തരംഗമായി സിംപ്സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: ലോകപ്രശസ്ത ജ്യോതിഷി ബാബ വംഗയെ പോലും മറികടക്കുന്ന തരത്തില്‍ വളര്‍ന്ന് അമേരിക്കന്‍ ടിവി ഷോയായ സിംപ്സണ്‍സ്. സിറ്റ്കോം പരിപാടിയായ ഇവര്‍ നടത്തുന്ന പ്രവചനങ്ങള്‍ ഓരോന്നായി യാഥാര്‍ഥ്യമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ഇവരുടെ പേരില്‍ ലോകകപ്പ് പ്രവചനങ്ങളും വന്നിരുന്നു. എന്നാല്‍ ഇത് അവര്‍ നടത്തിയതല്ല എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ബ്രസീല്‍ ജേതാക്കളാകുമെന്ന തരത്തിലായിരുന്നു പ്രവചനം. എന്നാല്‍ സോംബി വൈറസ് അടക്കമുള്ള പല കാര്യങ്ങളും ഇവരുടെ പ്രവചനത്തിലുണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി വന്നിരിക്കുകയാണ്. യഥാര്‍ത്ഥ ജ്യോതിഷികളാണ് ഇവരെന്ന് ആരാധകര്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

സിംപ്സണ്‍സിന്റെ പ്രവചനങ്ങളില്‍ ഏറ്റവും ഞെട്ടിച്ച സംഭവം 2008ലെ എപ്പിസോഡിലായിരുന്നു. അന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു പറഞ്ഞത്. ഈ സിറ്റ് കോമിലെ ഒരു ക്യാരക്ടര്‍ ബരാക് ഒബാമയ്ക്ക് വോട്ട് ചെയ്യുമ്പോള്‍ ജോണ്‍ മെക്കയിന് വോട്ട് പോകുന്നതായിരുന്നു കാണാന്‍ കഴിഞ്ഞത്. ആറ് തവണ ഇത് ആവര്‍ത്തിക്കുന്നുണ്ട്. 2012ല്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നൊരു കാര്യത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഒബാമയ്ക്ക് വോട്ട് ചെയ്താല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ നിന്ന് വോട്ട് പോകുന്നത് റിപബ്ലിക്കന്‍ നേതാവ് മിറ്റ് റോംനിക്കായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് യുഎസ്സിന്റെ പ്രസിഡന്റാവുമെന്ന് സിംപ്സണ്‍സില്‍ പ്രവചിച്ചിരുന്നു. രണ്ടായിരത്തില്‍ വന്ന ഷോയിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്. ഇതിലെ ഒരു സീന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതേ പടി സംഭവിക്കുകയും ചെയ്തു. ഷോയില്‍ ഒരുപാട് ആളുകള്‍ ഡൊണാള്‍ഡ് ട്രംപ് എസ്കലേറ്ററില്‍ നിന്ന് താഴേക്കിറങ്ങുന്നത് നോക്കി നില്‍ക്കുന്നുണ്ട്. ഇത് ശരിക്കും സംഭവിച്ചിരുന്നു. ട്രംപ് പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം എസ്കലേറ്ററിലൂടെ താഴേക്ക് പോവുകയും, അദ്ദേഹത്തിന്റെ അനുയായികള്‍ മുകളില്‍ നിന്ന് നോക്കി നില്‍ക്കുന്നതാണ് സംഭവിച്ച കാര്യം.

കൊവിഡിന് സമാനമായൊരു വൈറസ് ലോകത്തെയും അമേരിക്കയെയും ബാധിക്കുമെന്ന് സിംപ്സണ്‍സ് പ്രവചിച്ചിരുന്നു. ഒസാക് ഫ്ളൂ എന്നാണ് ഈ ഷോയില്‍ പറഞ്ഞിരുന്ന മഹാമാരി. അതുപോലൊന്ന് 2020ല്‍ യുഎസ്സിലെത്തിയിരുന്നു. ഒസാക്ക ഫ്ളൂ മറ്റൊരു രാജ്യത്ത് ഉത്ഭവിച്ച് യുഎസ്സിലേക്ക് എത്തുന്നതായിരുന്നു. ഈ രോഗത്തിന് ആദ്യം ചികിത്സയില്ലായിരുന്നു. ബെഡ് റെസ്റ്റാണ് പറഞ്ഞിരുന്നത്. സമാനമായിരുന്നു കൊവിഡിന്റെയും വരവ്. ഒരു വര്‍ഷത്തില്‍ അധികം കഴിഞ്ഞാണ് വാക്സിനുകള്‍ വരാന്‍ തുടങ്ങിയത്.

