ബാബ വംഗ പറഞ്ഞ സോംബി വൈറസ് സത്യമാകും; ഇനിയുള്ളത് മാസങ്ങള്‍, ഇക്കാര്യങ്ങള്‍ സംഭവിക്കും
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു പ്രവചനം സത്യമാകാന്‍ പോവുകയാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. റഷ്യയില്‍ അത്തരമൊരു കാര്യവും കണ്ടെത്തിയിരുന്നു. ഈ വര്‍ഷം അമേരിക്കയില്‍ അത് സംഭവിക്കുകയും ചെയ്തു.

ലണ്ടന്‍: ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗ ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. അതില്‍ പലതും സത്യമായിട്ടും വന്നിട്ടുണ്ട്. ഓരോ വര്‍ഷവും ഓരോ കാര്യങ്ങളെങ്കിലും ശരിയായി വരാറുണ്ട്. അതുകൊണ്ട് പ്രവചനങ്ങളുടെ രാജ്ഞിയായിട്ടാണ് അവര്‍ അറിയപ്പെടുന്നത്. ഇപ്പോഴിതാ അവര്‍ വര്‍ഷങ്ങള്‍ മുമ്പ് പ്രവചിച്ച കാര്യം സത്യമാകാന്‍ പോകുന്നുവെന്ന് പ്രവചിക്കുകയാണ് ഒരു യുവാവ്.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു പ്രവചനം സത്യമാകാന്‍ പോവുകയാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. റഷ്യയില്‍ അത്തരമൊരു കാര്യവും കണ്ടെത്തിയിരുന്നു. ഈ വര്‍ഷം അമേരിക്കയില്‍ അത് സംഭവിക്കുകയും ചെയ്തു. ഇനി അങ്ങോട്ട് അതുപോലൊക്കെ സംഭവിക്കാമെന്ന സൂചനയാണ് ഇതിലൂടെ ആ യുവാവ് നല്‍കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

സര്‍വനാശം വരുന്നുവെന്ന് ടൈം ട്രാവലര്‍
താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ മുമ്പ് നടന്നിട്ടുണ്ടെന്നാണ് ഈ യുവാവ് പറയുന്നത്. താനൊരു ടൈം ട്രാവലര്‍ കൂടിയാണ്. എന്ത് നടക്കുമെന്ന കൃത്യമായി അറിയാം. ഭൂമിക്ക് ഒട്ടും നല്ല സമയമല്ല ഇപ്പോഴെന്ന് ഇയാള്‍ പറയുന്നു. താന്‍ 2049ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. അതുകൊണ്ടാണ് അടുത്ത വര്‍ഷത്തിലൊക്കെ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കാനാവുന്നത്. ബാബ വംഗയുടെ പ്രവചനത്തില്‍ പറയുന്നത് പോലെയുള്ള കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്നാണ് ഇയാള്‍ പ്രവചിക്കുന്നത്.

റഷ്യയില്‍ കണ്ടെത്തിയത് അപകടകാരിയാവും
ട്രെവര്‍ ദ ടൈം ട്രാവലര്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. മനുഷ്യ വംശത്തെ ഒന്നാകെ ഒരു സോംബി വൈറസ് ആക്രമിക്കുമെന്നാണ് ഇയാളുടെ പ്രവചനം. 2023ലും 2024ലുമായി അത് സംഭവിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. അതായത് ബാബ പ്രവചിച്ചത് സോംബി വൈറസ് മനുഷ്യര്‍ കണ്ടെത്തുമെന്നായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം സൈബീരിയയില്‍ സംഭവിച്ച് കഴിഞ്ഞു. ഈ വര്‍ഷം യുഎസ്സില്‍ അതിന്റെ അപകടം എന്താണെന്ന് ലോകം തിരിച്ചറിഞ്ഞിരുന്നു. മനുഷ്യര്‍ സോംബികളെ പോലെയാവുമെന്ന് ഇതിലൂടെ മനസ്സിലായിരുന്നു.

