Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ ആ 5 നമ്പറുകള്‍, 10 കോടിയുടെ യുഎസ് ലോട്ടറി നമ്പര്‍ പ്രവചിച്ച് യുവാവ്; തനിക്ക് ആ ഭാഗ്യം വേണ്ട!!

വാഷിംഗ്ടണ്‍: ലോക ചരിത്രമെടുത്താല്‍ ബാബ വംഗയോ നോസ്ട്രഡാമസോ അതിലെ ഏറ്റവും വലിയ ജ്യോതിഷികളായി വരും. ഇവര്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴായി ശരിയായി വരാറുമുണ്ട്. അത് അമ്പരപ്പിക്കുന്നതുമാണ്. എന്നാല്‍ ബാബ വംഗ മരിച്ചിട്ട് 25 വര്‍ഷത്തിലേറെയായി. അതിന് ശേഷം ഇവര്‍ക്കെല്ലാം പിന്തുടര്‍ച്ചക്കാരായി പലരും വന്നിരുന്നു. എന്നാല്‍ ഇവരൊന്നും ബാബയുടെ കൃത്യത അവകാശപ്പെടാനില്ലാത്തവരാണ്.

ഇപ്പോഴിതാ ആ ഗണത്തിലേക്ക് വരികയാണ് ട്രൈം ട്രാവലര്‍മാര്‍. ഇവര്‍ പറഞ്ഞ് വരുന്ന കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതാണെന്ന് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ കരുതുന്നു. അത്തരമൊരു പ്രവചനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ടിക് ടോക് യൂസര്‍ കൂടിയായ ഈ ടൈം ട്രാവലറെ വെല്ലുവിളിച്ചിരുന്നു. പവര്‍ ബോള്‍ ലോട്ടറി ടിക്കറ്റ് പുറത്തുവിടാനായിരുന്നു വെല്ലുവിളിച്ചത്. ഇത് പ്രകാരം ഇയാള്‍ നമ്പര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇത് പവര്‍ബോള്‍ ടിക്കറ്റ് നമ്പറിന്റെ അതേ പാറ്റേണിലുള്ളതാണ്. അതാണ് ഇയാളുടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഇത് വൈകാതെ നറുക്കെടുക്കാന്‍ പോകുന്ന ലോട്ടറി ടിക്കറ്റിലെ നമ്പറാണെന്ന് ടൈം ട്രാവലര്‍ പറയുന്നു.

2

സാധ്യതാ തരംഗങ്ങള്‍ യാഥാര്‍ത്ഥ്യത്തെ എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്ന് ടൈം ട്രാവലര്‍ പറയുന്നു. അതേസമയം തന്റെ യാഥാര്‍ത്ഥ്യവും ഇപ്പോഴത്തെ യാഥാര്‍ഥ്യത്തിലെ സാധ്യതകളും ചില കാര്യങ്ങളെ മാറ്റാന്‍ സാധ്യതയുള്ള കാര്യങ്ങളാണെന്ന് യുവാവ് അവകാശപ്പെടുന്നു. പല സ്ഥലത്ത് ഭാവിയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് എന്നോട് നിരവധി പേരാണ് ചോദിച്ചത്. അതിലൊന്നാണ് ഇനി വരാനിരിക്കുന്ന ലോട്ടറിയിലെ നമ്പറുകള്‍. അവരുടെ അഭ്യര്‍ഥന മാനിച്ച് ആ നമ്പറുകള്‍ വെളിപ്പെടുത്തുകയാണ്. നടന്ന കാര്യങ്ങള്‍ ചിലപ്പോഴെങ്കില്‍ മാറിയേക്കാമെന്ന മുന്‍കൂര്‍ ജാമ്യവും ഇയാള്‍ എടുക്കുന്നുണ്ട്.

3

പല കാലത്തായി നടക്കുന്ന കാര്യങ്ങളുടെ റിയാലിറ്റി പിന്നീട് വരുമ്പോഴേക്ക് മാറി മറിയാമെന്നാണ് യുവാവിന്റെ മുന്നറിയിപ്പ്, 47, 17, 32, 24, 18, 5 എന്നിങ്ങനെയാണ് വിജയിക്കാന്‍ പോകുന്ന ലോട്ടറിയുടെ നമ്പര്‍. പത്ത് കോടി രൂപയാണ് ഇതിന് സമ്മാനം ലഭിക്കുകയെന്നാണ് ഇയാള്‍ നല്‍കുന്ന സൂചന. അതേസമയം ഏത് ലോട്ടറിയുടേതാണ് ഈ നമ്പര്‍ എന്ന് മാത്രം ഇയാള്‍ പറഞ്ഞില്ല. ഇതോടെ യൂസര്‍മാര്‍ ആകെ കണ്‍ഫ്യൂഷനിലാണ്.

4

അതേസമയം ലോട്ടോ ടിക്കറ്റ് നല്‍കിയതിന് നന്ദിയുണ്ടെന്നും, പവര്‍ബോള്‍ നമ്പര്‍ എത്രയാണെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. നാല് വര്‍ഷം ഒരു യുവാവ് ഇതുപോലെ ലോട്ടറിയുടെ കാര്യത്തില്‍ വലിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തന്നോട് ഭാവിയില്‍ നറുക്കെടുക്കുന്ന ലോട്ടറിയുടെ ഫലം വെളിപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഈ യുവാവ് വെളിപ്പെടുത്തിയിരുന്നു. അലക്‌സാന്‍ഡര്‍ സ്മിത്ത് എന്ന ടൈം ട്രാവലറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയാണ് ഇക്കാര്യം പറഞ്ഞതെന്നും ഇയാള്‍ വെളിപ്പെടുത്തി.

5

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

2118ല്‍ നിന്നുള്ള ടൈം ട്രാവലറാണ് താനെന്ന് സ്മിത്ത് അവകാശപ്പെടുന്നു. സിഐഎയ്ക്ക് വേണ്ടിയാണ് താന്‍ ജോലി ചെയ്യുന്നത്. താന്‍ ലോട്ടറി നമ്പര്‍ വെളിപ്പെടുത്താന്‍ തുടങ്ങിയാല്‍ അത് മാനവരാശിയുടെ അന്ത്യത്തിന് വഴിയൊരുക്കുമെന്നും സ്മിത്ത് പറഞ്ഞു. താന്‍ നിയമസംവിധാനത്തെ ചതിച്ച് ലോട്ടറിയിലൂടെ കോടികള്‍ സമ്പാദിച്ചാല്‍, നമ്മുടെ ഭൂമിയിലെ സര്‍വവും ഇല്ലാതാവും. താന്‍ ലോട്ടറി കൂടി എടുക്കാത്തയാളാണെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞിരുന്നു.

6

യുഎസ് ചാരസംഘടന പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്നതാണ് നല്ലത്. താന്‍ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. തന്റെ ദൗത്യത്തിന് വേണ്ടി നല്ല രീതിയില്‍ അവര്‍ പണം നല്‍കുന്നുണ്ടെന്നും സ്മിത്ത് വെളിപ്പെടുത്തി. വലിയൊരു തുക തന്നെ അവരില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഭാവിയിലാണ് തന്റെ ജോലി. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്തിനാണ് ലോട്ടറിക്ക് പിന്നാലെ പോകുന്നത്. ലോട്ടറി നമ്പര്‍ ചോര്‍ത്തുന്നത് വലിയ ദുരന്തത്തില്‍ കലാശിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+