അതേസമയം സൈബീരിയയില്‍ നിന്ന് കണ്ടെത്തിയ സോംബി വൈറസിനെ കുറിച്ച് ആദ്യം പ്രവചനം നടത്തിയത് സിംപ്സണ്സാണ്. നേരത്തെ ബാബ വംഗയുടെ പ്രവചനത്തിലും ഇക്കാര്യമുണ്ട്. റഷ്യന്‍ ശാസ്ത്രജ്ഞര്‍ 48500 വര്‍ഷം പഴക്കമുള്ള സോംബി വൈറസിനെ പുനസൃഷ്ടിക്കുമെന്ന് സിംപ്സണ്‍സില്‍ നേരത്തെ പറഞ്ഞിരുന്നു. ശാസ്ത്ര സംഘം ഇത് കണ്ടെത്തിയെന്ന് പ്രവചിച്ച സമയത്ത് തന്നെ സോഷ്യല്‍ മീഡിയ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇക്കാര്യം പ്രവചിച്ചിരുന്നുവെന്നാണ് യൂസര്‍മാര്‍ പറയുന്നത്.

അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സി രാജ്യത്തെ പൗരന്മാരുടെ സംഭാഷണങ്ങളെല്ലാം ചോര്‍ത്തുന്നതും, അവ നിരീക്ഷിക്കുന്നതുമെല്ലാം 2007ലെ സിംപ്സണ്‍സ് പരിപാടിയില്‍ കാണിച്ചിരുന്നു. നിരവധി ഏജന്റുമാര്‍ ചേര്‍ന്ന് സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നതായിരുന്നു ഇതിലുണ്ടായിരുന്നു. ഇതും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു. 2013ല്‍ എഡ്വേര്‍ഡ് സ്നോഡന് ചില രഹസ്യ സ്വഭാവമുള്ള രേഖകള്‍ പുറത്തുവിട്ടിരുന്നു. അതില്‍ സുരക്ഷാ ഏജന്‍സി വിവരങ്ങള്‍ ചോര്‍ത്തുന്നത് പറഞ്ഞിരുന്നു. വിചാരിച്ചതിലും എത്രയോ വലിയ കാര്യങ്ങളായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്.

2014ല്‍ സിംപ്സണ്‍സ് പ്രവചിച്ച കാര്യങ്ങള്‍ പിന്നീട് ലോകത്തെ പിടിച്ച് കുലുക്കിയിരുന്നു. ഫിഫയ്ക്കുള്ളിലെ അഴിമതിയെ കുറിച്ചായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. ഇതില്‍ ഫിഫയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അറസ്റ്റ് ചെയ്യപ്പെടുന്നതായിരുന്നു കാണിച്ചത്. അതുപോലൊന്ന് 2015ലാണ് നടന്നത്. ഫിഫയിലെ ഉന്നതാധികാരികളെ തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. വ്യാപകമായ കള്ളപ്പണം ഇവരില്‍ നിന്ന് പിടിച്ചെടുക്കുക വരെ ചെയ്തിരുന്നു. ഫിഫയെ മാത്രമല്ല, ഫുട്ബോള്‍ മേഖലയെ ഒന്നടങ്കം ഈ വിവാദം നാണംകെടുത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ലോകകപ്പില്‍ ബ്രസീല്‍-ഫ്രാന്‍സ് ഫൈനല്‍ വരുമെന്നും, ബ്രസീല്‍ വിജയിക്കുമെന്നെല്ലാം സിംപ്സണ്‍സിന്റെ പേരിലുള്ള പ്രവചനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പ്രവചനം സിംപ്സണ്‍സ് നടത്തിയിട്ടില്ല. ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമി അടക്കം ഇതിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരുന്നു. ബ്രസീല്‍ സെമിയില്‍ പരാജയപ്പെടുമെന്നും, പിന്നെങ്ങനെ ഫൈനല്‍ കളിക്കുമെന്നുമായിരുന്നു സലോമിയുടെ ചോദ്യം. ബ്രസീല്‍ അര്‍ജന്റീനയോട് സെമിയില്‍ തോല്‍ക്കുമെന്നാണ് സലോമി പ്രവചിച്ചത്.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications