Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികളുടെ ലോകം കണ്ടെത്തും, പിന്നെ നടക്കുക അക്കാര്യമെന്ന് പ്രവചനം

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുന്നതോടെ മനുഷ്യരെ ശത്രുക്കളായി കാണാന്‍ തുടങ്ങും. അതോടെ വലിയ പ്രശ്‌നങ്ങള്‍ മനുഷ്യനെ തേടിയെത്തും. വര്‍ഷം 2243 മുതല്‍ മനുഷ്യവംശം ഒന്നാകെ യുദ്ധത്തിലേക്ക് പോകുമെന്നാണ് പ്രവചനം

baba vanga

ലണ്ടന്‍: മനുഷ്യന് സംഭവിക്കാന്‍ കാര്യങ്ങളെ കുറിച്ച് ജ്യോതിഷിമാര്‍ പലപ്പോഴും പ്രവചിക്കാറുണ്ട്. അക്കൂട്ടത്തില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്നത് ബാബ വംഗ പ്രവചിച്ച കാര്യങ്ങളെ കുറിച്ച് അറിയാനാണ്. പല കാലങ്ങളിലായി ഭൂമിയില്‍ സംഭവിക്കാന്‍ കാര്യങ്ങള്‍ മുന്‍കൂട്ടി അവര്‍ പ്രവചിച്ചിട്ടുണ്ട്. ലോകാവസാനം എന്ന് വരുമെന്നും അവരുടെ പ്രവചനങ്ങളിലുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം നടത്തിയ പ്രവചനങ്ങളില്‍ മൂന്നെണ്ണമാണ് ശരിയായി വന്നത്. അതിലൊന്ന് സോംബി വൈറസിനെ കണ്ടെത്തുമെന്നായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ബാബ വംഗയെ വെല്ലുന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്. വിശദമായ വിവരങ്ങളിലേക്ക്....

മനുഷ്യവംശത്തിന് ശരിയായ സമയമല്ല

മനുഷ്യവംശത്തിന് ശരിയായ സമയമല്ല

മനുഷ്യവംശം ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് വരാന്‍ പോകുന്നതെന്ന് ഈ യുവാവ് പ്രവചിക്കുന്നു. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് ഇയാള്‍ പറയുന്നു. 2906ല്‍ നിന്ന് ടൈം ട്രാവല്‍ ചെയ്താണ് താന്‍ ഇപ്പോഴത്തെ കാലത്തിലെത്തിയത്. അത് ചില നിര്‍ണായ കാര്യങ്ങളില്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി വന്നതാണ്. അത് ഇനി നടക്കാന്‍ പോകുന്ന കാര്യങ്ങളാണെന്നും ഇയാള്‍ പറയുന്നു. ഭൂമിക്ക് അങ്ങേയറ്റം നാശനഷ്ടങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമുദ്രത്തിനിടയിലെ കണ്ടെത്തല്‍

സമുദ്രത്തിനിടയിലെ കണ്ടെത്തല്‍

സമുദ്രത്തിനിടയില്‍ വെച്ച് ഒരു കണ്ടുപിടുത്തമാണ് ആദ്യം സംഭവിക്കുക. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റമോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ ഒരു രഹസ്യ മിഷന്‍ നടത്തുമെന്നാണ് ഈ ടൈം ട്രാവലര്‍ പറയുന്നു. ഇവര്‍ ആര്‍ട്ടിക്ക് സമുദ്രത്തിനടിയിലായി ഒരു ദ്വാരം കണ്ടെത്തും. ഇത് സ്വാഭാവികമായി കാണപ്പെടുന്ന ഒന്നായിരിക്കില്ലെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹാലോ എര്‍ത്ത്് എന്ന അജ്ഞാതമായ പ്രതിഭാസമായിരിക്കും ഇത്. സമുദ്രത്തിനടിയില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം തന്നെ പുറത്തേക്ക് കേള്‍ക്കാനാവുമെന്നും ഇയാള്‍ പ്രവചിക്കുന്നു.

