ബാബ വംഗയുടെ ആ പ്രവചനം പോലൊരു കാര്യം നടക്കും; മനുഷ്യന്റെ ആ പരീക്ഷണം വിജയമാകും!!
ബാബ വംഗ മരിച്ച് 25 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ പ്രവചിച്ച കാര്യങ്ങള്‍ക്ക് പ്രസക്തിയേറി വരികയാണ്. ഓരോ വര്‍ഷവും അത്തരത്തിലുള്ള പ്രവചനങ്ങള്‍ സത്യമാവുകയാണ്.

ലണ്ടന്‍: പ്രവചനങ്ങള്‍ പലതരത്തിലുണ്ട്. ഒന്ന് നമ്മള്‍ ഗ്രഹനിലയൊക്കെ കണക്ക് കൂട്ടി പറയുന്നതാണ്. അത് ജ്യോതിഷത്തില്‍ വരും. ചിലത് നമ്മള്‍ക്ക് ഉള്ളില്‍ നിന്ന് തന്നെ കാണിച്ച് തരുന്നവയാണ്. രണ്ടായാലും പ്രവചനങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാരണം നമ്മള്‍ക്ക് ഭാവിയെ കുറിച്ച് കൃത്യമായ ഒരു നിര്‍വചനം തരുന്നവയാണ് ജ്യോതിഷം. ഇതിലെ കുലപതിയായി അറിയപ്പെടുന്നവരാണ് ബാബ വംഗ.
ഇവര്‍ മരിച്ച് 25 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ പ്രവചിച്ച കാര്യങ്ങള്‍ക്ക് പ്രസക്തിയേറി വരികയാണ്. ഓരോ വര്‍ഷവും അത്തരത്തിലുള്ള പ്രവചനങ്ങള്‍ സത്യമാവുകയാണ്. അത്തരമൊരു പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബാബ വംഗ പറഞ്ഞത് പോലെയുള്ള കാര്യങ്ങളാണ് ഈ പ്രവചനവും സൂചിപ്പിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

ആ പരീക്ഷണം വിജയിക്കും
മനുഷ്യന്റെ ഒരു പരീക്ഷണം വിജയിക്കുമെന്നാണ് ഈ യുവാവ് പറയുന്നത്. പക്ഷേ അതൊരു അപകടം ക്ഷണിച്ച് വരുത്തുന്നത് പോലെയായിരിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസ്സിലെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഏരിയ 51ലെ ശാസ്ത്രജ്ഞര്‍ നടത്തുന്ന ചില പരീക്ഷണങ്ങള്‍ ഒരു അന്യഗ്രഹ സമാനമായ ഭീകരജീവിയെ തിരിച്ച് ഭൂമിയിലെത്തിക്കും. ഇവയെ കുറിച്ച് നമ്മള്‍ പുരാണങ്ങളില്‍ മാത്രമായിരിക്കും കേട്ടിട്ടുണ്ടാവും. ഇത് യാഥാര്‍ത്ഥ്യമാണെന്ന് നമ്മള്‍ വിശ്വസിക്കുന്നുണ്ടാവില്ല. എന്നാല്‍ നേരില്‍ കാണുന്നതോടെ നമ്മള്‍ അത് വിശ്വസിക്കേണ്ടി വരുമെന്നാണ് യുവാവ് പ്രവചിക്കുന്നത്.

ഈ വര്‍ഷം നടക്കും
ഈ ഭീകര ജീവിയെ നാമാവശേഷമായ കാലത്തില്‍ നിന്ന് മനുഷ്യര്‍ ഈ വര്‍ഷം തന്നെ മടക്കി കൊണ്ടുവരുമെന്നാണ് പ്രവചനം. അതേസമയം താനൊരു ടൈം ട്രാവലര്‍ കൂടിയാണെന്ന് യുവാവ് പറയുന്നു. ഇക്കാര്യം തനിക്ക് നേരത്തെ അറിയാമെന്നും, ഇത് സംഭവിച്ച് കഴിഞ്ഞതാണെന്നും യുവാവ് പറയുന്നു. 2858ല്‍ നിന്നുള്ള ടൈം ട്രാവലറാണ് താനെന്ന് യുവാവ് പറയുന്നു. ഇയാള്‍ക്ക് ടിക് ടോക്കില്‍ അക്കൗണ്ടുമുണ്ട്. ഇതിനോടകം ആറായിരം ഫോളോവേഴ്‌സ് ഇയാള്‍ക്കുണ്ട്. യുവാവിന്റെ ഭാവി പ്രവചനങ്ങള്‍ക്കായി കാത്തിരിക്കുന്ന വലിയൊരു വിഭാഗം ടിക് ടോക്കിലുണ്ട്.

ആകാശത്തെ വിസ്മയകാഴ്ച്ചകള്‍
തമോഗര്‍ത്തങ്ങള്‍ മുതല്‍ അജ്ഞാത ഭീകര ജീവികളെ കുറിച്ച് വരെ ഇയാള്‍ പ്രവചനം നടത്തിയിട്ടുണ്ട്. അന്യഗ്രഹജീവികളെ കുറിച്ച് അടക്കം പഠിക്കുന്നതും, നിരീക്ഷിക്കുന്നതുമായ യുഎസ്സിന്റെ രഹസ്യ സങ്കേതമാണ് ഏരിയ 51. ഇങ്ങനൊരു മേഖല ഉണ്ടെന്ന് തന്നെ ആര്‍ക്കും അറിയില്ല. യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമില്ല. പല ജീവികളെയും ഒന്നിപ്പിച്ച് ഭീകര രൂപങ്ങളെ ഇവിടെ ശാസ്ത്രജ്ഞര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ വിജയിക്കും. പകുതി മനുഷ്യനും പകുതി കുതിരയുമായ ഒരു സങ്കല്‍പ്പജീവിയെ അവര്‍ യാഥാര്‍ത്ഥ്യമാക്കും. അതിനെ പ്രാചീന കാലത്തില്‍ നിന്ന് മടക്കി കൊണ്ടുവരുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു.

ഗ്രീക്ക് യവനകഥയിലെ രൂപം
ഗ്രീക്ക് യവനകഥയിലെ ഒരു ഭീകരജീവിയാണ് സെന്റോര്‍ എന്നറിയപ്പെടുന്ന ഈ രൂപം. മനുഷ്യനും, കുതിരയും കൂടി ചേര്‍ന്നതാണിത്. അഞ്ച് തിയതികള്‍ ഓര്‍ത്തുവെക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. മാര്‍ച്ച് മുപ്പതിന് ലോകം നടുങ്ങുന്ന ഒരു വിമാന അപകടമുണ്ടാകും. ഈ വിമാനം തകര്‍ന്ന് വീഴുമെങ്കില്‍ അത് ഒരു തമോഗര്‍ത്തത്തിലൂടെ ആറ് വര്‍ഷത്തോളം ചുറ്റിക്കൊണ്ടിരിക്കുമെന്ന് ഇയാള്‍ പറയുന്നു. അത് നിലത്ത് പതിക്കില്ലെന്നും യുവാവ് പ്രവചിക്കുന്നു. ഏപ്രില്‍ 23ന് ഒരു വലിയ ഉല്‍ക്കാവര്‍ഷം തന്നെയുണ്ടാവും. ഈ ഉല്‍ക്കാവര്‍ഷം ഭൂമിയില്‍ പതിക്കുന്നതോടെ അതില്‍ നിന്ന് അന്യഗ്രജീവികള്‍ എത്തുമെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചന്ദ്രന്റെ നിറം മാറും
മെയ് പതിമൂന്നിന് ഒരു അത്ഭുത പ്രതിഭാസം തന്നെ സംഭവിക്കും. അത്തരമൊരു അപൂര്‍വ കാര്യത്തിലൂടെ നമ്മുടെ ചന്ദ്രന്റെ നിറം പിങ്കായി മാറും. അതിലേക്ക് നേരിട്ട് നോക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ടൈം ട്രാവലര്‍ പറയുന്നു. ജൂലായ് രണ്ടിന് ആളുകള്‍ക്ക് സൂപ്പര്‍ പവര്‍ ലഭിക്കുമെന്നും, സൂര്യന്‍ കാരണമാണ് അതെന്നും യുവാവ് പ്രവചിക്കുന്നു. പിന്നീടാണ് വിചിത്ര ജീവിയുടെ വരവിനെ കുറിച്ചുള്ള പ്രവചനം. അതേസമയം നിരവധി പേര്‍ക്ക് ഇയാളുടെ പ്രവചനത്തെ തുടര്‍ന്ന് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒന്നിനും ടൈം ട്രാവലര്‍ മറുപടി നല്‍കിയിട്ടില്ല.












Click it and Unblock the Notifications