ബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനം
ലണ്ടന്‍: പ്രവചനങ്ങള്‍ നമ്മളെ എപ്പോഴും ഭയപ്പെടുത്തുന്നതാണ്. പല കാര്യങ്ങളും നമ്മള് മുന്‍കൂട്ടി അറിയുന്നത് തന്നെ ഭാവിയില്‍ നമുക്ക് വല്ല അപകടങ്ങളും സംഭവിക്കുമോ എന്നറിയാനാണ്. ഒപ്പം എന്തെങ്കിലും നേട്ടങ്ങള്‍ തേടി വരുന്നുണ്ടോയെന്നും അറിയാന്‍ കൂടിയാണ്. എന്നാല്‍ നമ്മുടെ കാര്യം ശരിയായാലും ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതോടെ നമ്മളും ഇല്ലാതാവും.
ഇത്തരത്തില്‍ പ്രവചനങ്ങള്‍ കൊണ്ട് ആളുകളെ ഞെട്ടിക്കുന്നതാണ് ബാബ വംഗ ചെയ്തിരുന്ന കാര്യങ്ങള്‍. ബാബ വംഗയുടെ പ്രവചനങ്ങള്‍ക്ക് വലിയ ആരാധകരും ലോകത്തെല്ലായിടത്തുമുണ്ട്. അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഒരു പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതൊന്ന് പരിശോധിക്കാം.....

ഭൂമി എപ്പോഴും സേഫായി ഇരിക്കില്ലെന്നാണ് ഈ യുവാവിന്റെ പ്രതികരണം. പല തരത്തില്‍ ഇയാളുടെ പ്രവചനം സോഷ്യല്‍ മീഡിയയെ വിറപ്പിച്ച് കൊണ്ടിരിക്കുകയാണ്. താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്നും ഈ യുവാവ് പറയുന്നു. ഭൂമിയില്‍ നടക്കാന്‍ പോകുന്നത് വലിയ കാര്യങ്ങളാണെന്ന് ഇയാള്‍ ടിക് ടോക്കില്‍ കുറിച്ചു. മൂന്ന് നിര്‍ണായക കാര്യങ്ങളാണ് നടക്കുമെന്ന് ഇയാള്‍ പ്രവചിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇനി വരാനുള്ള മാസങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്കുന്നു.

അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് അതിക്രമിച്ച് എത്തുന്നത് മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ വരെ ഭൂമിയില്‍ സംഭവിക്കുമെന്നാണ് യുവാവ് പ്രവചിക്കുന്നത്. താന്‍ 2869ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. അതേസമയം നിരവധി പേരാണ് ഈ പ്രവചനങ്ങളില്‍ അമ്പരപ്പ് രേഖപ്പെടുത്തിയത്. ശരിക്കും ഞെട്ടിക്കുന്നതാണ് ഈ പ്രവചനങ്ങളെന്നാണ് അവര്‍ പറയുന്നത്. ഈ വര്‍ഷം ഒട്ടും സുഖകരമാവില്ലെന്ന് പ്രവചിച്ച നിരവധി ടൈം ട്രാവലര്മാരില് ഒരാളാണ് ഇയാളും.

ബിയോണ്ട് ടൈം ട്രാവലര്‍ എന്ന പേരിലാണ് ഇയാള്‍ വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ദിനം കലണ്ടറില്‍ ആളുകള്‍ അടയാളപ്പെടുത്തി വെക്കണമെന്നാണ് യുവാവ് പറയുന്നത്. മാര്‍ച്ച് പതിനെട്ടാണ് ആ തിയതി. അന്ന് ലോകം വിറയ്ക്കുന്ന ദിവസമാണ്. അമേരിക്കയിലെ അലാസ്കയിലെ വസില്ലയില് അന്ന് അതിശക്തമായ ഒരു ഭൂമികുലുക്കുമുണ്ടാവും. അതില്‍ ആ മേഖലയാകെ വിറയ്ക്കും. 8.1 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പമായിരിക്കും ഉണ്ടാവാന്‍ പോകുന്നതെന്നും ഇയാള്‍ പറയുന്നു.

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!
അതേസമയം ഇത്ര വലിയ ഭൂകമ്പമുണ്ടായാല്‍ ഉറപ്പായും സുനാമി ഉണ്ടാവാനും സാധ്യതയുണ്ട്. നേരത്തെ കാലിഫോര്‍ണിയയില്‍ ലോകം കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്ന് ഒരു ടൈം ട്രാവലര്‍ പ്രവചിച്ചിരുന്നു. സര്‍വനാശം ഇതോടെ ആ മേഖലയ്ക്കുണ്ടാവുമെന്നുമായിരുന്നു പ്രവചനം. ഭീമാകാരനായ കൊടുങ്കാറ്റായിരിക്കും അതെന്നാണ് പ്രവചനം. അതിന് സമാനമായി മറ്റൊരു അമേരിക്കന്‍ സംസ്ഥാനം കൂടി ബാധിക്കപ്പെടുമെന്നാണ് പ്രവചനത്തിലുള്ളത്.

രണ്ടാമത്തെ ദിനം ജൂണ്‍ 25 ആണ്. ഈ ദിനം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും ടൈം ട്രാവലര്‍ പറയുന്നു. പുതിയൊരു ജീവിയെ ഈ ദിനം കണ്ടെത്തും. അത് നീലത്തിമിംഗലത്തേക്കാള്‍ വലിപ്പമേറിയതായിരിക്കും. പസഫിക് മഹാസമുദ്രത്തില്‍ വെച്ചായിരിക്കും ആ ജീവിയെ കണ്ടെത്തുകയെന്നാണ് യുവാവിന്റെ പ്രവചനം. അതിന് 350 അടിയോളം നീളമുണ്ടാകുമെന്നും ഇയാള്‍ പറയുന്നു. അത് ഒരു ഭീകര ജീവിയായിരിക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് ഭീഷണിയാണോയെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല.

ഇനിയാണ് പേടിക്കേണ്ട മൂന്നാമത്തെ കാര്യമുള്ളതെന്ന് യുവാവ് പ്രവചിക്കുന്നു. ഒക്ടോബര്‍ 31 ആണ് ആ തിയതി. അന്യഗ്രഹ ജീവികളെ ആദ്യമായി മനുഷ്യര്‍ കണ്ടെത്തും. അവര്‍ ഭൂമിയില്‍ ആദ്യമായി പ്രത്യക്ഷപ്പെടും. ഇതുവരെ കാണാത്ത, എന്നാല്‍ മനുഷ്യരേക്കാള്‍ എത്രയോ ബുദ്ധിമാന്മാരായ ജീവിവര്ഗങ്ങളായിരിക്കും ഇത്. ഗോലോത്ത് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരെ കണ്ടെത്തുന്നതോടെ വലിയ യുദ്ധം ഭൂമിയില്‍ ആരംഭിക്കുന്നു. പല തലത്തിലുള്ള ഒരു മഹായുദ്ധമായിരിക്കും അതെന്നും ടൈം ട്രാവലര്‍ പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications