കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ പൂട്ടും, ടിക് ടോക്ക് നിരോധിക്കും, 2023ല്‍ മസ്‌ക് തകരുമെന്ന് വന്‍ പ്രവചനം

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രവചനങ്ങളുടെ കാര്യത്തില്‍ ബാബ വംഗയും നോസ്ട്രഡാമസും ഏറെ പ്രശസ്തരാണ്. എന്നാല്‍ ഇപ്പോഴത്തെ കാലത്ത് നിരവധി ജ്യോതിഷിമാര്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഇതില്‍ കൃത്യതയുള്ളവര്‍ വളരെ കുറവാണ്. ആ ഗണത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നവരാണ് ടൈം ട്രാവലര്‍മാര്‍.

1

ഇവര്‍ ഭാവിയില്‍ നിന്ന് വന്നതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍, ചില കാര്യങ്ങളെല്ലാം ഇവര്‍ പറയുന്നത് കൃത്യമായി വരാറുണ്ട്. ഇപ്പോഴിതാ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ കുറിച്ചുള്ള ഒരു ടൈം ട്രാവലറുടെ പ്രവചനം വൈറലായി മാറിയിരിക്കുകയാണ്. മസ്‌ക് ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വിശദമായ വിവരങ്ങളിലേക്ക്....

1

2023 മസ്‌കിനെ സംബന്ധിച്ച് തകര്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്ന് ടൈം ട്രാവലര്‍ പറയുന്നു. അമേരിക്കയില്‍ ട്വിറ്ററും, ടിക് ടോക്കും നിരോധിക്കപ്പെടുമെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നത്. ഡ്രൂ കര്‍ട്ടിസ് എന്നയാളാണ് ഈ പ്രവചനങ്ങള്‍ നടത്തിയത്. ഇയാള്‍ ഒരു ടൈം ട്രാവലറാണെന്ന് അവകാശപ്പെടുന്നു. ന്യൂസ് സൈറ്റായ ഫാര്‍ക്കിന്റെ സ്ഥാപകന്‍ കൂടിയാണ് കര്‍ട്ടിസ്. 2015 മുതലാണ് ഇയാള്‍ ടൈം ട്രാവലറായി അറിയപ്പെടുന്നത്. 2020ല്‍ കര്‍ട്ടിസ് നടത്തിയ പ്രവചനങ്ങള്‍ ആഗോള തലത്തില്‍ തന്നെ വൈറലായിരുന്നു. കൊവിഡിന്റെ വരവ് അമേരിക്കയെ ബാധിക്കുന്നതെല്ലാം ഇയാള്‍ പ്രവചിച്ചിരുന്നു.

2

ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍

താന്‍ 2020ല്‍ നിന്ന് വരുന്ന ടൈം ട്രാവലറാണെന്ന് കര്‍ട്ടിസ് 2015ല്‍ അവകാശപ്പെട്ടിരുന്നു. 2016 നല്ല രീതിയില്‍ ചെലവിടാനും, എന്നാല്‍ കുറച്ച് കഴിഞ്ഞാല്‍ ഇതായിരിക്കില്ല അവസ്ഥയെന്നും കര്‍ട്ടിസ് പറഞ്ഞിരുന്നു. 2020ല്‍ കൊവിഡ് വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ കര്‍ട്ടിസ് വീണ്ടും സൂചിപ്പിച്ചിരുന്നു. ഇതോടെ ഇയാളുടെ പ്രവചന സ്വഭാവത്തില്‍ വിശ്വസിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. അതേസമയം നിരവധി ആളുകള്‍ 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന് വരെ നിരവധി പേര്‍ ചോദിച്ചിരുന്നു. താന്‍ യഥാര്‍ഥ ടൈം ട്രാവലര്‍ അല്ലെന്നാണ് കര്‍ട്ടിസ് പറയുന്നത്.

3

അതേസമയം താന്‍ പ്രവചിച്ച കാര്യങ്ങളൊക്കെ നിരീക്ഷണത്തിന്റെ പുറത്താണ് സംഭവിക്കുന്നതെന്ന് കര്‍ട്ടിസ് വെളിപ്പെടുത്തി. എല്ലാ വര്‍ഷവും മറ്റൊരു വര്‍ഷത്തിനെ അപേക്ഷിച്ച് മോശമായിരിക്കുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നതെന്ന് കര്‍ട്ടിസ് പറയുന്നു. പലരുടെയും ചോദ്യങ്ങള്‍ക്ക് തമാശ രൂപത്തിലാണ് കര്‍ട്ടിസ് ഉത്തരം നല്‍കുന്നത്. ഇതിനിടെയാണ് 2023ല്‍ എന്തൊക്കെ സംഭവിക്കുമെന്ന കാര്യത്തില്‍ പ്രവചനവുമായി കര്‍ട്ടിസ് രംഗത്തെത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

4

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ വലിയ അബദ്ധങ്ങളാണ് ഇതുവരെ കാണിച്ചതെന്ന് കര്‍ട്ടിസ് പറയുന്നു. ഒരു സോഷ്യല്‍ മീഡിയയെ എങ്ങനെ തകര്‍ക്കാമെന്ന കാര്യത്തില്‍ ഇതുവരെ യാതൊരു പാഠപുസ്തകങ്ങളും ഇല്ലായിരുന്നു. ഇനി ുണ്ടായിരുന്നെങ്കില്‍, അതിന്റെ കോപ്പ് ഇലോണ്‍ മസ്‌കിന്റെ കൈയ്യില്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും കര്‍ട്ടിസ് പറയുന്നു. ഇതുവരെ നല്ല രീതിയില്‍ പോയിരുന്ന ഒരു സ്ഥാപനമാണ് തകരാന്‍ പോകുന്നത്. ബോട്ടുകളെയും, ട്രോള്‍ ആര്‍മി ഗ്രൂപ്പുകളെയും മസ്‌ക് വിലക്കിയതോടെ ട്വിറ്ററിനാണ് വലിയ നഷ്ടമുണ്ടാവുകയെന്ന് കര്‍ട്ടിസ് പ്രവചിക്കുന്നു.

5

ട്വിറ്ററിന്റെ ഭാവി മസ്‌കിന് എത്ര കാലത്തോളം അതില്‍ താല്‍പര്യമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. മസ്‌കിന് ബോറടിച്ചാല്‍ ട്വിറ്റര്‍ അതോടെ മുങ്ങും. ട്വിറ്ററിന് അധികം ഭാവിയില്ല. കടം കൊണ്ട് ആ കപ്പല്‍ മുങ്ങും. അവര്‍ തിരിച്ചടയ്ക്കാന്‍ കൂടി സാധിക്കാത്ത നിലയിലേക്ക് കടം കയറും. അത് കടക്കെണിയിലേക്കും, പിന്നീട് പാപ്പരത്തത്തിലേക്കും അവരെ നയിക്കും. വായ്പ നല്‍കിയവരെല്ലാം അത് ചോദിച്ച് വരുമെന്ന് കര്‍ട്ടിസ് പറയുന്നു. ട്വിറ്റര്‍ നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നെങ്കില്‍,അവര്‍ക്ക് ഒരുപാട് സാധ്യതയുണ്ടായിരുന്നുവെന്നും കര്‍ട്ടിസ് വ്യക്തമാക്കി.

6

നല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണംനല്ല പെടയ്ക്കണ മീനല്ലേ അത്; കാണാന്‍ സാധിക്കുന്നില്ല, ഒളിച്ചിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

ടിക് ടോക്കിനും മോശം സമയമായിരിക്കുമെന്ന് കര്‍ട്ടിസ് പ്രവചിക്കുന്നു. 100 മില്യണ്‍ യൂസര്‍മാര്‍ അവര്‍ക്ക് യുഎസ്സിലുണ്ട്. ടിക് ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കര്‍ട്ടിസ് പറയുന്നു. അത് തീര്‍ച്ചയായും നിരോധിക്കപ്പെടും. അതേസമയം ഫേസ്ബുക്കും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അവര്‍ക്കും ടിക് ടോക്കിന്റെ അതേ ബിസിനസ് മോഡലാണ് ഉള്ളതെന്നും കര്‍ട്ടിസ് പറഞ്ഞു. നേരത്തെ എഫ്ബിഐ ഡയറക്ടര്‍ ഈ ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നതായും, രാജ്യത്തിന് ഭീഷണിയാണെന്നും പറഞ്ഞിരുന്നു. യുഎസ് കോണ്‍ഗ്രസ് ടിക് ടോക്കിനെ നിരോധിക്കാനായി ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

English summary
mystic baba vanga like time traveler predicts elon musk's twitter will be banned in 2023 goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X