ഉല്‍ക്കാവര്‍ഷം ഭൂമിയിലുണ്ടാവും; അമേരിക്കയുടെ പാതി പോകും, ടൈം ട്രാവലറുടെ ഞെട്ടിച്ച പ്രവചനം
വാഷിംഗ്ടണ്‍: ഭൂമിയുടെ നാശം പ്രവചിച്ച് ടൈം ട്രാവലര്‍. ബഹിരാകാശത്ത് നിന്ന് അപകടങ്ങള്‍ ഭൂമിയിലേക്ക് എത്തുമെന്നാണ് ഇയാളുടെ പ്രവചനം. അമേരിക്കയുടെ വന്‍ നാശം തന്നെ ഉണ്ടാവുമെന്നാണ് ഇയാള്‍ പറയുന്നത്. ടൈം ട്രാവലര്‍ ലോകത്തുണ്ടാവുമോ എന്ന സംശയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ച് വരികയാണ്.
ഇതിനിടെയാണ് ഞെട്ടിക്കുന്ന പ്രവചനവുമായി ഒരാള്‍ രംഗത്തെത്തിയത്. നേരത്തെ വന്നവരെല്ലാം പലവിധത്തില്‍ അപകടങ്ങള്‍ ഭൂമിയിലുണ്ടാവുമെന്നും, അന്യഗ്രഹജീവികള്‍ വരുമെന്ന് ഒക്കെ പ്രവചിച്ചിരുന്നു. എന്നാല്‍ ഈ പ്രവചനങ്ങള്‍ക്കെല്ലാം ജ്യോതിഷിയായ ബാബ വംഗയുടെ പ്രവചനങ്ങളുമായി സാമ്യങ്ങളുണ്ട്. വിശദമായി ഒന്ന് പരിശോധിക്കാം....

അമേരിക്കയുടെ പകുതി ഇല്ലാതായി പോകുമെന്നാണ് ടൈം ട്രാവലറുടെ പ്രവചനം. ഇയാള്‍ 2236ല്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെടുന്നു. ഭൂമിയില്‍ ഉല്‍ക്കാ വര്‍ഷമുണ്ടാകുമെന്നും, അതില്‍ യുഎസിന്റെ പകുതി ഇല്ലാതാവുമെന്നാണ് ഇയാള്‍ പറയുന്നത്. അടുത്ത പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഉല്‍ക്കാവര്‍ഷമുണ്ടാകുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ടൈം ട്രാവലര്‍ ടിക് ടോക്കിലെ പ്രമുഖ താരമാണ്. സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ പ്രവചനങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഞെട്ടിക്കുന്ന ചില കാര്യങ്ങളും ഇതിനൊപ്പം ഇയാള്‍ പറഞ്ഞിട്ടുണ്ട്.

ശാസ്ത്രജ്ഞര്‍ വൈകാതെ തന്നെ അന്യഗ്രഹ ജീവികളെ കണ്ടെത്തുമെന്നാണ് ഇയാള്‍ പറയുന്നത്. രണ്ട് വ്യത്യസ്ത ഗ്രഹങ്ങളിലായിട്ടാണ് ഇവ ഉണ്ടാവുക. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഇത് സാധ്യമാകുമെന്നാണ് ഇയാള്‍ പറയുന്നത്. ഈ അന്യഗ്രഹ ജീവികള്‍ ഇപ്പോഴുള്ള മനുഷ്യരേക്കാള്‍ ബുദ്ധിമാന്മാരിയിരിക്കുമെന്നും ഇയാള്‍ പറയുന്നു. താനാണ് യഥാര്‍ത്ഥ ട്രൈം ട്രാവലറെന്നും ഇയാള്‍ അവകാശപ്പെടുന്നു. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. അതിന്റെ തിയതിയും സമയവുമാണ് താന്‍ പറയാന്‍ പോകുന്നതെന്നും യുവാവ് പറയുന്നു.

ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്
2022ല്‍ മെഗാലോഡന്‍ സ്രാവിനെ ഡിഎന്‍എ വികസിപ്പിച്ചെടുത്ത് തിരിച്ചുകൊണ്ടുവരാനുള്ള സാങ്കേതിക വിദ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തും. മൂന്നര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന സ്രാവാണിത്. ഇതിന് വംശനാശം സംഭവിച്ച് പോയി. 2023ല്‍ ഇവയെ ശാസ്ത്രജ്ഞര്‍ പുനരുജീവിക്കും. അതില്‍ വിജയിക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു. 2025ലാണ് മനുഷ്യരേക്കാള്‍ ബുദ്ധിമാന്മാരായ അന്യഗ്രഹജീവികളെ കണ്ടെത്തുക. 2034ല്‍ ഭൂമിയില്‍ ഉല്‍ക്കാ വര്‍ഷമുണ്ടാവും. അമേരിക്കയുടെ പാതില്‍ അതില്‍ പോകുമെന്നും ടൈം ട്രാവലര്‍ പറഞ്ഞു.

അടുത്ത പന്ത്രണ്ട് വര്‍ഷത്തില്‍ യുഎസ്സിന്റെ പാതിയും തകര്‍ന്ന് തരിപ്പണമാകും. മൗവി ഡോള്‍ഫിനുകള്‍ക്ക് വംശനാശം സംഭവിക്കുമെന്നും ഇയാളുടെ പ്രവചനത്തിലുണ്ട്. ഡിസ്‌നി മറ്റൊരു വമ്പന്‍ നിര്‍മാണ കമ്പനിയെ വിലയ്ക്ക് വാങ്ങുമെന്നും ഇയാള്‍ പ്രവചിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ ടൊര്‍ണാഡോകളിലൊന്ന് നോര്‍ത്ത് അമേരിക്കയില്‍ ആഞ്ഞുവീശും. നിരവധി പേരുടെ മരണത്തിന് ഇത് കാരണമാകുമെന്നും യുവാവ് പറയുന്നു. എന്തുകൊണ്ടാണ് ഈ ടൈം ട്രാവലര്‍മാര്‍ നല്ലതൊന്നും പറയാത്തതെന്നും ഒരു യൂസര്‍ ചോദിക്കുന്നുണ്ട്. ഇയാള്‍ വലിയ വിമര്‍ശനത്തെയും നേരിടുന്നുണ്ട്.












Click it and Unblock the Notifications