• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം, ഭീകരനായ വൈറസ്, ഡിസംബറില്‍ ഈ 4 കാര്യങ്ങളും സംഭവിക്കാം: വന്‍ പ്രവചനം; വൈറല്‍

Google Oneindia Malayalam News

ലോകാവസാനം എന്നത് സംഭവിക്കുമെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ കാര്യമാണ്. അത് ചിലപ്പോള്‍ ഓരോ ഘട്ടമായിട്ടാവും സംഭവിക്കുക. ഒരു ദിവസം കൊണ്ട് മാത്രമായിരിക്കില്ല. പതിയെ സൂര്യന്റെ പ്രവര്‍ത്തനം നിശ്ചലമാക്കപ്പെടാം. സോഷ്യല്‍ മൂന്നോളം യുവാക്കള്‍ നടത്തിയ വ്യത്യസ്തമ പ്രവചനങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഇവര്‍ ലോകത്തിന് വരാനിരിക്കുന്ന ദുരന്തങ്ങളാണ് പ്രവചിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ഭയപ്പെടേണ്ട കാര്യം സംഭവിക്കുമെന്നാണ് ഇതിലൊരാള്‍ പറയുന്നത്. ഏത് രൂപത്തില്‍ ആ ദുരന്തങ്ങള്‍ എത്തുമെന്ന് പക്ഷേ ഇയാള്‍ പറഞ്ഞിട്ടില്ല. വിശദായ വിവരങ്ങളിലേക്ക്...

1

ലോകം നേരിടുന്ന ആദ്യ വെല്ലുവിളി മൂന്നാം ലോക മഹായുദ്ധമായിരിക്കുമെന്ന് ഈ യുവാവ് പറയുന്നു. ഒരു ടിക് ടോക്കറാണ് ഇയാള്‍. ടൈം ട്രാവലറെന്നാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. താന്‍ 2906 വര്‍ഷത്തില്‍ നിന്ന് തിരിച്ചെത്തിയയാളാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. മാസങ്ങള്‍ക്കുള്ളില്‍ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കും. ഇത് തടയാനാണ് പ്രവചനം നടത്തുന്നെന്നും ടിക് ടോക്കര്‍ യുവാവ് പറയുന്നു.

2

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

റഷ്യ മിസൈലുകള്‍ പോളണ്ടിലേക്ക് തൊടുത്ത് വിടുമെന്നാണ് മുന്നറിയിപ്പ്. പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ പതിക്കേണ്ട ഈ മിസൈല്‍ ലക്ഷ്യം തെറ്റി ഒരു ചെറിയ ഗ്രാമത്തില്‍ പതിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ വലിയ ആപത്ത് ലോകത്തിന് സംഭവിക്കും. അമേരിക്കയും റഷ്യയും യുദ്ധത്തിനായി കൊമ്പുകോര്‍ക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ശ്രമിക്കണം. അടുത്ത നാല് മാസത്തിനുള്ളില്‍ ലോകത്തെ തന്നെ തകര്‍ക്കുന്ന മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്നും യുവാവ് മുന്നറിയിപ്പ് നല്‍കുന്നു.

3

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

നാറ്റോ വൈകാതെ തന്നെ മോസ്‌കോയിലേക്ക് മിസൈലുകള്‍ അയക്കും. നാല് മാസത്തിനുള്ളില്‍ ഇത് സംഭവിക്കും. അതോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു. അതേസമയം മറ്റൊരു ട്രൈം ട്രാവലര്‍ എന്ന് അവകാശപ്പെടുന്നയാളും രംഗത്തെത്തിയിട്ടുണ്ട്. ജോണ്‍ ടിറ്റോര്‍ എന്നാണ് ഇയാളുടെ പേര്. താന്‍ 2036ല്‍ നിന്നാണ് ഇവിടേക്ക് എത്തിയതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. 2036ല്‍ നിന്നുള്ള അമേരിക്കന്‍ സൈനികനാണ് താനെന്നും, ഫ്‌ളോറിഡയിലെ താമ്പയിലാണ് താന്‍ താമസിച്ചിരുന്നതെന്നും ഇയാള്‍ പറയുന്നു.

4

2036ല്‍ ഒരു കമ്പ്യൂട്ടര്‍ വൈറസ് ഉണ്ടാകും. അത് ലോകത്തിന്റെ അവസാനത്തിന് കാരണമാകുമെന്നാണ് ഇയാള്‍ പറയുന്നത്. ഇനി പതിനാല് വര്‍ഷം മാത്രമാണ് അതിലേക്ക് ഉള്ളത്. 1975ലേകക് എത്താനായിരുന്നു താന്‍ ശ്രമിച്ചത്. ഐബിഎം 5100 കമ്പ്യൂട്ടറിന് വേണ്ടിയായിരുന്നു ഇത്. ഈ കമ്പ്യൂട്ടറിലെ ഒരുപകരണത്തിന് ഭാവിയില്‍ ലോകത്തെ നശിപ്പിക്കാനെത്തുന്ന വൈറസിനെതിരെ പോരാട്ടാന്‍ സാധിക്കും. എന്നാല്‍ താന്‍ എത്തിയത് വര്‍ഷം രണ്ടായിരത്തിലാണെന്നും യുവാവ് പറഞ്ഞു.

5

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

അടുത്ത മാസം ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ നാല് തിയതികളിലായി നടക്കുമെന്നും മറ്റൊരു ടൈം ട്രാവലര്‍ പ്രവചിച്ചു. 2671ല്‍ സംഭവിക്കുമെന്നാണ് പ്രവചനം. ഈനോ ആല്‍റിക് എന്നാണ് ഇയാളുടെ പേര്. ഡിസംബര്‍ 8, 12, 20, 25 തിയതികളാണ് ഇയാള്‍ ചൂണ്ടിക്കാണിക്കുന്നത്. വലിയ കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ സംഭവിക്കും. ഇതിലൂടെ താനൊരു യഥാര്‍ത്ഥ ടൈം ട്രാവലറാണെന്ന് ലോകം അറിയും. എന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് മാത്രം ഇയാള്‍ പറഞ്ഞിട്ടില്ല. പക്ഷേ ഭയപ്പെടുത്തുന്ന കാര്യങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
mystic baba vanga like prediction from a time traveler hints apocalypse goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X