Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം എന്ന് അവസാനിക്കും, ബാബ വംഗയുടെ ഞെട്ടിക്കുന്ന പ്രവചനം, ഭൂമിയില്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും

ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ അറിയാത്തവരായി ആരും ഉണ്ടാകില്ല. മരിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടും അവരുടെ പ്രവചനങ്ങള്‍ഇപ്ിപോഴും നിലനില്‍ക്കുന്നതാണ്. ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, എന്നിവയെല്ലാം അവര്‍ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകത്താകെ അവര്‍ക്ക് ഇപ്പോഴും ആരാധകരുണ്ട്.

സെപ്റ്റംബര് പതിനൊന്നിലെ ഭീകരാക്രമണം എല്ലാം അത്തരത്തില്‍ ബാബ വംഗ പ്രവചിച്ചതാണ്. ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസുമായിട്ടാണ് ബാബ വംഗയെ പലപ്പോഴും താരതമ്യം ചെയ്യാറുള്ളത്. ഇതുപോലെ നിരവധി പ്രവചനങ്ങള്‍ നോസ്ട്രഡാമസും നടത്തിയിട്ടുണ്ട്. അതില്‍ നല്ലൊരു ശതമാനവും സത്യമായി വന്നിട്ടുണ്ട്.

baba-vanga-prediction

ബാബ വംഗയുടെ ഏറ്റവും വലിയ പ്രവചനങ്ങളിലൊന്ന് ലോകാവസാനത്തെ കുറിച്ചാണ്. ഇതിന് കൃത്യമായ വര്‍ഷവും അവര്‍ നല്‍കിയിട്ടുണ്ട്. ലോകാവസാനത്തിന് മുമ്പ് വലിയ കാര്യങ്ങള്‍ സംഭവിക്കുമെന്ന് അവര്‍ നേരത്തെ പ്രവചിച്ചിട്ടുണ്ട്. ലോകാവസാനം 5079ല്‍ ആയിരിക്കും സംഭവിക്കുകയെന്നാണ് ബാബ വംഗ പ്രവചിക്കുന്നത്.

അതേസമയം ഈ പ്രവചനം ഒരിക്കല്‍ കൂടി വൈറലായിരിക്കുകയാണ്. ഈ വര്‍ഷം തന്നെ വിവിധ ദുരന്തങ്ങള്‍ ഭൂമിയിലുണ്ടാവുമെന്ന് അവര്‍ നേരത്തെ പ്രവചിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് കാലാവസ്ഥാ വ്യതിയാനമാണ്. ഉഷ്ണ തരംഗങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നതിലൂടെ ബാബ വംഗയുടെ പ്രവചനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

സൈബര്‍ ആക്രമണങ്ങളാണ് ബാബ വംഗയുടെ പ്രവചനത്തിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഈ പ്രവചനം 1996ല്‍ അവര്‍ മരിക്കുന്നതിന് മുമ്പായി നടത്തിയ പ്രവചനങ്ങളിലൊന്നാണിത്. ആ സമയം ഇന്റര്‍നെറ്റ് എന്നത് അതിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്നു. അധികമാരും അതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ചിന്തിച്ച് പോലും തുടങ്ങിയിരുന്നില്ല.

പക്ഷേ ബാബ ആ സമയംല സൈബര്‍ ആക്രണങ്ങളെ കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇന്ന് ആഗോള തലത്തില്‍ തന്നെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന കാര്യമാണ് സൈബര്‍ ആക്രമണങ്ങള്‍. ആപ്പിള്‍, മെറ്റ, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെല്ലാം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് മാസത്തെ കണക്കുപ്രകാരമാണിത്.

2024ല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്നും അവര്‍ പ്രവചിച്ചിരുന്നു. ആഗോള സമ്പദ് ശക്തികളില്‍ മാറ്റം വരുമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും അവരുടെ പ്രവചനത്തിലുണ്ട്. അമേരിക്കയില്‍ ഈ വര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉള്ളത്. പലരുടെയും ഭാവി തന്നെ അപകടത്തിലാണ്. 2023ല്‍ ഏറ്റവും വലിയ സമ്പദ് ഘടന യുഎസ്സായിരുന്നു.

എന്നാല്‍ വളര്‍ച്ചയുടെ വേഗം ഈ വര്‍ഷം കുറഞ്ഞിട്ടുണ്ട്. ജപ്പാനിലും യുകെയിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഉപഭോഗം കുറഞ്ഞതും, കുറഞ്ഞ ഉല്‍പ്പാദനവുമെല്ലാം രണ്ട് രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ചൈനയും ഇതില്‍ വരും. ബാബ വംഗയുടെ ഈ പ്രവചനവും അതോടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+