതകളുണ്ട്. 2983ല്‍ നിന്നുള്ള ടൈം ട്രാവലറാണ് ഇയാളെന്ന് അവകാശപ്പെടുന്നു. താന്‍ പല കാര്യങ്ങളും കണ്ടതാണെന്നും, അതുകൊണ്ടാണ് ഇവ ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ഇക്കാര്യങ്ങളെ കുറിച്ച് മനുഷ്യര്‍ക്ക് മുന്നറിയിപ്പ്് നല്‍കുകയാണെന്നും യുവാവ് പറയുന്നു. 2023ല്‍ മനുഷ്യന്‍ പുതിയ പ്രപഞ്ചങ്ങള്‍ കണ്ടെത്തുമെന്നാണ് ഇയാളുടെ അവകാശവാദം.

2

മനുഷ്യര്‍ 2023ല്‍ അന്യഗ്രഹജീവികളെ കണ്ടെത്തുമെന്നാണ് ടിക് ടോക്കര്‍ കൂടിയായ ടൈം ട്രാവലറുടെ അവകാശവാദം. അടുത്ത വര്‍ഷം ജനുവരി മനുഷ്യര്‍ ഒന്നാകെ ഞെട്ടാന്‍ റെഡിയായി ഇരിക്കാന്‍ ഈ ജ്യോതിഷിയായ ടൈം ട്രാവലര്‍ പറയുന്നു. മനുഷ്യര്‍ മൂന്ന് വ്യത്യസ്തമായ പ്രപഞ്ചം കണ്ടെത്തുമെന്നാണ് ഇയാളുടെ അവകാശവാദം. എന്നാണ് ഇക്കാര്യം സംഭവിക്കുകയെന്നും ഇയാള്‍ അവകാശപ്പെട്ടു. ജനുവരി മൂന്നിനാണ് മൂന്ന് ലോകവും മനുഷ്യര്‍ കണ്ടെത്തുക. ഇത് അസ്ഥിരമായി നില്‍ക്കുന്നവയായിരിക്കുമെന്നും ഇയാളുടെ ഞെട്ടിച്ച പ്രവചനത്തില്‍ പറയുന്നു.

3

ജനുവരിയിലെ ഈ കണ്ടെത്തല്‍ കൊണ്ട് ഒന്നും അവസാനിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഫെബ്രുവരി പത്തിന് പറക്കുംതളിക ഭൂമിയില്‍ പറന്നിറങ്ങുമെന്നാണ് മറ്റൊരു മുന്നറിയിപ്പ്. ബാബ വംഗയുടെ പ്രവചനത്തില്‍ ഇത്തരം കാര്യങ്ങള്‍ 2023ല്‍ നടക്കുമെന്നാണ് പറയുന്നത്. എരിയ 51ന് സമീപമായിരിക്കും ഈ പറക്കും തളിക ഇറങ്ങുകയെന്നാണ് ടൈം ട്രാവലറുടെ അവകാശവാദം. ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ ആ പറക്കുംതളികയിലൂടെ എത്തും. ഭൂമിയെ സംബന്ധിച്ച് പുതിയൊരു ജീവി വര്‍ഗമായിരിക്കും ഇവയെന്നും ഇയാള്‍ അവകാശപ്പെടുന്നു.

4

മൂന്ന് നിര്‍ണായകമായ തിയതികളാണ് ഇയാള്‍ നല്‍കിയിരിക്കുന്നത്. എല്ലാവരോടും സുരക്ഷിതരായിരിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനോടകം ഇയാള്‍ പുറത്തുവിട്ട വീഡിയോയ്ക്ക് 17000 കാഴ്ച്ചാരെ ലഭിച്ചിട്ടുണ്ട്. താന്‍ യഥാര്‍ത്ഥ ടൈം ട്രാവലറാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഫെബ്രുവരി പതിനാലിനും ലോകത്തിന് ഭീഷണിയാവുന്ന സംഭവം നടക്കും. മെക്‌സിക്കോയിലെ നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൂര്യനില്‍ നിന്ന് പ്രത്യേക കഴിവുകള്‍ ലഭിക്കുമെന്നും, മുമ്പൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരിക്കും ഇതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

5

അതേസമയം പലരും ഇയാളുടെ പ്രവചനത്തില്‍ വിശ്വസിച്ചിട്ടില്ല. ഇതിലെ യുക്തിയെ നിരവധി പേര്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ വലിയൊരു വിഭാഗം അദ്ദേഹത്തെ വിശ്വസിക്കുന്നുണ്ട്. കൂടുതല്‍ പ്രവചനങ്ങള്‍ക്കായി ആവശ്യപ്പെട്ടവരുമുണ്ട്. എന്നാണ് യുക്രൈനിലെ യുദ്ധം അവസാനിക്കുകയെന്ന് ചോദിച്ചവരുമുണ്ട്. 2026ല്‍ യുക്രൈന്‍-റഷ്യ യുദ്ധം അവസാനിക്കുമെന്നും ഇയാള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നുവെന്നാണ് മറ്റൊരാളുടെ മറുപടി. നേരത്തെ ബ്രസീലിനെ ക്രൊയേഷ്യ ലോകകപ്പ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തുമെന്നും ട്രൈം ട്രാവലര്‍ പ്രവചിച്ചിരുന്നു. ഇതും ശരിയായി വന്നിരുന്നു.

6

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

ബാബ വംഗയുടെ പ്രവചനത്തിലും ഇത്തരം കാര്യങ്ങളുണ്ട്. ഭൂമിയുടെ ഭ്രമണപഥം മാറുമെന്ന നിര്‍ണായക പ്രവചനം അവര്‍ നടത്തിയിരുന്നു. ഇത് എങ്ങനെ സംഭവിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ആണവ ദുരന്തത്തെ തുടര്‍ന്നാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ മാറ്റം വരുന്നത്. അത് ലോകത്തെ മാറ്റി മറിക്കുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. അത് മാത്രമല്ല സൂര്യനില്‍ നിന്ന് തീവ്രതയേറിയ തീജ്വാല ഭൂമിയില്‍ കൊടുങ്കാറ്റായി ആഞ്ഞുവീശുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. ഇത് കോടാനുകോടി അണുബോംബുകള്‍ വീര്യമുള്ളതായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

7

ഭൂമിയില്‍ വൈദ്യുതി തന്നെ നിശ്ചലമാകുന്ന അവസ്ഥയ്ക്ക് ഈ കൊടുങ്കാറ്റ് കാരണമാകുമെന്നാണ് ബാബ വംഗയുടെ പ്രവചനം. ലാബുകളില്‍ കുട്ടികളെ ഉണ്ടാക്കുന്നതിന് 2023 സാക്ഷ്യം വഹിക്കുമെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ട്. കുട്ടികള്‍ ഏത് തരത്തില്‍ വേണമെന്ന് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. അവരുടെ നിറം മുതല്‍ മുടിയുടെയും കണ്ണിന്റെയും നിറം വരെ നമുക്ക് തീരുമാനിക്കാവുന്ന അവസ്ഥയുണ്ടാവുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. ആണവായുധം പരീക്ഷണങ്ങള്‍ ഒരു വലിയ ലോകരാജ്യം നടക്കുമെന്നും ഇവര്‍ നേരത്തെ പ്രവചിച്ചതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+