Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സില്‍ അന്യഗ്രഹ ജീവികള്‍ എത്തും; 3 നാള്‍ മാത്രം.... ബാബാ വംഗയ്ക്ക് സമാനം ഈ 3 പ്രവചനങ്ങള്‍

വാഷിംഗ്ടണ്‍: ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ച ജ്യോതിഷിയായിരുന്നു ബാബ വംഗ. ഇവര്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കൊരു പിന്തുടര്‍ച്ചക്കാരന്‍ വന്നിരിക്കുകയാണ് ഇപ്പോള്‍. ഇയാള്‍ താനൊരു ടൈം ട്രാവലറാണെന്ന് അവകാശപ്പെടുന്നുണ്ട്. ഇനിയങ്ങോട്ട് ഭൂമിയില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പറയുകയാണ് ടിക് ടോക്കര്‍ കൂടിയായ ഈ ടൈം ട്രാവലര്‍.

3 സുപ്രധാന കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. അതിനായി ഒരുങ്ങാനൊന്നും നമുക്ക് സമയമില്ലെന്ന് യുവാവ് പറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയാകെ കിടിലം കൊള്ളുന്ന കാര്യം സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്...

1

ഈ ടൈം ട്രാവലര്‍ 2236ല്‍ നിന്നും വന്നതാണെന്ന് അവകാശപ്പെടുന്നു. താന്‍ മറ്റുള്ളവരെ പോലെയല്ല, യഥാര്‍ത്ഥ ടൈം ട്രാവലറാണെന്നും ഇയാള്‍ പറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തും. മനുഷ്യന്‍ ഇത് കണ്ടെത്തുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു. മൂന്ന് സുപ്രധാന കാര്യങ്ങള്‍ ഉടന്‍ തന്നെ നടക്കുമെന്നും ഇയാള്‍ പ്രവചിക്കുന്നു. ഇത് മനുഷ്യര്‍ക്കും ഭൂമിക്കും താന്‍ നല്‍കുന്ന മുന്നറിയിപ്പാണെന്നും യുവാവ് പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയ ഇയാളുടെ പ്രവചനങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്.

2

ചര്‍മം നല്ല സോഫ്റ്റായി ഇരിക്കുന്നത് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്; പക്ഷേ പാല്‍ ഇനി കഴിക്കരുത്

ഒക്ടോബര്‍ 21ന് ഭൂമി വലിയൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. ഒരു ഭീകര ജീവി അമേരിക്കയുടെ കിഴക്ക് വശത്തായി കാണപ്പെടുത്തും. മനുഷ്യന് സമാനമായൊരു ജീവിയായിരിക്കും ഇത്. എന്നാല്‍ അപകടകാരിയായിരിക്കുമെന്നും ഇയാള്‍ പറയുന്നു. ഇതൊരു അന്യഗ്രഹ ജീവിയായിരിക്കുമെന്നാണ് ഇയാളുടെ അവകാശവാദം. അതായത് ഇനി മൂന്ന് ദിവസം മാത്രമാണ് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ എത്താനായിട്ടുള്ളത്. ആരും കാണാത്ത തരത്തിലുള്ള ജീവികളായിരിക്കും ഇത്. പിന്നീടങ്ങോട്ട് അന്യഗ്രഹജീവികളുടെ എണ്ണം പെരുകുമെന്നും, ഇവയോട് ഏറ്റുമുട്ടേണ്ടി വരുമെന്നും യുവാവ് അവകാശപ്പെട്ടു.

3

ഡിസംബര്‍ പന്ത്രണ്ടിന് വലിയൊരു ദുരന്തം കൂടി ഭൂമിയെ തേടിയെത്തും. അന്യഗ്രഹ ജീവിയായ അസാര്‍ക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിന് മുന്നിലെത്തും. എല്ലാ ഭൂഖണ്ഡത്തിലും ഇത് വാര്‍ത്തയാകും. ജനങ്ങള്‍ മുഴുവന്‍ ഇക്കാര്യം അറിയും. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്ന് കൊണ്ടിരിക്കുമെന്നും ഇയാള്‍ പ്രവചിക്കുന്നു. 2023 ജനുവരി 16ന് മനുഷ്യന്റെ ഡിഎന്‍എയില്‍ മാറ്റം വരുമെന്നും, ദീര്‍ഘകാലം മനുഷ്യര്‍ ജീവിക്കാന്‍ തുടങ്ങുമെന്നും ഇയാള്‍ പറയുന്നു. മനുഷ്യന്റെ കരുത്തും അതിലൂടെ വര്‍ധിക്കുമെന്നും യുവാവ് പറഞ്ഞു.

4

മനുഷ്യന്റെ ആയുസ്സ് വര്‍ധിക്കുന്നത് കൊണ്ട്, കൂടുതല്‍ സമര്‍ത്ഥരായ മനുഷ്യരെ ഉണ്ടാക്കാന്‍ ഈയൊരു കാര്യത്തിലൂടെ സാധിക്കുമെന്നാണ് ടൈം ട്രാവലര്‍ അവകാശപ്പെടുന്നത്. 2054ഓടെ ഭൂമിയിലുള്ള ഓരോ മനുഷ്യനും ജനിതകപരമായി മാറ്റം വന്നിട്ടുണ്ടാവുമെന്നും, ഇക്കാര്യം ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും യുവാവ് വ്യക്തമാക്കി. നിരവധി പേരാണ് ഇയാളോട് ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഇപ്പോഴത്തെ കാലത്തില്‍ നിങ്ങള്‍ എത്തിയതെന്നാണ് പലരുടെയും ചോദ്യം. ഒരുപാട് ടൈം ട്രാവലര്‍മാരുണ്ട്. ഇവരൊക്കെ അടുത്തയാഴ്ച്ച ലോട്ടറി അടിക്കുന്ന നമ്പര്‍ ഒന്ന് പറഞ്ഞ് തരാന്‍ സാധിക്കുമോ എന്ന് പരിഹാസമായി ചോദിച്ചവരുമുണ്ട്.

5

നിരവധി പേര്‍ പലതരത്തിലുള്ള പ്രവചനങ്ങളും ടൈം ട്രാവലറെന്ന പേരില്‍ നടത്തിയിട്ടുണ്ട്. ഭൂമിയില്‍ വലിയ ഉല്‍ക്കാശില പതിക്കുമെന്നും, പരാലിസിസിന് മരുന്ന് കണ്ടുപിടിക്കുമെന്നെല്ലാം ഇവര്‍ പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരാള്‍ താന്‍ 2028ല്‍ കുടുങ്ങി പോയ ടൈം ട്രാവലറാണെന്ന് അവകാശപ്പെട്ടിരുന്നു. ഹാവിയര്‍ എന്നായിരുന്നു ഇയാളുടെ പേര്. ഭൂമിയില്‍ ഒരാളും 2028ല്‍ ജീവിച്ചിരിപ്പില്ലെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. വലന്‍സിയയിലെ സൈനിക ബേസില്‍ പോയി ഇതിനുള്ള തെളിവും ഇയാള്‍ നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+