ബാബ വംഗ അന്നേ പ്രവചിച്ചു, ഭൂമിയില്‍ അക്കാര്യം ഉടന്‍ സംഭവിക്കും; ആരും പ്രതീക്ഷിക്കാത്ത കാര്യം!!
ഭൂമി പ്രതീക്ഷിക്കാത്തൊരു അപകടം ബഹിരാകാശത്ത് നിന്ന് വരുമെന്നായിരുന്നു ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയുടെ പ്രവചനം. ഇപ്പോള്‍ അത്തരത്തിലൊരു അപകടം ബഹിരാകാശത്ത് രൂപം കൊണ്ടിരിക്കുകയാണ്.

ലണ്ടന്‍: ഭൂമി നിരവധി അപകടങ്ങള്‍ നേരിടുന്നുണ്ട്. അത് ഏതൊക്കെ തരത്തിലാണെന്ന് പ്രവചിക്കുക അസാധ്യമാണ്. കാരണം ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. പക്ഷേ ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗ വര്‍ഷങ്ങള്‍ക്ക് മുമ്പേ അക്കാര്യങ്ങള്‍ പ്രവചിച്ചതാണ്. ഭൂമിയില്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കുമെന്നായിരുന്നു അവരുടെ പ്രവചനം.
പല വര്‍ഷങ്ങളിലായി അത്തരത്തില്‍ പലതും സത്യമായിട്ടുമുണ്ട്. ഇപ്പോള്‍ അവര്‍ 2023ല്‍ നടക്കുമെന്ന് പ്രവചിച്ച ഒരു കാര്യം ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുകയാണ്. അത്യന്തം അപകടം പിടിച്ചൊരു പ്രവചനമാണ് ഇത്. അത് ഭൂമിയെ ഏത് തരത്തിലാണ് ബാധിക്കാന്‍ പോകുന്നതെന്ന് പരിശോധിക്കാം....

ജീവിച്ചിരുന്ന കാലത്തെ ഹീറോ
ബാബ വംഗ ജീവിച്ചിരുന്ന കാലത്ത് വലിയൊരു ഹീറോയായിരുന്നു. 1911ല്‍ ജനിച്ച ബാബ 1996ലാണ് മരിക്കുന്നത്. ചെറുപ്പത്തിലേ അവര്‍ അന്ധയായിരുന്നു. എന്നാല്‍ കാഴ്ച്ചയില്ലായിരുന്നിട്ടും ഉള്‍ക്കാഴ്ച്ച കൊണ്ട് പലതും കാണാന്‍ അവര്‍ക്ക് സാധിച്ചിരുന്നു പല സംഭവങ്ങളും, അപകടങ്ങളും അവര്‍ മുന്‍കൂട്ടി പ്രവചിച്ച് ജ്യോതിഷ ലോകത്തെ റാണിയായി മാറിയിരുന്നു. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണമെല്ലാം അവരുടെ പ്രവചനത്തിലെ പൊന്‍തൂവലായിരുന്നു.

ബഹിരാകാശത്തെ ഭീകരന്‍ വരുന്നു
മനുഷ്യര്‍ എക്കാലവും ഭയന്നിരുന്നത് ബഹിരാകാശത്ത് നിന്നുള്ള അപകടങ്ങളെയാണ്. ഇതേ കുറിച്ച് ബാബ വംഗ നേരത്തെ പ്രവചിച്ചിട്ടുണ്ട്. 2023ല്‍ അതിശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് ബാബയുടെ പ്രവചനം. ഇത് സംഭവിക്കാന്‍ പോവുകയാണ്. സൂര്യനില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. പ്രധാനമായും സൂര്യന്‍ അതിന്റെ മധ്യവയസ്സിലേക്ക് കടന്നിരിക്കുകയാണ്. അതിഭീകരമായി തീജ്വാലകള്‍ അതുകൊണ്ട് സൂര്യനില്‍ നിന്ന് വരുമെന്നാണ് മുന്നറിയിപ്പ്.

