കാലിഫോര്‍ണിയയെ സുനാമി വിഴുങ്ങും, ഈ 5 പ്രവചനങ്ങള്‍ ബാബ വംഗയ്ക്കും അപ്പുറം, വൈറല്‍
ലണ്ടന്‍: ലോക പ്രശസ്ത ജ്യോതിഷികള്‍ ധാരാളം നമുക്ക് മുന്നിലുണ്ട്. ബാബ വംഗയും നോസ്ട്രഡാമസുമൊക്കെ അതില്‍ വരുന്നവരാണ്. ഇവര്‍ പ്രവചിച്ച കാര്യങ്ങളില്‍ പലതും പിന്നീട് ശരിയായി വന്നിട്ടുണ്ട്. ടിക് ടോക്കിലും മറ്റ് സോഷ്യല്‍ മീഡിയയിലും ടൈം ട്രാവലര്‍മാര്‍ എന്നൊരു വിഭാഗമുണ്ട്. ഇവരും തങ്ങള്‍ പല കാര്യങ്ങളും കണ്ടെന്ന് അവകാശപ്പെടാറുണ്ട്.
പ്രധാനമായി ഇവര്‍ തങ്ങള്‍ കണ്ടുവെന്ന് പറഞ്ഞ് പല കാര്യങ്ങളും നടക്കുമെന്ന് മുന്‍കൂട്ടി പറയാറുണ്ട്. ഇത് വലിയ പ്രവചനങ്ങളായി മാറാറുണ്ട്. ചെറിയ ചില കാര്യങ്ങളൊക്കെ നടന്നിട്ടുമുണ്ട്. എന്നാല്‍ ലോകാവസാനം പോലുള്ള കാര്യങ്ങള്‍ നടക്കുമെന്ന പ്രവചനങ്ങളും ഇവര്‍ നടത്തിയിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഈനോ ആള്‍റിച്ച് എന്ന ഈ ടൈം ട്രാവലര്‍ ടിക് ടോക്കില്‍ അതിപ്രശസ്തനാണ്. 2671ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇയാളുടെ പുതിയ പ്രവചനങ്ങളും, അത് സംഭവിക്കാന്‍ പോകുന്ന ദിവസങ്ങളാണ് സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ഒരു വിമാനവും, ഒരു മെഗാ സുനാമിയുമെല്ലാം അടുത്ത ആറുമാസത്തിനുള്ളില്‍ സംഭവിക്കുമെന്നാണ് ഈനോ ആള്‍റിച്ച് പ്രവചിക്കുന്നത്.

ഡിസംബര്‍ പന്ത്രണ്ടിനാണ് ഞെട്ടിക്കുന്ന കാര്യം എല്ലാവരും അറിയുമെന്ന് ഈനോ പറയുന്നത്. പന്ത്രണ്ട് വര്‍ഷമായി കാണാതാവുകയും, ഇതുവരെയും കണ്ടെത്താന്‍ പോലും സാധിക്കാതിരുന്ന ഒരു വിമാനം വീണ്ടും പ്രത്യക്ഷപ്പെടുമെന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. ഇത് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുമെന്നും യുവാവ് പറയുന്നു. അതേസമയം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതിലെ യാത്രക്കാര്‍ക്കൊന്നും അത്രയും പ്രായം വര്‍ധിച്ചിട്ടുണ്ടാവില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു. ഇതാണ് ഏറ്റവും ഞെട്ടിച്ച പ്രവചനം. ദിവസങ്ങള്‍ മാത്രമാണ് ഇനി ഇത് നടക്കുമെന്ന പറയുന്ന ദിവസത്തിലേക്കുള്ളത്.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
അടുത്ത ആറ് മാസത്തിനുള്ളില്‍ നിര്‍ണായകമായ അഞ്ച് സംഭവങ്ങള്‍ നടക്കുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. അടുത്ത് വര്‍ഷം മെയ് മാസം വരെ നടക്കുന്ന കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. നവംബര്‍ പതിനാലിന് സൂര്യനില്‍ നിന്ന് കടുത്ത ഊര്‍ജത്തില്‍ നിന്ന് വലിയ ശക്തി പത്ത് പേര്‍ക്ക് ലഭിക്കുമെന്നും നേരത്തെ ഈനോ ആള്‍റിച്ച് പ്രവചിച്ചിരുന്നു. ഇതുവരെ അത്തരത്തില്‍ ആര്‍ക്കെങ്കിലും പ്രത്യേക ശക്തി ലഭിച്ചിട്ടുണ്ടോ എന്ന് തെളിഞ്ഞിട്ടില്ല. നവംബര്‍ മുപ്പതിനും മറ്റൊരു കാര്യം നടക്കുമെന്ന് ഈ യുവാവ് പ്രവചിച്ചിരുന്നു.

ഫെബ്രുവരി മാസത്തില്‍ മറ്റൊരു സൗരയൂഥത്തിലേക്ക് വഴി ഒരു കൂട്ടം ചെറുപ്പക്കാര്‍ കണ്ടെത്തുമെന്നാണ് ഇയാള്‍ പ്രവചിക്കുന്നത്. മെയ് മാസത്തില്‍ അമേരിക്ക വിറയ്ക്കുമെന്ന് ഇയാള്‍ പറയുന്നു. ഒരു മെഗാ സുനാമി കാലിഫോര്‍ണിയ നഗരത്തില്‍ ആഞ്ഞടിക്കും. സാന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും ഇത് കൂടുതലായി ബാധിക്കുകയെന്നും യുവാവ് പറഞ്ഞു. മെയ് പതിനഞ്ചിനായിരിക്കും ദുരന്തം സംഭവിക്കുകയെന്നും യുവാവ് പറഞ്ഞു. 750 അടി ഉയരത്തിലുള്ള ഭീമാകാരനായ സുനാമിയായിരിക്കും ഇത്.

നേരത്തെ മറ്റൊരു ടിക്ക് ടോക്കര്‍ ലോകകപ്പ് ആര് ജയിക്കുമെന്നും പറഞ്ഞിരുന്നു. ഇയാളും ഒരു ടൈം ട്രാവലറാണ്. ലോകകപ്പ് ഇംഗ്ലണ്ട് നേടുമെന്നാണ് ഇയാള്‍ പ്രവചിച്ചത്. ഫൈനലിലെ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് ഫൈനലിലേതാണെന്ന വാദം തെറ്റാണെന്ന് ആരാധകര്‍ പറയുന്നു. ഇംഗ്ലണ്ട് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തമെന്നാണ് ഇയാള്‍ പറയുന്നത്. ഹാരി കെയിന്‍ ആദ്യ ഗോള്‍ നേടുമെന്നും, മേസന്‍ മൗണ്ട് രണ്ടാം ഗോള്‍ നേടുമെന്നും ഇയാള്‍ പറഞ്ഞു.












Click it and Unblock the Notifications