അഞ്ച് കാര്യങ്ങളെ ഭയക്കണം

അഞ്ച് കാര്യങ്ങളെ ഭയക്കണം

ഇനി അങ്ങോട്ട് നടക്കാന്‍ പോകുന്ന അഞ്ച് സുപ്രധാന സംഭവങ്ങളാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവ സംഭവിച്ചിരിക്കും. മനുഷ്യവംശത്തിന്റെ ചരിത്രം തന്നെ ഇത് എന്നെന്നേക്കുമായി മാറ്റി കളയും. സോംബി പനി പടര്‍ത്തുന്ന പന്നിയെ മനുഷ്യന്‍ നേരിടേണ്ടി വരും. ഒരു പുതിയ ആഗോള ലോക്ഡൗണ്‍, അന്യഗ്രഹജീവികളുടെ വരവ് എന്നിവ സംഭവിക്കാന്‍ പോവുകയാണെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ ശ്രമിച്ചാല്‍ മനുഷ്യവംശത്തെ രക്ഷിക്കാം. ഇല്ലെങ്കില്‍ ഇല്ലാതാവുമെന്നാണ് യുവാവിന്റെ മുന്നറിയിപ്പ്.

മനുഷ്യന്‍ യുദ്ധത്തിലേക്ക് പോകും

മനുഷ്യന്‍ യുദ്ധത്തിലേക്ക് പോകും

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തുന്നതോടെ മനുഷ്യരെ ശത്രുക്കളായി കാണാന്‍ തുടങ്ങും. അതോടെ വലിയ പ്രശ്‌നങ്ങള്‍ മനുഷ്യനെ തേടിയെത്തും. വര്‍ഷം 2243 മുതല്‍ മനുഷ്യവംശം ഒന്നാകെ യുദ്ധത്തിലേക്ക് പോകും. 2906 വരെ ആ യുദ്ധം തുടരും. അത് അവസാനിപ്പിക്കണമെങ്കില്‍ ഇപ്പോള്‍ മനുഷ്യര്‍ ഒന്നാകേണ്ടി വരുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. അതേസമയം മരിച്ചുപോയവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് മനുഷ്യര്‍ തിരിച്ചറിയുന്ന സന്ദര്‍ഭം വരും. ഇവര്‍ പന്നികളുടെ രൂപത്തിലായിരിക്കും ജീവിച്ചിരിക്കുന്നതെന്നും യുവാവ് പ്രവചിക്കുന്നു.

ലോകം ഞെട്ടുന്ന മഹാമാരി

ലോകം ഞെട്ടുന്ന മഹാമാരി

ലോകത്തെ ഒന്നാകെ ഞെട്ടിക്കുന്ന ഒരു രോഗം വരുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു. രോഗ വാഹകനായ ഒരു പന്നി ലാബില്‍ നിന്ന് രക്ഷപ്പെടും. അത് വൈസുകളെ രോഗം മുഴുവന്‍ പടര്‍ത്തും. സോംബി പിഗ്‌സ് വൈറസ് എന്ന് ഇത് അറിയപ്പെടും. 2024ല്‍ ഈ പന്നികള്‍ക്ക് ജനിതക മാറ്റം വരും. അതോടെ ഈ വൈറസ് മനുഷ്യരിലേക്ക് മഹാമാരിയായി പടരും. ഈ വര്‍ഷം വലിയൊരു ദുരന്തം നടക്കും. ലോകത്ത് നിന്ന് പലരെയും ശുദ്ധീകരിച്ച് ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകും. നവംബറില്‍ ആ ദുരന്തം സംഭവിക്കുമെന്നാണ് പ്രവചനം.

പുതിയൊരു ലോകം

പുതിയൊരു ലോകം

ഒരു മഴക്കാടുകള്‍ക്കിടയില്‍ നിന്ന് ആരും കാണാത്തൊരു ലോകം മനുഷ്യര്‍ കണ്ടെത്തും. അതില്‍ മനുഷ്യന്റെ പുതിയൊരു വകഭേദം ഉണ്ടായിരിക്കും. അന്യഗ്രഹജീവികളെ പോലെയായിരിക്കും ഇവര്‍. ആമസോണ്‍ കാടുകളായിരിക്കും ഈ മഴക്കാടുകള്‍ ഉണ്ടാവുക. അതേസമയം ജൂലായ് അഞ്ചിന് ഈ വര്‍ഷം അമേരിക്ക ചരിത്രം ഇന്ന് വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ദിനം രേഖപ്പെടുത്തും. അതില്‍ ആളുകള്‍ വെന്തുരുകുമെന്നും മുന്നറിയിപ്പുണ്ട്. പല രാജ്യങ്ങളെയും വലിയൊരു ഏറ്റുമുട്ടല്‍ ബാധിക്കുമെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+