ആര്‍ക്കും കണ്ടെത്താനാവില്ല
ഈ കൊടുങ്കാറ്റ് സൂര്യനില്‍ നിന്ന് എപ്പോള്‍ എത്തുമെന്ന് പറയാനാവില്ല. പക്ഷേ സൂര്യന്‍ തിലച്ചുമറിയുകയാണ്. സൂര്യന്റെ സജീവ പ്രവര്‍ത്തന സമയമാണിത്. അതാണ് ഏറ്റവും അപകടകരമായ സമയം. തീവ്രമായ അള്‍ട്രാവയലറ്റ് രശ്മികളാണ് ഇതേ തുടര്‍ന്ന് ഭൂമിയുടെ കാന്തിക മണ്ഡലത്തിലെത്തുക വൈദ്യുത കാന്തിക തരംഗം സൂര്യനില്‍ നിന്ന് വരുന്നതോടെ ഭൂമിയിലെ പല പ്രവര്‍ത്തനങ്ങളും താളം തെറ്റും. വൈദ്യുത ഗ്രിഡുകളും, ജിപിഎസ് സിഗ്നലുകളും നിലയ്ക്കും. ഇത് ഭൂമിയുടെ പ്രവര്‍ത്തനം നിശ്ചലമാക്കും.

സോളാര്‍ മാക്‌സിമം സൂക്ഷിച്ചാലും രക്ഷയില്ല
Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
സോളാര്‍ മാക്‌സിമം എന്ന അവസ്ഥയാണ് ഇപ്പോള്‍ സൂര്യനില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഓരോ പതിനൊന്ന് വര്‍ഷങ്ങള്‍ കൂടുമ്പോഴുമാണ് അത് സംഭവിക്കുന്നത്. ആ സമയം സൂര്യന്‍ പ്രക്ഷുബ്ധമായിരിക്കും. ഭൂമിയില്‍ എല്ലാ കാര്യങ്ങളും സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് സൗര കൊടുങ്കാറ്റ് വീശിയടിക്കുന്നത് ഭൂമിയെ നിശ്ചലമാക്കും. സാമ്പത്തിക പ്രതിസന്ധികള്‍ മുതല്‍, വലിയ ട്രാഫിക് ബ്ലോക്കുകള്‍ വരെ അതിലൂടെ സംഭവിക്കാം. വര്‍ഷങ്ങളോളം അതിന്റെ ദുരന്തങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരും.

ഉടന്‍ അത് സംഭവിക്കും
സൂര്യന്റെ ഇക്വറ്റോറിന് സമീപത്തായുള്ള ഫിലമെന്റിലൂടെ ധാരാളം കാന്തിക രേഖകള്‍ പുറത്തേക്ക് വിടുന്നുണ്ട്. ഇതിനര്‍ത്ഥം ഈ മേഖലയില്‍ വലിയ വിസ്‌ഫോടനം ഉടനുണ്ടാവുമെന്നാണ്. ഇത് ഉടനെ ഭൂമിയിലേക്ക് എത്തും. ഇത് പല ബഹിരാകാശ ശാസ്ത്രജ്ഞരും പ്രവചിക്കാത്ത കാര്യമാണ്. ഇക്കാര്യം സംഭവിച്ചാല്‍ വലിയ തോതില്‍ റേഡിയേഷനും, കാന്തിക ഊര്‍ജവും ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വിസ്‌ഫോടനം സൃഷ്ടിക്കും. ഇത് എപ്പോഴാണ് പൊട്ടിത്തെറിക്കുക എന്ന് മാത്രമാണ് അറിയാത്തതായി ഉള്ളത്.

ബാബ വംഗയുടെ ആ പ്രവചനങ്ങള്‍
ബാബ വംഗയുടെ മറ്റ് അഞ്ച് പ്രവചനങ്ങള്‍ ഈ വര്‍ഷത്തെ നിര്‍ണായക കാര്യങ്ങളുടെ പട്ടികയിലുണ്ട്. ഭൂമിയുടെ ഭ്രമണപഥം മാറുമെന്നും, അതിലൂടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. ഇത് സര്‍വനാശത്തിലേക്ക് വഴിതെളിയിക്കുമെന്ന് ബാബ പറയുന്നു. മറ്റൊന്ന് ജൈവായുധ ഭീഷണിയാണ്. ആണവ പ്ലാന്റിലെ പൊട്ടിത്തെറിയും, ലബോറട്ടിയില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുമെന്നും, അന്യഗ്രഹജീവികള്‍ ആക്രമിക്കുമെന്നും ബാബ വംഗ ഈ വര്‍ഷം നടക്കുമെന്ന് പ്രവചിച്ച കാര്യങ്ങളാണ്.












Click it and Unblock the Notifications