കൂട്ടുകാരനെ തേടിയിറങ്ങതാണ്
താന്‍ യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം വരേണ്ടയാളല്ലെന്ന് ടൈം ട്രാവലര്‍ പറയുന്നു. തന്റെ സുഹൃത്തായ റോജറിനെ തേടിയിറങ്ങിയതാണ് താന്‍. അതിനിടയില്‍ യാദൃശ്ചികമായി ഈ കാലത്ത് വന്നിറങ്ങിയതാണ്. ഈ സമയത്ത് മുന്നറിയിപ്പ് ഭൂമിയിലെ ജനങ്ങള്‍ക്ക് നല്‍കണമെന്ന് തോന്നി. ജനങ്ങള്‍ ഈ സോംബി വൈറസിന്റെ അടിമയാവും. 2024ല്‍ എത്തുമ്പോഴേക്ക് ലോക ജനസംഖ്യയില്‍ 25 ശതമാനം സോംബികളായി മാറിയിട്ടുണ്ടാവുമെന്നും ട്രെവര്‍ ടൈം ട്രാവലര്‍ പ്രവചിക്കുന്നു. ഇത് എപ്പോള്‍ വരുമെന്നും ഇയാള്‍ പ്രവചിച്ചിട്ടുണ്ട്.

ഈ വൈറസിനെ ഇല്ലാതാക്കാം
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
ഭൂമിയെ സംബന്ധിച്ച് നിര്‍ണായകമായ മൂന്ന് കാര്യങ്ങളാണ് ഇനിയുള്ള കുറച്ച് കാലങ്ങള്‍ക്കുള്ളില്‍ സംഭവിക്കുകയെന്ന് ട്രെവര്‍ പറയുന്നു. ഈ വര്‍ഷമായിരിക്കും സോംബി വൈറസിന്റെ തുടക്കം. ജനസംഖ്യയുടെ കാല്‍ ഭാഗത്തോടെ ആ വൈറസിന്റെ പിടിയിലാവും. പക്ഷേ തീര്‍ച്ചയായും അതിനെ നമുക്ക് ഭേദപ്പെടുത്താം. സോംബികളിലൂടെ സര്‍വനാശം നമുക്ക് സംഭവിക്കും. പക്ഷേ അതിനെ നമുക്ക് ഭേദപ്പെടുത്താന്‍ സാധിക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു. കാലക്രമേണ അതും സാധ്യമാകുമെന്നും ട്രെവര്‍ പ്രവചിച്ചു.

സംസ്ഥാനത്തിന്റെ ലോക യുദ്ധം
അമേരിക്കയിലെ സുപ്രധാന സംസ്ഥാനമാണ് ഒഹായോ. ഇവര്‍ ലോകത്തിനെതിരെ വലിയൊരു പ്രഖ്യാപിക്കും. ഇതിന്റെ പ്രഖ്യാപനം 2025ലുണ്ടാവും. ഡിസംബര്‍ മാസത്തിലെ പതിനഞ്ചാം തിയതിയിലായിരിക്കും അത് നടക്കുകയെന്നും ട്രെവര്‍ ടൈം ട്രാവലര്‍ പരയുന്നു. അടുത്ത കാര്യം 2043ലാണ് നടക്കുക. ഫെബ്രുവരി 25 എന്ന തിയതിയുണ്ടെങ്കില്‍ വലിയൊരു കാര്യം സംഭവിക്കും. അത്ര നല്ല കാര്യമായിരിക്കില്ലെന്നും, എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നുവെന്നും ഇയാള്‍ പറഞ്ഞു. നേരത്തെ ലോകം അവസാനിക്കാന്‍ പോകുകയാണെന്ന് 2858ല്‍ നിന്നുള്ള ടൈം ട്രാവലര്‍ പ്രവിച്ചിരുന്നു.












Click it and Unblock the Notifications