അമേരിക്ക കുലുങ്ങും, വിറയ്ക്കും, ഭൂകമ്പത്തില്‍ വന്‍ ദുരന്തമുണ്ടാകും; ബാബ വംഗയുടെ പ്രവചനം ഇങ്ങനെ
ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ ആര്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. അവരുടെ പ്രവചനങ്ങള്‍ ലോകപ്രശസ്തമാണ്. ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. അടുത്തിടെ ഇറാന്‍-ഇസ്രായേല്‍ യുദ്ധം അടക്കം ബാബ വംഗ പ്രവചിച്ചത് യാഥാര്‍ത്ഥ്യമായിരുന്നു. ഇത് വൈറലായിരുന്നു.
ഇപ്പോഴിതാ ബാബയുടെ മറ്റൊരു പ്രവചനം കൂടി പുറത്തുവന്നിരിക്കുകയാണ്. അമേരിക്കയെ കുറിച്ചുള്ള പ്രവചനങ്ങളാണിത്. ബാല്‍കന്‍സിലെ നോസ്ട്രഡാമസ് എന്നൊരു വിളിപ്പേരും ബാബ വംഗയ്ക്കുണ്ട്. അതുകൊണ്ട് അമേരിക്കയെ കുറിച്ച് ബാബ നടത്തിയ ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

യുഎസ്സില്‍ ഈ വര്‍ഷം വലിയൊരു ദുരന്തത്തില്‍ വിറയ്ക്കുമെന്നാണ് ബാബ വംഗയുടെ ഭയപ്പെടുത്തുന്ന പ്രചവനം. അമേരിക്കയില്‍ അതിശക്തമായ ഭൂകമ്പം വലിയ തകര്‍ച്ചയുണ്ടാക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനത്തില്‍ പറയുന്നത്. സര്‍വവും നശിപ്പിക്കുന്ന ഭൂകമ്പമായിരിക്കും ഇത്.
അമേരിക്കയിലെ പല കാര്യങ്ങളും ഈ ഭൂകമ്പത്തെ തുടര്‍ന്ന് മാറുന്നത് കാണാം. മിസ്സിസ്സിപ്പി നദിയുടെ ഒഴുക്കും രൂപവും തന്നെ മാറ്റുന്നതിന് ഈ ഭൂകമ്പം കാരണമാകുമെന്ന് ബാബ വംഗ പ്രവചനത്തില്‍ പറയുന്നുണ്ട്. അത്രയ്ക്കധികം ശക്തമായിരിക്കും ഈ ഭൂകമ്പം. നിരവധി ആളുകള്‍ ഈ ഭൂകമ്പത്തില്‍ മരിക്കും. വന്‍ നാശനഷ്ടം അമേരിക്കയ്ക്ക് നേരിടേണ്ടി വരുമെന്നും ബാബ വംഗ പറഞ്ഞു.
അതേസമയം യുഎസില്‍ ഭൂകമ്പം നടക്കുമെന്ന പ്രവചനങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൂടിയുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ പ്രകാരമുള്ള കണ്ടെത്തലില്‍ യുഎസ്സിന്റെ നല്ലൊരു ഭാഗം മേഖലയിലും ശക്തമായ ഭൂകമ്പം അനുഭവപ്പെടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജിയോളജിക്കല്‍ സര്‍വേയുടെ സെയ്‌സ്മിക് ഹസാര്‍ഡ് മോഡല്‍ പ്രകാരമാണ് ഇത് കണ്ടെത്തിയത്.
യുഎസ്സിന്റെ 75 ശതമാനത്തോളം പ്രദേശം ശക്തമായ ഭൂകമ്പത്തില്‍ വലിയ തകര്‍ച്ച നേരിടുമെന്നാണ് ഫോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ബാബ വംഗയുടെ പ്രവചനം യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതയാണ് സമ്മാനിക്കുന്നത്. ഔദ്യോഗിക രേഖകള്‍ തന്നെ യുഎസ് ഭൂകമ്പത്തെ പ്രതിരോധിക്കില്ലെന്നാണ് അവകാശപ്പെടുന്നത്.
അതേസമയം ബാബ വംഗയുടെ ചില പ്രവചനങ്ങള്‍ തെറ്റിയിട്ടുണ്ട്. എന്നാല്‍ പല പ്രവചനങ്ങളും പിന്നീട് ചരിത്ര നിമിഷങ്ങളായും മാറിയിട്ടുണ്ട്. അതിലൊന്ന് പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും സംഘര്‍ഷങ്ങളാണ്. യുക്രൈനെ റഷ്യ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ചിരുന്നു. ഇത് യൂറോപ്പിലെ വലിയ സംഘര്‍ഷമായി മാറിയിരിക്കുകയാണ്.
നേരത്തെ ഇറാന്‍ ഇസ്രായേലിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. അതിന് മറുപടിയായി ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിലൂടെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇറാന്‍ പ്രസിഡന്റ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത് സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications