ലോകത്തിന് ഒരേയൊരു ഭീഷണി, അവനെ പേടിക്കണം, ബാബ വംഗയെ പോലെ പ്രവചനവുമായി ഇലോണ്‍ മസ്ക്
ലോകത്തിന് ഭീഷണിയായ ഒരു സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ പ്രചാരത്തില്‍ വന്നിരിക്കുന്നതെന്നും, അത് മനുഷ്യവംശത്തിന് തന്നെ വലിയ ഭീഷണിയായി മാറുമെന്നും മസ്ക് പ്രവചിക്കുന്നു.

വാഷിംഗ്ടണ്‍: പ്രമുഖ ടെക് കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളായി പുതിയൊരു സാങ്കേതിക വിദ്യയിലേക്ക് മാറിയിരിക്കുകയാണ്. ഗൂഗിളും മൈക്രോസോഫ്റ്റും അടക്കം ഇത് അവതരിപ്പിച്ചിരിക്കുകയാണ്. പല കമ്പനികളും ഈ സംവിധാനത്തിന്റെ കീഴിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. അതേസമയം ഇത് മനുഷ്യര്‍ക്ക് അപകടകരമായി മാറുമെന്ന ഞെട്ടിച്ച പ്രവചനം നടത്തിയിരിക്കുകയാണ് ലോക കോടീശ്വരന് ഇലോണ്‍ മസ്ക്.
നേരത്തെ ബാബ വംഗയും, ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുമെല്ലാം ഇത്തരമൊരു അപകടത്തെ കുറിച്ച് പ്രവചിച്ചിരുന്നു. അതേ കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മസ്ക്. വിശദമായ വിവരങ്ങളിലേക്ക്....

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശരിയല്ല
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സംവിധാനത്തെ മനുഷ്യന് ഭയക്കേണ്ട ഏക കാര്യമായി മസ്ക് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവചനം വൈറലായി മാറിയിരിക്കുകയാണ്. ജനങ്ങളെ അത് വലിയ തോതില്‍ ബാധിക്കും. സമൂഹത്തിന് ഏറ്റവും വലിയ വെല്ലുവിളിയും റിസ്കുമാണത്. കാറുകളോ, വിമാനങ്ങളോ, മരുന്നുകളോ ഒന്നുമല്ല, നമുക്ക് ഭീഷണിയാവുന്ന് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സായിരിക്കുമെന്നാണ് മസ്കിന്റെ പ്രവചനം. പറഞ്ഞറയിക്കാന്‍ പറ്റാത്ത അപകടങ്ങള്‍ മനുഷ്യവംശത്തിന് സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.

ഗുണവും ദോഷവും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരേ സമയം പോസിറ്റീവുമാണ്, നെഗറ്റീവുമാണ്. ഒരുപാട് സാധ്യതകള്‍ അതിനുണ്ട്. അതോടൊപപ്പം അപകടങ്ങള്‍ ധാരാളം തേടി വരാമെന്നും മസ്ക് പറഞ്ഞു. വേള്‍ഡ് ഗവണ്മെന്റ് ഉച്ചകോടിയിലായിരുന്നു മസ്കിന്റെ ഈ പ്രവചനം. എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി ടെക് മേഖലയില്‍ തരംഗമായ സാഹചര്യത്തിലാണ് മസ്കിന്റെ പ്രവചനം. നേരത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു യൂസര്‍ ഇന്റര്‍ഫേസ് ഇ്ല്ലായിരുന്നു. അതുകൊണ്ട് ധാരാളം സാധ്യതകള്‍ ഇവയ്ക്കുണ്ടെന്നും മസ്ക് പറയുന്നു.

യാതൊരു നിയന്ത്രണങ്ങളുമില്ല
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് യാതൊരു നിയന്ത്രണങ്ങളുമില്ല. നമ്മുടെ ജീവിതത്തില്‍ കാര്‍, വിമാനം, മരുന്നുകള്‍ എന്നിവയ്ക്കൊക്കെ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ എഐയ്ക്ക് അതൊന്നുമില്ല. നിയമങ്ങള്‍ അതിന്റെ വികസനം നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നമ്മള് നിയന്ത്രിച്ച് നിര്‍ത്തേണ്ടതുണ്ട്. കാരണം അതിന് റിസ്കുണ്ട്. നമ്മുടെ രക്ഷയ്ക്ക് വേണ്ടിയെങ്കിലും അക്കാര്യം ചെയ്യണം. സത്യം പറയുയാണെങ്കില്‍ സമൂഹത്തിനും ജനങ്ങള്‍ക്കുമുള്ള വലിയ ഭീഷണിയാണ് അതെന്നും മസ്ക് പറഞ്ഞു.

സലോമി മുന്‍കൂട്ടി പ്രവചിച്ചു
ഒന്ന് റിലാക്സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍
ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി ഇത് നേരത്തെ പ്രവചിച്ചതാണ്. ഭൂമിയില്‍ ആന്റിക്രൈസ്റ്റിന്റെ വരവ് പല രൂപത്തിലായിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ അടിമകളാക്കുന്നതിലേക്ക് നയിക്കുമെന്നായിരുന്നു പ്രവചനം. സ്മാര്‍ട്ട് ഫോണുകളുടെ രൂപത്തില്‍ അവ വരാം. സ്മാര്‍ട്ട് ഫോണുകള്‍ എന്താണോ പറയുന്നത് അതുപോലെ തന്നെ നമ്മള് അനുസരിക്കുന്ന അവസ്ഥയുണ്ടാകും. അത് ദുഷ്ടശക്തിക്ക് അടിമയാവുന്നത് പോലെ തന്നെയാണെന്നും സലോമി പ്രവചിച്ചിരുന്നു. സമാനമായ കാര്യമാണ് ഇപ്പോള്‍ മസ്കും പ്രവചിച്ചിരിക്കുന്നത്.

എല്ലാവരെയും ഇല്ലാതാക്കും
വളരെ ഭയപ്പെടുത്തുന്നത് സിസ്റ്റം ഷോക്കിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് മസ്ക് ട്വീറ്റ് ചെയ്തു. അത് എപ്പോള്‍ വേണമെങ്കിലും പിഴച്ച് പോകാം. എല്ലാവരെയും അത് ഇല്ലാതാക്കുമെന്നും മസ്ക് ട്വീറ്റില്‍ പറയുന്നു. എഐയുടെ റോബോട്ടുകള്‍ ടെര്‍മിനേറ്റര്‍ സിനിമയിലേതിന് സമാനമായി മനുഷ്യര്‍ക്കെതിരെ തിരിയുമെന്നാണ് മസ്ക് നേരത്തെ തന്നെ പ്രവചിച്ചിരുന്നത്. ഇതിനെ നേരിടാന്‍ ഒപ്ടിമസ് എന്ന റോബോട്ടിനെ ടെസ്ല നിര്‍മിച്ചിരുന്നു. ഇതിലൂടെ അ്ത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കുമെന്നും, സെല്‍ഫ് ഡ്രൈവിംഗ് കമ്പ്യൂട്ടറിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും മസ്ക് പറഞ്ഞിരുന്നു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications